ഡിജിറ്റൽ‍ പുകിലുകൾ


വേണമെങ്കിൽ‍ ആസ്ട്രോ സാറ്റിന്‍റെ വിജയകരമായ വിക്ഷേപണത്തെയും അതിനൊപ്പം ഭാരതത്തിന്‍റെ സാങ്കേതിക ശക്തി ഭ്രമണപഥത്തിലെത്തിച്ച അമേരിക്കൻ‍ ഉപഗ്രഹത്തെയും പറ്റി വാതോരാതെ പറയാം. പക്ഷേ അങ്ങനെ വന്നാൽ‍ നമുക്കു ചുറ്റും, കുറഞ്ഞത് സൈബർ‍ ലോകത്തെങ്കിലും നടക്കുന്ന ഡിജിറ്റൽ‍ പുകിലുകൾ കണ്ടില്ലെന്നു നടിക്കണം. അത് അസാദ്ധ്യമാണ്. പ്രത്യേകിച്ച് മൗസ് നേരേ ചൊവ്വേ പിടിക്കാൻ‍ അറിയാത്തവർ‍ കൂടി പുലർ‍ന്നെഴുന്നേറ്റപ്പോഴേക്കും അതി ഗഹനമായ കന്പ്യൂട്ടർ‍ വിഷയങ്ങളിൽ‍ അവഗാഹം കൈവരിച്ച് അതി വിദഗ്ദ്ധന്മാരും അതീത വിദഗ്ദ്ധന്മാരുമൊക്കെയായി കവല പ്രസംഗങ്ങൾ നടത്തുന്ന സാഹചര്യത്തിൽ‍. ഡിജിറ്റൽ‍ ഇന്ത്യ പദ്ധതിക്കു പിന്തുണയായി സ്വന്തം പ്രൊഫൈ

ൽ‍ പിക്ചറിനു ത്രിവർ‍ണ്ണം ചാർ‍ത്തിക്കൊണ്ട് ഫേസ് ബുക്ക് തലവൻ‍ മാർ‍ക് സുക്കർ‍
ബർ‍ഗ്ഗ് തുടങ്ങി വെച്ച പരിപാടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയും തുടർ‍ന്ന്
ദശലക്ഷക്കണക്കിന് ഉപഭോക്താക്കളും പങ്കു ചേരുകയായിരുന്നു. മുഖപുസ്തക
ത്തിലെ ഒരുപാട് ഇന്ത്യൻ‍ മുഖങ്ങളിൽ‍ ദേശീയതയുടെ വർ‍ണ്ണപ്പകർ‍ച്ച വരുന്നതിനിടെയായിരുന്നു രംഗവേദിയിലേയ്ക്ക് നെറ്റ് ന്യൂട്രാലിറ്റിയുടെ കടന്നു വരവ്. 

നെറ്റ് ന്യൂട്രാലിറ്റി ഒരു വലിയ വിഷയമാണ്. ഇന്‍റർ‍നെറ്റ് സമൂഹം ഇക്കാര്യത്തിൽ‍ കുലംകഷമായ ചിന്തയും ഇടപെടലുകളും നടത്തിക്കൊണ്ടിരിക്കുകയുമാണ്. എല്ലാ ഇന്റർ‍നെറ്റ് സൗകര്യങ്ങളും എല്ലാ ഉപഭോക്താക്കൾക്കും വേഗവ്യത്യാസവും തടസ്സവുമില്ലാതെ ലഭ്യമാക്കുക എന്നതാണ് നെറ്റ് ന്യൂട്രാലിറ്റി എന്നതിന്‍റെ സാമാന്യ വിവക്ഷ. സൗജന്യമായി ഇന്‍റർ‍നെറ്റ് സേവനം ലഭ്യമാക്കി തങ്ങൾക്കിഷ്ടപ്പെട്ട സൈറ്റുകളും സൗകര്യങ്ങളും മാത്രം നൽ‍കി ഈ ന്യൂട്രാലിറ്റി ഇല്ലാതാക്കാൻ‍ ഫേസ്ബുക്ക് അടക്കമുള്ള വന്പന്മാർ‍ സമീപകാലത്ത് ശക്തമായ നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ‍ കേന്ദ്ര സർ‍ക്കാർ‍ ഇത് ഫലത്തിൽ‍ അനുവദിച്ചില്ല. സർ‍ക്കാർ‍ സംവിധാനങ്ങളിലൂടെയുള്ള ഹിതപരിശോധനാ ഫലവും പുറത്തുള്ള പ്രതിഷേധവും കൂടി പരിഗണിച്ചായിരുന്നു സർ‍ക്കാർ‍ ഇക്കാര്യത്തിൽ‍ ഒരു രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടത്. തുടർ‍ന്നും അത് അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും. 

