അസഹിഷ്ണുതയുടെ വർ‍ത്തമാനം


ഇത് കെവിൻ‍ കാർ‍ട്ടർ‍. കെവിന്‍റെ ചിത്രത്തിനൊപ്പമുള്ളത് അദ്ദേഹം പകർ‍ത്തിയ കുട്ടിയുടെയും കഴുകന്‍റെയും ചിത്രമാണ്. 1994ൽ സുഡാനിലെ വറുതിക്കാഴ്ചക്ൾ പകർ‍ത്തുന്നതിനിടെയായിരുന്നു ഈ ചിത്രം കെവിന്‍റെ ക്യാമറക്കണ്ണിൽ പതിഞ്ഞത്. ഒരുകിലോമീറ്റർ അകലെയുള്ള ഐക്യരാഷ്ട്രസഭയുടെ ഭക്ഷണ കേന്ദ്രത്തിലേക്ക് ഇഴഞ്ഞു നീങ്ങുന്ന ഈ കറുത്ത ബാലന്‍റെ മരണവും കാത്ത് അവനെ പിന്തുടരുന്ന കഴുകന്‍റെ ചിത്രം പകർ‍ത്തിയയുടൻ‍ കെവിൻ‍ അവിടെ നിന്നു പോയി. പിന്നീട് ഈ ചിത്രം വിശ്രുതമായ പുലിറ്റ്സർ‍ പുരസ്കാരം നേടിയെങ്കിലും ആ സംഭവമുണ്ടാക്കിയ മാനസികാഘാതം താങ്ങാനാവാതെ കെവിൻ‍ മൂന്നുമാസത്തിനുള്ളിൽ ആത്മഹത്യ ചെയ്തു. വറുതി അതി ഭീകരമാണ്. കണ്ടിട്ടും നമ്മിൽ പലരും അതു കാണാതെ പോകുന്നു. പട്ടിണിയുടെ ആ കണക്കുകളിലൂടെ നമുക്കൊന്നു കണ്ണോടിക്കാം.

ലോകത്താകെ 79 കോടി ജനങ്ങൾ പട്ടിണിയിലാണ്

ലോക ജനസംഖ്യയിൽ‍ 13.5 ശതമാനമാൾക്കാർ‍ക്ക് ആവശ്യത്തിനു പോഷകാഹാരങ്ങൾ ലഭിക്കുന്നില്ല.

ഏഷ്യയിൽ‍ മൂന്നിൽ രണ്ടുപേർ‍ പട്ടിണിയുടെ പിടിയിലാണ്.

ആഫ്രിക്കയിൽ‍ പട്ടിണിയുടെ പിടിയിലുള്ളത് ആകെ രേഖപ്പെടുത്തപ്പെട്ട ജനസംഖ്യയുടെ നാലിലൊന്നു പേരാണ്്.

ലോകത്താകെ സംഭവിക്കുന്ന ശിശുമരണങ്ങളിൽ‍ 45 ശതമാനവും നടക്കുന്നത് പോഷകാഹാരക്കുറവു മൂലമാണ്.

ലോകത്താകെ പത്തുകോടിക്കുഞ്ഞുങ്ങൾക്ക് ആവശ്യത്തിനു
ശരീരഭാരമില്ല.

ആറരക്കോടി സ്കൂൾ വിദ്യാർ‍ത്ഥികൾ പട്ടിണിയിലാണ്. ഇവരുടെ പട്ടിണി മാറ്റാൻ‍ വേണ്ടത് ഇരുപതിനായിരം കോടി രൂപയാണ്.

ഇനി നമുക്കു മറ്റു ചില കണക്കുകളിലേയ്ക്കു പോകാം. ലോകപ്ര
ശസ്തമായ ഫോർ‍ബ്സ് മാഗസിന്‍റെ ഏറ്റവും പുതിയ കണക്കുകളനു
സരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ‍ റിലയൻ‍സ് ഉടമ മുകേ
ഷ് അംബാനിയാണ്. അംബാനി തൊട്ടിങ്ങോട്ട് ഭാരതത്തിലെ ഏതാനും സന്പന്നന്മാരുടെ ആസ്തിക്കണക്കും നമുക്കൊന്നു നോക്കാം.

