പ്രതീ­ക്ഷകൾ‍ നമ്മെ­ നയി­ക്കട്ടെ­


ന്ത്യ കഴിഞ്ഞ ദിവസം അതിന്‍റെ 70ാം സ്വാതന്ത്രദിനം കൊണ്ടാടി. വികസ്വരരാജ്യപദവിയിൽ‍ നിന്നും ഒരു വികസിത രാജ്യം എന്ന സ്വപ്നം ഇപ്പൊഴും സഫലീകരിച്ചിട്ടില്ല. എങ്കിലും വികസനത്തിന്റെയും വളർ‍ച്ചയുടെയും മാറ്റങ്ങൾ‍ നമ്മുടെ രാജ്യത്തും ഉണ്ട്. മറ്റ് രാജ്യങ്ങൾ‍ക്കിടയിൽ‍ നാം ഇന്നും ഒരു പ്രേത്യേക സ്ഥാനം നിലനിർ‍ത്തുന്നു. 125 കോടി ജനങ്ങൾ‍അധിവസിക്കുന്ന നമ്മുടെ രാജ്യം നാനാത്വത്തിൽ‍ ഏകത്വം നിലനിർ‍ത്തുന്നു. വ്യത്യസ്ഥതകൾ‍ ഭാഷയിലും ജാതിയിലും സംസാരത്തിലും ചിന്തയിലും സംസ്കാരത്തിലും ഇങ്ങനെ പലതിലും ഉണ്ട്. എങ്കിലും ഈ വ്യത്യസ്ഥതകൾ‍ നിലനിർ‍ത്തിക്കൊണ്ടുതന്നെ ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്ന ഭാവം, ആ ചിന്ത നമ്മൾ‍ ലോകത്തിന്‍റെ ഏത് കോണിൽ‍ വസിച്ചാലും നമ്മെ ഒന്നാക്കി നിർ‍ത്തുന്നു. പലതിലും നമ്മെ മറ്റുള്ളവർ‍ പിന്തള്ളിയാലും, പരിഹസിച്ചാലും കുറ്റപ്പെടുത്തിയാലും നാം ഇന്ത്യാക്കാരൻ എന്നതിൽ ‍അഭിമാനം കൊള്ളുന്നു. ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ രാജ്യം, ഏറ്റവും അധികം ജനസംഖ്യയുള്ള  രണ്ടാമത്തെ രാജ്യം, സാന്പത്തിക ശക്തിയിൽ‍ മുന്നേറുന്ന രാജ്യം. പലതിലും നമ്മൾ‍ മുന്നേറുന്പോഴും ചിലതിലെങ്കിലും നാം പിന്‍പിൽ‍ തന്നെ നിലകൊള്ളുന്നു. 

ശാസ്ത്ര സാങ്കേതിക മേഖലയിൽ‍ നാം ഒട്ടും പിറകിലല്ല, ബുദ്ധി വൈഭവത്തിലും പ്രവർ‍ത്തങ്ങളിലും നാം മുന്‍പന്തിയിൽ‍ തന്നെ. എല്ലാവരിലേക്കും ഈ  വിജയങ്ങൾ‍ എത്തുന്നില്ല എന്നതാണ് നമുക്ക് രാജ്യ വികസന വളർ‍ച്ചയിൽ‍ മുന്‍പന്തിയിൽ‍ എത്താൻ കഴിയാതെ പോകുന്നതിന്റെ കാരണം. പട്ടിണിയും ദാരിദ്ര്യവും രോഗവും രാജ്യത്തിന്‍റെ പലഭാഗത്തും മനുഷ്യരെ പിടികൂടിയിരിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിലെ ഉയർ‍ച്ച, അത് ഏവർ‍ക്കും അനുഭവിക്കാൻ സാഹചര്യം ഉണ്ടാക്കേണ്ടിയിരിക്കുന്നു. മറ്റൊരു ഒളിന്പിക്സ് നടക്കുന്ന ഈ വേളയിൽ‍ ഇതുവരെ ഒരു മെഡൽ‍ പോലും ഇന്ത്യക്ക് സ്വന്തമാക്കാനായില്ല. പലതിലും മുന്‍പിലെങ്കിലും ഏറ്റവും വലിയ കായിക മാമാങ്കത്തിൽ‍ ഇന്ത്യ എന്ന പേരെഴുതി ചേർ‍ക്കാൻ ‍നമുക്കാരുമില്ലാതെ പോയി. നമ്മെ അത് ഏറെ വേദനിപ്പിക്കുന്പോഴും നമുക്കെവിടെയാണ് സാധ്യതകൾ‍ നഷ്ടപ്പെടുന്നതെന്ന് ഒരു വിലയിരുത്തൽ‍ നടത്തുന്നത് നന്നായിരിക്കും. മറ്റ് രാജ്യങ്ങളിൽ പരിശീലനത്തിനായി  മുടക്കുന്ന ചിലവുകളും സാഹചര്യങ്ങളും പരിശീലനരീതികളും കേന്ദ്രങ്ങളും സൗകര്യങ്ങളും ഒക്കെ നമ്മുടേതുമായി വളരെ വളരെ വ്യത്യസ്ഥത പുലർ‍ത്തുന്നു. അങ്ങനെയുള്ള  പരിശീലന സൗകര്യങ്ങൾ ‍നാമും പിന്തുടർ‍ന്നാൽ‍ വിജയം സുനിശ്ചിതം. ഒന്നും സ്വന്തമാക്കാനായില്ല എന്നതിൽ‍ വിലപിച്ചിരിക്കാതെ, പ്രതീക്ഷകൾ‍ കൈവിടാതെ പരിശ്രമിക്കുക. നമുക്കും നേടാം വിജയം...

പ്രിയ കുഞ്ഞുങ്ങളെ-,

പരാജയം ഒന്നിന്റെയും അവസാനമല്ല. വിജയം പരിശ്രമത്തിനും പ്രതീക്ഷകൾ‍ക്കുമൊപ്പം എന്നും ഉണ്ട്. അതിനായി നിരാശപ്പെടാതെ നമ്മുടെ പ്രോത്സാഹനം നാം നേടുകയും അർ‍ഹതപ്പെട്ടവർ‍ക്ക് നൽകുകയും ചെയ്യാം.

 

ആശംസകളോടെ ടീച്ചറമ്മ

 

You might also like

Most Viewed