വിശുദ്ധ...


ആഗോ­ള ക്രൈ­സ്തവ സഭയു­ടെ­ വി­ശു­ദ്ധ ഗണത്തി­ലേ­യ്ക്ക് ഇനി­ മദർ തെ­രേ­സയും. ആഗോ­ള കത്തോ­ലി­ക്കാ­ സഭയു­ടെ­ ആത്മീ­യാ­ചാ­ര്യനാ­യ പോപ് ഫ്രാ­ൻ­സിസ് ഔപചാ­രി­കമാ­യി­ പ്രഖ്യാ­പി­ച്ചതോ­ടെ­യാണ് ലോ­കത്താ­കമാ­നമു­ള്ള അശരണരു­ടെ­ കണ്ണീ­രൊ­പ്പു­കയെ­ന്നത് ജീ­വി­ത വ്രതമാ­യെ­ടു­ത്ത മദർ തെ­രേ­സ ഇന്ന് വി­ശു­ദ്ധ പദവി­യേ­യ്ക്ക് ഉയർ­ത്തപ്പെ­ട്ടത്. സഭാ­പരമാ­യ ഔപചാ­രി­കത മാ­ത്രമാണ് ഇന്നു­ നടന്നത് എന്നതാണ് വാ­സ്തവം. യഥാ­ർ­ത്ഥത്തിൽ ജീ­വി­ച്ചി­രി­ക്കെ­ത്തന്നെ­ ജനമനസ്സു­കളിൽ വി­ശു­ദ്ധ പദവി­യി­ലേ­യ്ക്ക് അവർ അവരോ­ധി­ക്കപ്പെ­ട്ടു­ കഴി­ഞ്ഞി­രു­ന്നു­. അതിന് ആധാ­രമാ­യത് പക്ഷേ­ ആരു­ടെ­യെ­ങ്കി­ലും അവകാ­ശവാ­ദങ്ങളോ­ അത്ഭു­ത പ്രവർ­ത്തി­കളോ­ ആയി­രു­ന്നി­ല്ല.
ഭൂ­വി­സ്തൃ­തി­ കൊ­ണ്ടും ജനസംഖ്യകൊ­ണ്ടും അതി­ ബ്രഹത്താണ് ഭാ­രതം. അതു­കൊ­ണ്ടു­ തന്നെ­ നമ്മു­ടെ­ അതി­ർ­ത്തി­ക്കു­ള്ളി­ലെ­ അശരണരു­ടെ­ എണ്ണം ഏറെ­യാ­ണ്. പല കാ­രണങ്ങൾ കൊ­ണ്ടും അതി­ലെ­ല്ലാ­വർ­ക്കും സ്നേ­ഹവും സാ­ന്ത്വനവും സമാ­ധാ­നവും ഒക്കെ­യെ­ത്തി­ക്കു­ക ശ്രമകരവു­മാ­ണ്. അങ്ങനെ­യു­ള്ള അശരണരു­ടെ­ എണ്ണം ഏറെ­യു­ള്ള കൊ­ൽ­ക്കൊ­ത്തയിൽ ആർ­ക്കും വേ­ണ്ടാ­ത്തവരാ­യി­ പു­ഴു­വരി­ച്ചു­ കി­ടന്നവരടക്കം അഗതി­കളാ­യ ജനലക്ഷങ്ങൾ­ക്ക് സാ­ന്ത്വനമേ­കി­ക്കൊ­ണ്ടാണ് മദർ തെ­രേ­സ ജീ­വി­ച്ചി­രി­ക്കെ­ത്തന്നെ­ ജീ­വി­ത വി­ശു­ദ്ധി­ കൈ­വരി­ച്ചത്.
