കോളറക്കാലത്തെ രാഷ്ട്രീയ പ്രണയങ്ങൾ


അവധിക്കാലം യാത്രകളുടെ കൂടിക്കാലമാണ്. യാത്രകൾ‍ നൽ‍കുന്ന അനുഭവങ്ങളും പാഠങ്ങളും വലുതാണ്. അവധിക്കാല യാത്രയുമായി ഇന്നുള്ളത് തമിഴകത്തെ കന്പത്താണ്. പൊൻ‍കുന്നം− മുണ്ടക്കയം− പീരുമേട്− വണ്ടിപ്പെരിയാർ‍− കുമളി വഴിയാണ് കന്പത്തെത്തിയത്. പ്രക‍ൃതിയുടെ നിറവിലൂടെയാണ് ഈ യാത്ര. നിറഞ്ഞ ഹരിതാഭയിലൂടെ ശുദ്ധമായ ജീവവായു നിറഞ്ഞ നീലമലകളിലൂടെ ഹൈറേഞ്ചിന്‍റെ ഉയരങ്ങൾ താണ്ടിയുള്ള യാത്ര. ഒറ്റപ്പെട്ട ചിലരുടെ അലക്ഷ്യമായുള്ള ഡ്രൈവിംഗ് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഒഴിച്ചാൽ‍ ഡ്രൈവ് പൊതുവേ രസകരമാണ്. എങ്കിലും ഓരോ യാത്രയിലും ഓരോ വളവും തിരിവും നമുക്കു സമ്മാനിക്കുന്നത് ഓരോരോ പുതിയ അനുഭവങ്ങളും ചിന്തകളുമാണ്.

യാത്ര വണ്ടിപ്പെരിയാറ്റിലെത്തുന്പോൾ നല്ല കടുപ്പത്തിൽ‍ ഹൈറേഞ്ചിന്‍റെ ഗുണവും മണവും ഒക്കെ നിറഞ്ഞ ഒരു ചൂടുചായ പതിവാണ്. ആ പതിവു തെറ്റിക്കാതിരിക്കാൻ‍ പതിവു കടയ്ക്കു മുന്പിലേക്കു വണ്ടിയൊതുക്കാൻ‍ തുടങ്ങുന്പോഴാണ് അതിനെതിർ‍വശത്ത് ഒരുപറ്റമാൾക്കാരുടെ പ്രതിഷേധത്തിന്‍റെ ശബ്ദം ശ്രദ്ധയിൽ‍പ്പെട്ടത്. വധശിക്ഷക്കെതിരെയുള്ള പ്രതിഷേധമാണ്. നാലാളറിയുന്നൊരു സംഘടനയുടെ ബാനറാണ് അവരുടെ മുന്നിൽ‍ വലിച്ചു പിടിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കൊടും തീവ്രവാദി യാക്കൂബ് മേമന്‍റെ ശിക്ഷാ വിധി നടപ്പാക്കപ്പെട്ടതിൽ‍ പ്രതിഷേധിച്ചായിരുന്നു അവരുടെ പ്രതിഷേധം. സ്ഥലത്ത് പോലീസുമുണ്ട്. ചായ വേണ്ടെന്നു വെച്ച് മുന്നോട്ടു പോകുന്പോൾ പക്ഷെ, ചിന്തകൾ വേറേ വഴിക്കു ചരിച്ചു തുടങ്ങിയിരുന്നു.

