ഒരു പ്ര ല ോ ഗ് – ഷീല ട ോമി


ലിയോ  സോഡിയാക് സിംബലിൽ‍  ആഗസ്റ്റ് 17 ജനിച്ച ഷീല ടോമി എന്ന മാനന്തവാടിക്കാരി എൽ.ഐ.സി ഓഫ് ഇന്ത്യ  യിൽ‍  ജോലി ആരംഭിച്ച്  പി.കെ.എഫ് അബുദാബിയിലും  പിന്നെ  Ernst & Young ദോഹയിലും  ജോലി ചെയ്തു. ഇതിനിടയിൽ‍ ജേർണലിസവും പഠിച്ചു. പത്രങ്ങളിൽ‍ ഫീച്ചർ‍ എഴുതുകയും ചെയ്യുന്നുണ്ട്. ദോഹയിലെ എഴുത്തുകാർ‍ക്ക്‌ നൽ‍കുന്ന സമന്വയം സാഹിതീ  പുരസ്കാരത്തിന് ഷീല അർ‍ഹയായി. മികച്ച ബ്ലോഗ്‌ രചനകളെ പരിചയപ്പെടുത്തുന്ന ‘ഇരിപ്പിടം’ ബ്ലോഗിൽ‍ ഷീലയുടെ കഥയെ വിലയിരുത്തുന്നത് ഇങ്ങനെയാണ്.

“ഷീല ടോമിയുടെ കാടോടിക്കാറ്റ് ബ്ലോഗിൽ‍ മെൽ‍ക്വിയാഡിസിന്റെ പ്രളയ പുസ്തകം ഒരു ഡാമിന്റെ, അതുയർ‍ത്തുന്ന സുരക്ഷിതത്വ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് എഴുതപ്പെട്ടതും വായിക്കപ്പെടുന്നതും. ജലമെത്തിയ ഇടങ്ങളിൽ‍ തോട്ടങ്ങൾ‍ തഴച്ചു വളർ‍ന്നു. കാടുകൾ‍ വിട്ട് ചേരികളിൽ‍ കുടിയേറിയ കുട്ടികൾ‍ 
ദാഹിച്ചു മരിച്ചുകൊണ്ടിരുന്നു. കഥകളും കവിതകളും പിറന്നു അവരെക്കുറിച്ച്. മുങ്ങിപ്പോയ മണ്ണിനേയും മനസ്സിനെയും മറന്ന് ആളുകൾ‍ പിന്നെയും വോട്ടു ചെയ്തുകൊണ്ടുമിരുന്നു. മനോഹരമായ പ്രയോഗങ്ങൾ‍ കൊണ്ട് ജീവസ്സുറ്റതാണ് ഈ കഥ. ചില ഉദാഹരണങ്ങൾ‍: (1) കീഴ്ക്കാംതൂക്കായ പാറകളിൽ‍ പിടിച്ചു കയ
റി വള്ളിക്കുടിലിൽ‍ ഒളിച്ചു അവളും മഞ്ഞും (2) തുലാമാസം പോയതറിയാതെ മേഘങ്ങൾ‍ വിങ്ങി നിന്നു മാനത്ത്‌. (3) കിതക്കുകയാണ് അയാളും ഇരുട്ടും. ഒരു കവിത വായിക്കുന്നത് പോലെയാണ് ഈ കഥയിലൂടെ സഞ്ചരിച്ചത്. അല്ല ഇതിലെ വാചകങ്ങൾ‍ പലതും കവിതയുടെ സുന്ദര സ്പർ‍ശം ഉള്ളത് തന്നെയാണ്.

തീർ‍ത്തും സർപ്രൈസ് ആയിരുന്നു. ദോഹയിലെ സാംസ്കാരിക കൂട്ടായ്മയായ സമന്വയം പ്രവാസി എഴുത്തുകാർ‍ക്കായി ഏർ‍പ്പെടുത്തിയിരിക്കുന്ന പുരസ്കാരം ഈ  കഥയ്ക്കാണ് നൽ‍കിയത്. ഇതുവരെ പബ്ലിഷ് ചെയ്യാത്ത കഥകളാണ് ക്ഷണിച്ചിരുന്നത്. സി. രാധാകൃഷ്ണന്‍, കെ. ആർ‍ മീര, ബെന്യാമിൻ ഇവരായിരുന്നു ജൂറി അംഗങ്ങൾ. 