ആധു­നി­ക കാ­ലത്ത് ധനസന്പാ­ദനത്തി­നും പ്രശസ്തി­ക്കും ഏറെ­ സാ­ദ്ധ്യതകളു­ള്ളൊ­രു­ മേ­ഖലയാണ് അശരണരു­ടെ­ പരി­പാ­ലനം. എന്നാൽ മാ­ധ്യമശ്രദ്ധയും സഹാ­യങ്ങളു­മൊ­ന്നും അത്ര എളു­പ്പമല്ലാ­ത്ത ഒരു­ ഭൂ­തകാ­ലത്ത് ഒരു­ വനി­തയ്ക്ക് ഒറ്റക്ക് നി­സ്വാ­ർ­ത്ഥ സേ­വനത്തി­ൻ­്റെ­ ഇത്ര വലി­യൊ­രു­ പ്രസ്ഥാ­നം പടു­ത്തു­യടത്തു­കയെ­ന്നത് എളു­പ്പമാ­യി­രു­ന്നി­ല്ല. സമൂ­ഹത്തിൽ പലർ­ക്കും സ്വന്തം കാ­ര്യം നോ­ക്കാ­നോ­ ജന്മം തന്ന ഉറ്റവർ­ക്കോ­ ഉടയവർ­ക്കോ­ പോ­ലു­മാ­യി­ ധനമോ­ സമയമോ­ മാ­റ്റി­വെയ്ക്കാ­നാ­വാ­ത്തി­ടത്ത് മദർ തെ­രേ­സ സ്വന്തം ജീ­വി­തം തന്നെ­ അഗതി­കൾ­ക്കാ­യി­ ഉഴി­ഞ്ഞു­ വച്ചു­. വി­മർ­ശനങ്ങളും ആരോ­പണങ്ങളു­മൊ­ക്കെ­ എളു­പ്പമാ­ണ്. പു­ഴു­വരി­ച്ച് മ‍ൃ­ത പ്രാ­യരാ­യി­ കി­ടക്കു­ന്നവരെ­ കണ്ടാൽ ദൈ­വമേ­ എന്നൊ­ന്ന് വി­ളി­ച്ച് തല തി­രി­ച്ചു­ പോ­വു­ന്നവരാണ് നമ്മിൽ പലരും. അത്തരം സാ­ഹചര്യങ്ങളി­ലെ­ ദു­ർ­ഗന്ധം പലപ്പോ­ഴും ദി­വസങ്ങളോ­ളം നമ്മെ­ പേ­ടി­ സ്വപ്നം പോ­ലെ­യോ­ പ്രേ­തബാ­ധ പോ­ലെ­യോ­ വി­ടാ­തെ­ പി­ന്തു­ടർ­ന്നേ­ക്കാം. ഇത്തരത്തിൽ അനാ­ഥരാ­യവരെ­ വാ­രി­യെ­ടു­ത്തു­ നെ­ഞ്ചോ­ടു­ ചേ­ർ­ത്ത് ആശ്വാ­സം പകരാൻ അപൂ­ർ­വ്വജന്മങ്ങൾ­ക്കേ­ കഴി­യൂ­. അത്തരത്തി­ലൊ­രാ­ളാ­യി­രു­ന്നു­ മദർ തെ­രേ­സ. അതാ­യി­രു­ന്നു­ മദറി­ന്റെ നി­യോ­ഗം. അതാണ് വി­ശ്വാ­സ ലക്ഷങ്ങളു­ടെ­ മഹാ­ഭാ­ഗ്യം.
ഭൂ­ഗോ­ളത്തി­ന്റെ മറ്റൊ­രു­ ഭാ­ഗത്ത് സ്കോ­പ്യേ­യിൽ ജനി­ച്ച ആഗ്നസ് ഗോ­ങ്സ ബൊ­ജാ­ക്സ്യൂ­വെ­ന്ന പെ­ൺ­കു­ട്ടി­യെ­ ലോ­കം ആരാ­ധി­ക്കു­ന്പോൾ ഭാ­രതത്തി­നും അഭി­മാ­നി­ക്കാ­നാ­വു­ന്നു­ എങ്കിൽ അതി­നെ­ നി­യോ­ഗമെ­ന്നല്ലാ­തെ­ എന്താണ് വി­ളി­ക്കേ­ണ്ടത്. തെ­ക്കു­ കി­ഴക്കൻ യൂ­റോ­പ്പി­ലെ­ മാ­സി­ഡോ­ണി­യയു­ടെ­ തലസ്ഥാ­നമാണ് ആഗ്നസ് ഗോ­ങ്സ ബൊ­ജാ­ക്സ്യൂ­ ജനി­ച്ചു­ വീ­ണ സ്കോ­പ്യേ­. മദർ പി­റക്കു­ന്ന കാ­ലത്ത് ബാ­ൾ­ക്കൻ രാ­ജ്യങ്ങളടക്കമു­ള്ള പല ശാ­ക്തി­ക സംഘങ്ങളു­ടെ­ അധി­കാ­ര പോ­രാ­ട്ടങ്ങളാൽ സംഘർ­ഷ ഭരി­തമാ­യി­രു­ന്നു­ അന്ന് സ്കോ­പ്യേ­. അവി­ടെ­ നി­ന്നും ബംഗാ­ളി­ലെ­ മി­ഷനറി­മാ­രു­ടെ­ പ്രവർ­ത്തനങ്ങളെ­ക്കു­റി­ച്ചു­ കേ­ട്ടറി­ഞ്ഞ് വംഗദേ­ശത്തെ­ സ്വന്തം കർ­മ്മ ഭൂ­മി­യാ­ക്കാൻ അവ‍ർ അന്നെ­ടു­ത്ത തീ­രു­മാ­നമാണ് ഇന്ന് ഭാ­രതത്തി­നും അഭി­മാ­നി­ക്കാൻ വഴി­വെച്ചത്.