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെയാണ് ഇതിനു പിന്നിൽ‍ സുക്കർ‍ ബർ‍ഗ്ഗിന്‍റെ രഹസ്യ അജണ്ടയുണ്ടെന്ന ആരോപണം തലപൊക്കിയത്. പ്രൊഫൈൽ‍ ചിത്രത്തിൽ‍ വർ‍ണ്ണം പൂശിയവരുടെ എണ്ണം നെറ്റ് ന്യൂട്രാലിറ്റിക്കെതിരെയുള്ള ഹിതപരിശോധനയിൽ‍ സുക്കർ‍ബർ‍ഗ്ഗ് തെളിവായിക്കാട്ടും എന്നതാണ് ഇതിനെതിരേ പ്രചാരണം നടത്തുന്നവരുടെ ആരോപണത്തിന്‍റെ രത്നച്ചുരുക്കം. ഇങ്ങനെയൊരു തട്ടിപ്പു തെളിവിന്‍റെ അടിസ്ഥാനത്തിൽ‍ നരേന്ദ്രമോഡിയെന്ന പ്രധാനമന്ത്രി ഒരു ജനവിരുദ്ധ തീരുമാനമെടുക്കുമെന്നും ഈ അന്ത്യദിന പ്രവാചകർ‍ വിളിച്ചു കൂവുന്നു. ഇതു തികച്ചും തെറ്റിദ്ധാരണാ ജനകവും ശുദ്ധ അബദ്ധവുമാണ്. പ്രൊഫൈൽ‍ ചിത്രംവർ‍ണ്ണം പൂശാനുള്ള ://www.facebook.com/supportdigitalindia  എന്ന പോജിലെ HTML ഭാഗം എടുത്തുദ്ധരിച്ചാണ് പുതു വിദഗ്ദ്ധർ‍ ഇത് ഫേസ് ബുക്കിന്‍റെ ഹിതപരിശോധനയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിനെക്കറിച്ചു വിശദീകരിക്കാൻ‍ അത്യാവശ്യം സാങ്കേതിക ജ്ഞാനം കൂടിയേ തീരൂ. അതുകൊണ്ട് ഫേസ്ബുക്ക് പ്രതികരണങ്ങളിൽ‍ നിന്നു തന്നെ സാങ്കേതിക പൂർ‍ണ്ണമെന്ന് തോന്നുന്ന ഒരു വിശദീകരണം ഇതോടൊപ്പം ചേർ‍ക്കുന്നു. 

Sreekumar: #ISsupportDigitalIndia യുടെ ഭാഗമായി ഫേസ്ബുക്ക് ചെയ്തിരിക്കുന്ന https://www.facebook.com/supportdigitalindiaഎന്ന പേജിലെ ഈ HTML ഭാഗം ചൂണ്ടിയെടുത്തു കൊണ്ടുവന്നിട്ട്‌ ഫേസ്ബുക്ക് നമ്മളെ പറ്റിക്കുന്നേ എന്ന് പലരും അലമുറയിടുന്നു. എന്താണ് സംഭവം? കുറച്ചുനാൾ‍ മുന്‍പ് പ്രൊഫൈൽ‍ ചിത്രത്തിൽ‍ റെയിൻ‍ബോ-മഴവിൽ‍ നിറങ്ങൾ‍ ചേർ‍ക്കാനും (Rainbow Pride Filter) തദ്വാരാ LGBTQ communityയെ (Lesbian, Gay, Bisexual, Transgender, and Queer) സപ്പോർ‍ട്ട് ചെയ്യാനും വേണ്ടി നമ്മുടെ മാർ‍ക്ക്‌ സുക്കർ‍ബർ‍ഗ് “Celebrate Pride” ഒരു ടൂൾ‍ ഉണ്ടാക്കിയിരുന്നല്ലോ. അതേ സോഫ്റ്റ്‌വെയറിൽ‍ റെയിൻ‍ബോ ഫിൽ‍ട്ടർ‍ ഡിസൈൻ‍ മാറ്റി ത്രിവർ‍ണ്ണ ഡിസൈൻ‍ കൊടുത്ത് പെട്ടെന്ന് തട്ടിക്കൂട്ടി തയ്യാറാക്കിയതാണ് നമ്മുടെ ഇപ്പോഴത്തെ I Support Digital India ഫേസ്ബുക്ക് ആപ്പ്. 

