ആകുലതയുടെ വർത്തമാനം


ചില പ്രമുഖ മലയാളം പത്രങ്ങളിൽ വന്ന വാർത്താ 

തലക്കെട്ടുകളാണ് ചുവടെ ചേർത്തിരിക്കുന്നത്

 

* ഐ.എസ്.ഐ.എസ് ഭീകരസംഘടന മലയാളികൾക്കിടയിൽ വീണ്ടും സജീവമാകുന്നു.

* ഐ.എസ് ബന്ധം കൂടുതൽ പരാതികൾ.

* ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷരായ 21 പേരിൽ 11 പേർക്ക് ഐ.എസുമായി ബന്ധമുണ്ടെന്നു റിപ്പോർട്ട്.

* ഐ.എസ് ബന്ധം, തൃക്കരിപ്പൂർ ഇളന്പച്ചി സ്വദേശിയെ  
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സംഘം പിടികൂടി.

* സാങ്കേതിക സംവിധാനങ്ങൾ അതീവ രഹസ്യമായി ഉപയോഗപ്പെടുത്തി ഐ.എസ് പ്രവർത്തനം.

* ഐ.എസ് സാന്നിധ്യം മലയാളി വാട്സാപ്പ് ഗ്രൂപ്പുകളിലും.

* തട്ടിക്കൊണ്ടു പോകുന്ന പെൺകുട്ടികളെ ഐ.എസ് ഓൺലൈനിൽ വിൽക്കുന്നു!

* പെൺകുട്ടികളെ ഭീകരർക്ക് മതിയാകുന്പോൾ ആപ്പുകൾ വഴിസെക്സ് മാർക്കറ്റ്  ഗ്രൂപ്പുകളിൽ ലേലം ചെയ്യുന്നു.

* സോഷ്യൽ മീഡിയയെ പങ്കിനെക്കുറിച്ച് കേന്ദ്ര അന്വേഷണ സംഘങ്ങൾ അന്വേഷണം ആരംഭിച്ചു.

* സംസ്ഥാനത്ത് മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാൻ‍ ശ്രമം 
നടക്കുന്നതായി മുഖ്യമന്ത്രി.

* മുസ്ലീങ്ങളെ ആകെ പുകമറയിൽ നിർ‍ത്താൻ‍ ശ്രമിക്കുന്നു. 

* സക്കീർ നായിക്കിനെ അകാരണമായി വേട്ടയാടരുതെന്ന് മുസ്ലീം ലീഗ്.

* സക്കീർ നായിക്കിനെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് ബംഗ്ലാദേശ്‌.

* കാണാതായവരെ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ 
സ്വാധീനിച്ചതായി ബന്ധുക്കൾ.

 

പ്രബുദ്ധ കേരളത്തിൽ ഇങ്ങനെയൊക്കെ നടക്കുമെന്ന് ചിന്തിക്കാൻ പോലും ഇന്നും നമ്മിൽ പലർക്കുമാവില്ല. നമ്മൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇതൊക്കെ ഭൂമിമലയാളത്തിൽ നടന്ന സംഭവങ്ങൾ മാത്രമാണ്. മതങ്ങളെല്ലാം മനുഷ്യ നന്മ മാത്രം ഉദ്ദേശിച്ചുള്ളവയാണ്. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ മുതലെടുപ്പും ചൂഷണവും നടക്കുന്നത് മതത്തിന്റെ പേരു പറഞ്ഞാണ്. എന്നാൽ ഏതെങ്കിലും ചിലരുടെ മോശം പ്രവൃത്തികളുടെ പേരിൽ ഒരു മതത്തെയപ്പാടെ പ്രതിക്കൂട്ടിൽ നിർത്തുന്നത് നിരർത്ഥകമാണ്. ഐ.എസ് സംഭവങ്ങളുടെ പേരിൽ ഇസ്ലാം മത വിശ്വാസികളെയപ്പാടെ സംശയത്തോടെ നോക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യാനുള്ള പ്രവണത ചിലരെങ്കിലും പ്രകടിപ്പിക്കുന്നുണ്ട്. അത് അനുചിതമാണ്. ഏതു മതസ്ഥരായാലും വഴിവിട്ട് പോകുന്നത് ആരാണോ അവരെയാണ് ഒറ്റപ്പെടുത്തേണ്ടത്. 

മതങ്ങൾക്ക് തെറ്റു ചെയ്യാനാവില്ല. തെറ്റു ചെയ്യുന്ന മനുഷ്യരെ നല്ലവഴിക്കു നയിക്കാനുള്ള കരുതലാണ് പരിഷ്കൃത ലോകം കാട്ടേണ്ടത്.

 

You might also like

Most Viewed