അംബാനി: ഒരു ലക്ഷത്തി ഇരുപത്തൊന്പതിനായിരം കോടി രൂപ.

ലക്ഷ്മി മിത്തൽ‍: തൊണ്ണൂറ്റി നാലായിരത്തി നാനൂറു കോടി രൂപ.

ദിലീപ് സംഘ്്വി: എൺപത്തി അയ്യായിരത്തി എണ്ണൂറ്റി നാൽ‍പ്പത്തഞ്ചു കോടി രൂപ.

അസിം പ്രേംജി: എൺപത്തി നാലായിരത്തി എണ്ണൂറ്റി എഴുപതു കോടി രൂപ.

ചുരുക്കിപ്പറഞ്ഞാൽ‍ നമ്മുടെ ശതകോടീശ്വരന്മാരുടെ സന്പത്തിന്‍റെ ചെറിയൊരംശം ചെലവഴിച്ചാൽ‍ തീരാവുന്ന പ്രശ്നം മാത്രമാണ് ഭൂലോകത്തെ വിദ്യാർ‍ത്ഥികളുടെയെങ്കിലും പട്ടിണി. സന്പത്തോ ഭക്ഷണമോ ആവശ്യത്തിനില്ലാത്തതല്ല നമ്മുടെ പ്രശ്നം. മറിച്ച് അവയുടെ വിതരണ കാര്യത്തിൽ‍ സങ്കുചിതത്വവും സ്വാർ‍ത്ഥതയും കലരുന്പോൾ ഭക്ഷണത്തിന്‍റെയും സ്വത്തിന്‍റെയും വിതരണ കാര്യത്തിൽ‍ പിഴവു സംഭവിക്കുന്നു. ഈ സങ്കുചിതത്വത്തിനു മതപരമായ വർ‍ണ്ണം കലരുന്നതോടെ അതിന്‍റെ ഫലങ്ങൾ പൈശാചികമാകുന്നു. അതാണ് അഖിലേഷ് യാദവ് ഭരിക്കുന്ന ഉത്തർ‍ പ്രദേശിലെ ദാദ്രിയിൽ‍ മൊഹമ്മദ് അഖ്ലഖെന്ന മനുഷ്യന്‍റെ ദാരുണാന്ത്യത്തിൽ‍ കലാശിച്ചത്. ഭക്ഷണം വിശപ്പകറ്റാനുള്ള ഉപാധിയാണെന്ന വസ്തുത നമ്മൾ മറക്കുന്നു. വിശക്കുന്ന വയറുകൾക്ക് ഒരുനേരത്തെ ഭക്ഷണമെങ്കിലും കൊടുക്കാൻ‍ ശ്രമിക്കാതെ ജനസേവനത്തെക്കുറിച്ചു നമ്മൾ വാചാലരാകുന്നു. സമൂഹത്തെ നയിക്കേണ്ട ജനസേവകർ‍ തന്നെ നേരത്തെ പറഞ്ഞ സങ്കുചിതത്വവും സ്വാർ‍ത്ഥതയും മൂലം ആദർ‍ശങ്ങളുടെ പേരുപറഞ്ഞ് ബീഫ് ഫെസ്റ്റിവലും പോർ‍ക്ക് ഫെസ്റ്റിവലും ആഘോഷിക്കാൻ‍ ആഹ്വാനം ചെയ്യുന്നു. ആദർ‍ശങ്ങളും ആഹ്വാനങ്ങളുമൊന്നും ഒരു വയറും നിറയ്ക്കാൻ‍ പോകുന്നില്ലെന്ന വാസ്തവം മറന്ന് നമ്മിൽ‍ വലിയൊരു വിഭാഗം അവർ‍ തെളിക്കുന്ന വഴിയിലൂടെ കലാപങ്ങളിലേക്കു പതിക്കുന്നു.

ആഹാരത്തിന്‍റെ പേരിലുള്ള ഈ ചതിപ്രയോഗങ്ങൾക്കെതിരേ നമുക്ക് കരുതലോടെയിരിക്കാം. അതിനുള്ള ഒരു ഓർ‍മ്മക്കുറിപ്പാവട്ടെ കെവിൻ‍ കാർ‍ട്ടറും ഈ ചിത്രവും

You might also like

Most Viewed