ഒരിക്കലെഴുതിയ സോഫ്റ്റ്‌വെയർ‍ എടുത്ത് മാറ്റം വരുത്തി വീണ്ടും ഉപയോഗിക്കുന്നതാണ് Software Reusability.അങ്ങനെയാണ് സോഫ്റ്റ്‌വെയർ‍ കൂലിക്കാർ‍ ജോലി ചെയ്യുന്നത്. ഞാനൊക്കെ കൂടുതലും ഇന്റർ‍നെറ്റിൽ‍ നിന്നും കോപ്പി + പേസ്റ്റ് ചെയ്ത് എല്ലാം കൂടി തട്ടിച്ച്−ഒട്ടിച്ച് എടുക്കുകയാണ് പതിവ്! Code reuse, also called software reuse, is the use of existing software, or software knowledge, to build new software, following the reusability principles.Avatar എന്നാൽ‍ ഓൺ‍ലൈനിൽ‍ നമ്മുടെ പ്രൊഫൈൽ‍ ചിത്രം എന്ന അർ‍ത്ഥമാണ്. അപ്പോൾ‍ prideAvatar എന്നാൽ‍ LGBTQ pride ആഘോഷിക്കാൻ‍ വേണ്ടി ഉണ്ടാക്കിയ പ്രൊഫൈൽ‍ ചിത്രം,
 അതിനെ സൂചിപ്പിക്കാൻ‍ ആ സമയത്ത് കൊടുത്ത ഒരു പേരാണ് 
prideAvatar.

ആ പ്രോഗ്രാമിനെ ഇങ്ങോട്ട് മാറ്റിയപ്പോൾ‍, ആ HTML ഭാഗത്തിന്റെ പേർ മാറ്റിയില്ല. പലപ്പോഴും ഇതുപോലെ നമ്മൾ‍ മാറ്റാറുമില്ല − മടി! നമ്മൾ‍ സാധാരണ പ്രോഗ്രാമിന് അങ്ങനെയൊക്കെ ചെയ്യാം. ഇനി ഫേസ്ബുക്കിനു പറ്റിക്കണമെങ്കിൽ‍ നന്നായി പ്രോഗ്രാം ചെയ്യാൻ‍ അറിയാവുന്നവർ‍ അവിടെയുണ്ട്, എല്ലാം മറച്ചുവെച്ച് പറ്റിക്കാം. നമ്മൾ‍ ഡൗൺ‍ലോഡ് ചെയ്യുന്ന എത്രയെത്ര freeware നമ്മളറിയാതെ നമ്മളെ കൊല്ലാതെ കൊല്ലുന്നു എന്നറിയാമോ? ഒരു കാറിലെ പുക പരിശോധനയിൽ‍ കാലങ്ങളോളം കള്ളം കാണിച്ചവരുടെ ലോകമാണ് ഇത്, പിന്നല്ലേ ഇത്! മാത്രമല്ല, ഫേസ്ബുക്ക് ഡാറ്റ ശേഖരിച്ചാലും ആ ഡാറ്റയ്ക്ക് സർ‍ക്കാർ‍ കാര്യങ്ങളിൽ‍ സുതാര്യമായ തീരുമാനമെടുക്കാൻ‍ കാരണവും ആകുന്നില്ല.

Source Code Reuse എന്തെന്നറിയാത്തവരായിപ്പോയോ ഇതൊക്കെ പൊക്കിപ്പിടിച്ച് നടക്കുന്ന വന്പൻ‍ പ്രോഗ്രാമ്മേഴ്സ്? ഇങ്ങനെ ഓരോന്ന് പൊക്കി നോക്കി (I mean html/javascript/css/jpg code) അവരൊക്കെ തൃപ്തിയടയട്ടെ! പിന്നെ നമ്മളെ സംബന്ധിച്ച് internet.org എന്ന കുഴിയാനയെയും Digital India എന്ന ആനയെയും താരതമ്യം ചെയ്ത് രണ്ടും ആനയാണ് എന്ന് തർ‍ക്കിക്കണോ? അവ തമ്മിൽ‍ ഗജകുഴി ഗജാന്തരമുണ്ട്! ശ്രീകുമാറിന്റെ കുറിപ്പ് ഇങ്ങനെ അവസാനിക്കുന്നു.

കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും‍ ഇഷ്ടമില്ലാത്ത മോഡി തൊട്ടതെല്ലാം കുറ്റം എന്ന ചിലരുടെ മനസ്ഥിതി തന്നെയാണ് ഈ ഇന്‍റർ‍നെറ്റ് കോലാഹലങ്ങൾക്കും പിന്നിലെന്ന് ചിലരെങ്കിലും കരുതിപ്പോകും. അടുത്തിടെ കണ്ട പരസ്യത്തിലെ വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദ ഫൺ എന്ന വാചകവും അറിയാതെ മനസ്സിലേക്കെത്തുന്നു. ആങ്കുട്ട്യോൾ മാത്രം അങ്ങനെ സുഖിക്കേണ്ട എന്നു വിവക്ഷ.

You might also like

Most Viewed