ഭാരതത്തിന്‍റെ സ്വാതന്ത്ര്യം എത്ര മഹത്തരമാണെന്ന ചിന്ത എന്നെ ആഹ്ലാദിപ്പിച്ചു. ഭരണഘടന വാഗ്ദാനം ചെയ്യുന്നതിനും അപ്പുറത്ത്, എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഭാരതാംബ അതിന്‍റെ പൗരന്മാർ‍ക്ക് അനുവദിച്ചു കൊടുത്തിരിക്കുന്നു എന്നതിനുള്ള ഉദാഹരണങ്ങളിൽ‍ ഒന്നല്ലേ ഇന്നലെ ഞാൻ‍ നേരിട്ടു കണ്ട ആ പ്രതിഷേധം. കമ്യൂണിസ്റ്റു ചൈനയിൽ‍ ടിയാനന്‍മെൻ‍ സ്ക്വയറിൽ‍ (ടിയൻ‍− അൻ‍− മിൻ‍ ചത്വരം) പണ്ടൊരിക്കൽ‍ സർ‍ക്കാരിനെതിരെ സമരത്തിനിറങ്ങിയ വിദ്യാർ‍ത്ഥികളെ സഖാക്കന്മാരുടെ സർ‍ക്കാർ‍ നേരിട്ടത് അവരുടെ മുകളിലൂടെ യുദ്ധടാങ്കുകൾ കയറ്റി വിട്ടാണ് എന്നാണ് പഴയൊരോർ‍മ്മ. പല പാശ്ചാത്യ വികസിത ശക്തികളും ഇക്കാര്യത്തിൽ‍ അനുവർ‍ത്തിച്ചു പോരുന്നത് സമാനമായ ശൈലി തന്നെയാണ് എന്ന വാസ്തവം തിരിച്ചറിയുന്പോൾ ഇന്ത്യ, തീവ്രവാദികളടക്കം അതിന്‍റെ സകല പൗരന്മാർ‍ക്കും അനുവദിച്ചു കൊടുക്കുന്ന സ്വാതന്ത്ര്യത്തെ എങ്ങനെ മനസുകൊണ്ടെങ്കിലും നമിക്കാതിരിക്കും. 

സ്വന്തം നാടിനേക്കാൾ മറ്റു പല താൽ‍പ്പര്യങ്ങൾക്കും ഊന്നൽ‍ നൽ‍കുന്ന ഒരുപാടു പേർ‍ അധിവസിക്കുന്ന നാടാണു ഭാരതം. അതിർ‍ത്തിക്ക് അപ്പുറമുള്ള ശത്രുക്കളെപ്പോലെതന്നെയോ അവരെക്കാൾ ഏറെയോ സൂക്ഷിക്കേണ്ടത് ഇത്തരക്കാരെയാണ്. ഇത്തരക്കാരുടെ കുടില തന്ത്രങ്ങളിൽ‍ നിന്നുമുള്ള ഭാരതത്തിന്‍റെ സ്വാഭാവികമായ രക്ഷപ്പെടലാണ് എന്നെ അടുത്തതായി അത്ഭുതപ്പെടുത്തിയത്. ഭാരതത്തിന്‍റെ നീതിന്യായ വ്യവസ്ഥ സുദീർ‍ഘമായ അന്വേഷണ, വിചാരണാ നടപടികളിലൂടെ കുറ്റക്കാരനെന്നു കണ്ടത്തി ശിക്ഷിച്ച വ്യക്തിക്കു വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന പലരും സത്യത്തിൽ‍ ചെയ്യുന്നത് രാജ്യദ്രോഹം തന്നെയല്ലേ. വർ‍ത്തമാനകാല ഇന്ത്യൻ‍ രാഷ്ട്രീയത്തിൽ‍ പ്രസക്തി നഷ്ടമായ ഇത്തരക്കാർ‍ തീവ്രവാദാനുകൂല നിലപാടുകളിലൂടെ സ്വന്തം പാപ്പരത്തം ഉറക്കെ പ്രഖ്യാപിക്കുക മാത്രമല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്. 

രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭിഷണി തന്നെയാണ് പാകിസ്ഥാന്‍റെ പിന്തുണയോടെ നടക്കുന്ന തീവ്രവാദം. ആഗോള തലത്തിൽ‍ ഇന്ത്യ നടത്തുന്ന മുന്നേറ്റവും മേധാവിത്വവും അന്തച്ഛിദ്രങ്ങളുടെ കൂത്തരങ്ങായ ആ രാജ്യത്തെ സമീപകാലത്തായി വിറളി പിടിപ്പിച്ചിട്ടുണ്ട്. ഫലസ്ഥീനിൽ‍ ഇസ്രായേൽ‍ നടപ്പാക്കുന്ന ശിഥിലീകരണത്തിനു സമാനമായ രീതിയിൽ‍ തങ്ങൾക്കു മേൽ‍ ഭാരതവും പിടിമുറുക്കിത്തുടങ്ങിയെന്നു വിശ്വസിക്കുന്നവരുടെയെണ്ണം ആ രാജ്യത്ത് അനുദിനം വർ‍ദ്ധിക്കുകയാണ്. പഞ്ചാബിൽ‍ കഴിഞ്ഞ ദിവസം നടന്ന തീവ്രവാദിയാക്രമണം പാകിസ്ഥാന്‍റെ ഈ അസ്വസ്ഥതയുടെ ബഹിർ‍ഗമനമാണ്. കശ്മീർ‍ താഴ്്വരയിലും ഇതു വളരെ പ്രകടമാണ്. നേരത്തേ അവിടെ വിഘടന വാദികൾ ഉയർ‍ത്തിയിരുന്നത് അവർ‍ക്കു ചെല്ലും ചെലവും കൊടുക്കുന്ന പാകിസ്ഥാന്‍റെ കൊടി മാത്രമായിരുന്നു. ഇപ്പോളവർ‍ ഉയർ‍ത്തുന്നത് ആഗോള തലത്തിൽ‍ തന്നെ ഒന്നാം നന്പർ‍ തീവ്രവാദ സംഘടനയായ ഐ.എസ്.ഐ.എസ്സിന്‍റെ പതാക കൂടിയാണ്. ഇതിനു പിന്നിൽ‍ പ്രവർ‍ത്തിക്കുന്ന വിരലെണ്ണാൻ‍ മാത്രമുള്ള യുവാക്കളെപ്പറ്റി അധികൃതർക്കു വിവരം കിട്ടിയിട്ടുണ്ട്. അവരെ നിയമ നടപടിക്കു വിധേയരാക്കുകയും ചെയ്യും. പക്ഷേ ഭീഷണി അവിടംകൊണ്ട് അവസാനിക്കുന്നില്ല.

വണ്ടിപ്പെരിയാറ്റിലേതിനു സമാനമായി രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ‍ ദേശവിരുദ്ധ സമരങ്ങൾ അരങ്ങേറുന്പോൾ, പലയിടങ്ങളിലും പഞ്ചാബുകൾ ആവർത്തിക്കാൻ‍ ശത്രുക്കൾ കോപ്പു കൂട്ടുന്പോൾ, ഐ.എസിന്‍റെ രൂപത്തിലും ഭീഷണി പത്തി വിരിക്കുന്പോൾ അത്തരക്കാരെ പ്രത്യക്ഷമായും പരോക്ഷമായി പിന്തുണക്കുന്ന തരത്തിലുള്ള പ്ര
സ്താവനകളുമായി പ്രകാശ് കാരാട്ടിനെയും റൗൾ വിൻ‍സിയെന്ന ഇറ്റാലിയൻ‍ പേരും പാസ്പോർ‍ട്ടുമൊക്കെയുള്ള രാജകുമാരനെയും പോലുള്ള നേതാക്കളും രംഗത്തെത്തുന്നത് ജനാധിപത്യ ഭാരതത്തിന് ഒരിക്കലും ഗുണകരമാവില്ല. മേമൻ‍ സ്നേഹികൾ തീവ്രവാദത്തെ തുണയ്ക്കുകയാണോയെന്ന് ത്രിപുര ഗവർ‍ണർ‍ തഗത റോയിയെപ്പോലുള്ളവർ‍ സന്ദേഹം പ്രകടിപ്പിച്ചതിലും അത്ഭുതത്തിന് അവകാശമില്ല.

You might also like

Most Viewed