1910ൽ സ്കോ­പ്യേ­യിൽ പി­റന്ന മദർ 18ാം വയസ്സി­ലാണ് ദൈ­വവി­ളി­ കേ­ട്ട് സ്വന്തം വീ­ടു­ വി­ട്ടത്. ലോ­ററ്റോ­ സഭയി­ലാ­യി­രു­ന്നു­ തു­ടക്കം. 1929 ൽ ഭാ­രതത്തി­ലെ­ത്തി­. ഹി­മാ­ലയൻ മലനി­രകളി­ലെ­ നൈ­നി­റ്റാ­ളാ­യി­രു­ന്നു­ ആദ്യ സേ­വന ഭൂ­മി­. ഭാ­രതത്തി­ലെ­ സേ­വനത്തി­നാ­യി­ അയർ­ലണ്ടിൽ വെച്ച് ഇംഗ്ലീഷ് ഭാ­ഷ സ്വാ­യത്തമാ­ക്കി­യ മദർ നൈ­നി­റ്റാൾ വാ­സക്കാ­ലത്ത് ബംഗാ­ളി­യും പഠി­ച്ചെ­ടു­ത്തു­. തു­ടർ­ന്ന് സ്കൂൾ അദ്ധ്യാ­പി­കയാ­യി­. അന്ന് അവർ പഠി­പ്പി­ച്ച സ്കൂ­ളി­ൻ­്റെ­ പേര് ഇന്നും കൗ­തു­കമാ­ണ്. കൽ­ക്കട്ടയി­ലെ­ സെ­ൻ­്റ് തെ­രേ­സാസ് സ്കൂ­ളി­ലാ­യി­രു­ന്നു­ മദർ പഠി­പ്പി­ച്ചത്. അക്കാ­ലത്തു­ തന്നെ­ സന്യസ്ഥ ജീ­വി­തത്തി­ലേ­ക്കു­ള്ള യാ­ത്രയും തു­ടങ്ങി­. 1937ൽ കൽ­ക്കട്ടയി­ലെ­ പ്രശസ്തമാ­യ ലോ­റെ­റ്റോ­ സ്കൂ­ളിൽ അദ്ധ്യാ­പി­കയാ­യി­. 1944 ൽ സ്കൂ­ളി­ലെ­ പ്രധാ­നാ­ദ്ധ്യാ­പി­കയു­മാ­യി­. രണ്ടു­ ദശാ­ബ്ദക്കാ­ലത്തോ­ളം ലോ­ററ്റോ­യിൽ മദറു­ണ്ടാ­യി­രു­ന്നു­.
1948ലാണ് അദ്ധ്യാ­പനത്തി­ൻ­്റെ­ വഴി­യിൽ നി­ന്നും അഗതി­ സേ­വനത്തി­ൻ­്റെ­ മാ­ത്രമാ­യ പാ­തയി­ലേ­യ്ക്ക് അവർ വഴി­മാ­റി­യത്. ലോ­റെ­റ്റോ­ സഭാ­ സന്യാ­സി­നി­മാ­രു­ടെ­ പരന്പരാ­ഗത വേ­ഷം നീ­ലക്കരയു­ള്ള വെ­ള്ള സാ­രി­ക്കും വഴി­ മാ­റി­. പറ്റ്നയി­ലെ­ ഹോ­ളി­ ഫാ­മി­ലി­ ആശു­പത്രി­യിൽ നി­ന്നും ആതു­ര ശു­ശ്രൂ­ഷയ്ക്കു­ള്ള അടി­സ്ഥാ­ന പാ­ഠങ്ങൾ പഠി­ച്ചു­. കൊ­ൽ­ക്കൊ­ത്തയിൽ ഒരു­ വി­ദ്യാ­ലയം സ്ഥാ­പി­ച്ചു­കൊ­ണ്ടാ­യി­രു­ന്നു­ സ്വതന്ത്ര രീ­തി­യി­ലു­ള്ള സേ­വന പ്രവർ­ത്തനങ്ങൾ­ക്കു­ തു­ടക്കം. 1949 ഓടേ­ അഗതി­ പരി­ചരണവും തു­ടങ്ങി­. അതി­നെ­ തു­ടർ­ന്നു­ണ്ടാ­യ പാ­വങ്ങളിൽ പാ­വങ്ങളെ­ന്ന വി­ശ്വാ­സി­സംഘത്തി­ൻ­്റെ­ രൂ­പീ­കരണമാണ് വാ­സ്തവത്തിൽ ഇന്ന് ലോ­കം മൊ­ത്തം പ്രവർ­ത്തന മേ­ഖലയാ­ക്കി­യ ഉപവി­യു­ടെ­ സഹോ­ദരി­മാർ അഥവാ­ മി­ഷനറീസ് ഓഫ് ചാ­രി­റ്റി­യി­ലേ­ക്ക് എത്തി­യത്. കൊ­ൽ­ക്കൊ­ത്തയു­ടെ­ തെ­രു­വോ­രങ്ങളിൽ അനാ­ഥരാ­യി­ക്കി­ടന്നവർ­ക്ക് മദറും സംഘവും ചെ­യ്ത സഹാ­യങ്ങൾ അന്നത്തെ­ പ്രധാ­നമന്ത്രി­യു­ടെ­ വരെ­ പ്രശംസ പി­ടി­ച്ചു­ പറ്റി­. എങ്കി­ലും ആവശ്യക്കാ­രു­ടെ­ എണ്ണമേ­റു­കയും ആവശ്യത്തി­നു­ പണം തി­കയാ­തെ­ വരികയും വന്നതോ­ടേ­ തു­ടക്ക കാ­ലത്ത് അഗതി­സേ­വനമവസാ­നി­പ്പി­ച്ച് മഠത്തി­ൻ­്റെ­ സു­രക്ഷി­തത്വത്തി­ലേ­യ്ക്ക് പി­ൻ­മാ­റു­ന്നതി­നെ­പ്പറ്റി­ താൻ പലതവണ ആലോ­ചി­ച്ചി­രു­ന്നു­വെ­ന്ന് മദർ പി­ന്നീട് വേ­ദനയോ­ടേ­ കു­റി­ച്ചി­ട്ടി­ട്ടു­ണ്ട്.
ആത്മസംഘർ­ഷത്തി­ൻ­്റെ­ ആ പ്രതി­സന്ധി­ തരണം ചെ­യ്യാ­നും അഗതി­ ലക്ഷങ്ങൾ­ക്കു­ സഹാ­യം നൽ­കാ­നും അവർ­ക്കാ­യി­. ആതു­രരെ­യെ­ല്ലാം ജീ­വി­തത്തി­ലേ­ക്കും സൗ­ഭാ­ഗ്യങ്ങളി­ലേ­ക്കും മടക്കി­ക്കൊ­ണ്ടു­വരി­കയെ­ന്നത് അസാ­ദ്ധ്യമാ­ണ്. വയറു­കൾ നി­റയ്ക്കു­ന്നതി­ലും പ്രധാ­നമാണ് അവരു­ടെ­ മനസ്സിന് ആശ്വാ­സം പകരു­കയെ­ന്നത്. അവർ­ക്കാ­യി­ സാ­ന്ത്വന വാ­ക്കു­കൾ പറയു­ക എന്നത്. സമാ­ധാ­നമാ­യി­ അവരെ­ മരി­ക്കാൻ അനു­വദി­ക്കു­ക എന്നത്. അതാണ് മദർ തെ­രേ­സ ചെ­യ്തത്. ഭാ­രതത്തിൽ കാ­ലൂ­ന്നി­ നി­ന്ന് ലോ­കത്തി­ൻ­്റെ­ ഇതരഭാ­ഗങ്ങളി­ലും സേ­വനത്തി­ൻ­്റെ­ ദി­വ്യരശ്മി­കളെ­ത്തി­ക്കാൻ അവർ­ക്കാ­യി­. വെ­നി­സ്വേ­ലയി­ലെ­ ക്വക്കറോ­ത്തയി­ലാ­യി­രു­ന്നു­ ഇന്ത്യക്കു­ പു­റത്ത് ഉപവി­യു­ടെ­ സഹോ­ദരി­മാർ ആദ്യമാ­യി­ സേ­വനമെ­ത്തി­ച്ചത്. ഇറാ­ഖിൽ സദ്ദാ­മി­ൻ­്റെ­ വാ­ഴ്ചക്കാ­ലത്ത് ദു­രി­തമനു­ഭവി­ക്കു­ന്ന കു‌­‌ഞ്ഞു­ങ്ങളി­ലേ­ക്ക് കരു­ണയു­ടെ­ ആ കൈ­കൾ നീ­ണ്ടു­. സന്പന്നതയു­ടെ­ അമേ­രി­ക്കയിൽ സ്വന്തക്കാർ പോ­ലും തൊ­ടാൻ മടി­ച്ച എയ്ഡ്സ് രോ­ഗി­കൾ­ക്കാ­യി­രു­ന്നു­ അവർ സഹാ­നു­ഭൂ­തി­ സമ്മാ­നി­ച്ച് പരി­ചരി­ക്കാൻ ഓടി­യെ­ത്തി­യത്.
പട്ടി­ണി­യു­ടെ­യും പ്രതി­സന്ധി­കളു­ടെ­യും ദു­രി­ത പർ­വ്വമവസാ­നി­ച്ച് ലോ­കത്തി­ൻ­്റെ­ എല്ലാ­യി­ടങ്ങളിൽ നി­ന്നും മി­ഷണറീസ് ഓഫ് ചാ­രി­റ്റി­ക്ക് മദർ ജീ­വി­ച്ചി­രി­ക്കെ­ത്തന്നെ­ വലി­യ സാ­ന്പത്തി­ക സഹാ­യമെ­ത്തി­ത്തു­ടങ്ങി­യി­രു­ന്നു­. നോ­ബൽ സമ്മാ­നവും ഭാ­രത രത്നയും മഗ്സസെ­ അവാ­ർ­ഡും പോപ് ജോൺ പു­രസ്കാ­രവും അടക്കം എണ്ണമി­ല്ലാ­ത്ത പു­രസ്കാ­രങ്ങളും അവരെ­ തേ­ടി­യെ­ത്തി­. അതി­നെ­ല്ലാം ഉപരി­യാ­യി­ സഭ ഇപ്പോൾ അവരെ­ വി­ശു­ദ്ധ പദവി­യി­ലേ­ക്കും ഉയർ­ത്തി­യി­രി­ക്കു­ന്നു­. തി­കച്ചു­ സ്വാ­ഭാ­വി­കം.
ഇതി­നി­ടെ­ ജീ­വി­ച്ചി­രി­ക്കെ­തന്നെ­ വി­ശു­ദ്ധി­ തെ­ളി­യി­ച്ച മദർ തെ­രേ­സയെ­ വി­ശു­ദ്ധയാ­യി­ പ്രഖ്യാ­പി­ക്കാൻ ഇനി­യും അത്ഭു­ത രോ­ഗശാ­ന്തി­ സാ­ക്ഷ്യങ്ങൾ വേ­ണ്ടി­യി­രു­ന്നോ­ എന്ന് വാ­ദി­ക്കു­ന്നരു­മു­ണ്ട്. ഇതി­ൻ­്റെ­ സാ­ധു­ത ചോ­ദ്യം ചെ­യ്യു­ന്നവർ പോ­ലും ഇന്ത്യയി­ലും വി­ദേ­ശത്തു­മു­ണ്ട്. അവരു­ടെ­ വി­ശു­ദ്ധ പദവി­യെ­യും സേ­വനങ്ങളെ­യും കു­റി­ച്ചു­ കടു­ത്ത വി­മർ­ശനവു­മാ­യെ­ത്തി­യ ക്രി­സ്റ്റഫർ ഹി­ച്ചൻ­സി­ൻ­്റെ­ ഡോ­ക്യു­മെ­ന്ററി­യും ലോ­കശ്രദ്ധ നേ­ടി­യി­രു­ന്നു­. എതി­രഭി­പ്രാ­യങ്ങളും വാ­ദമു­ഖങ്ങളു­മു­ണ്ടാ­വാം. എന്നാൽ വി­മർ­ശി­ക്കു­കയും വാ­ദി­ക്കു­കയും ചെ­യ്യും പോ­ലെ­ എളു­പ്പമാ­യി­രു­ന്നി­ല്ല അഗതി­കളു­ടെ­ കണ്ണീ­രൊ­പ്പു­ന്ന മദർ തെ­രേ­സയാ­വു­ക എന്നത്. അതി­ വി­ശു­ദ്ധവും വി­ശി­ഷ്ടവു­മാ­യി­രു­ന്നു­ ആ ജീ­വി­തം.

You might also like

Most Viewed