സ്കൂളിൽ‍ പഠിക്കുന്പോൾ‍ മുതൽ‍ എഴുതും. അന്ന്‍ കഥ, കവിത ഒക്കെയായി യുവജനോത്സവം േസ്റ്ററ്റ് ലെവലിൽ‍ ഒക്കെ പോയിരുന്നു. പിന്നെ എഞ്ചിനീയറിംഗ് പഠനത്തിലേക്ക്. പഠനത്തിനു ശേഷം  ജോലിയിലേക്കും ജീവിതത്തിന്‍റെ തിരക്കിലേക്കും കടന്നപ്പോൾ‍ എഴുത്തൊന്നും നടന്നില്ല. അക്ഷരങ്ങളെ തിരികെ പിടിക്കാനുള്ള ആഗ്രഹത്തിൽ‍  അതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ‍. 

അവാർ‍ഡ്‌ കിട്ടിയ കഥ− മെൽക്വിയാടിസിന്‍റെ പ്രളയ പുസ്തകം. ഗബ്രിയേൽ‍ ഗാർ‍സിയ മാർ‍ക്വിസിന്‍റെ പ്രശസ്തമായ ‘ഏകാന്തതയുടെ 100 വർ‍ഷങ്ങൾ‍’ എന്ന നോവലിലെ  കഥാപാത്രമാണ് മെൽക്വിയാഡിസ് എന്ന ജിപ്സി. ദേശത്തിന്‍റെ നാശത്തെക്കുറിച്ചുള്ള ചിന്തയിൽ‍ നിന്ന്‍ ഒരു പെൺകുട്ടിയുടെ നാശത്തിലേക്ക്  വളരുന്നു   കഥ. ദേശവും സ്ത്രീയും ഒരേ നാണയത്തിന്‍റെ ഇരു പുറങ്ങൾ‍ തന്നെയാണല്ലോ. അടുത്തിടെ  വാർ‍ത്തയിൽ‍ നിറഞ്ഞ സൗമ്യയെ പോലെ ഒരു കുട്ടിയുടെ അന്ത്യവും കഥയിലുണ്ട്. മുല്ലപ്പെരിയാർ‍ പ്രശ്നം ആയിരുന്നു ത്രെഡ്. ഡാമിനെ കുറിച്ച് പഠിക്കാൻ പോകുന്ന ഇസബെല്ല എന്ന എഞ്ചിനീയറിംഗ് ബിരുദധാരിണിയെ കാത്തിരിക്കുന്ന വിചിത്രമായ ചില അനുഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. സമകാലിക പ്രശ്നങ്ങളെ കാലദേശങ്ങളുടെ അതിർ കടത്തിക്കൊണ്ടു പോകുവാൻ ഒരു എളിയ ശ്രമം.

എന്റെ നാട് വയനാട്ടിലെ മാനന്തവാടി. മാതാപിതാക്കൾ‍ അദ്ധ്യാപകർ‍ ആയിരുന്നു. ഭർ‍ത്താവ് ടോമിയും നാട്ടുകാരൻ തന്നെ. ദോഹയിലെ ഖത്തർ‍ പെട്രോളിയത്തിൽ‍ ജോലി ചെയ്യുന്നു. മൂന്ന് മക്കൾ‍ ഉണ്ട്. മിലൻ, മാനസി, ജോൺ‍.

കണ്ണൂർ‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്‌. കൂട്ടുകാർ‍ ഒരുപാടുണ്ട്. ആശയ വിനിമയം കുറവാണെങ്കിലും എല്ലാവരും മനസ്സിലുണ്ട്. കൂടെയുണ്ടെന്ന തോന്നലോടെ.

 

ഷീല  എന്ന എഴുത്തുകാരി:− ഷീലയുടെ പ്രിയസുഹൃത്തുക്കൾ, അവരുടെ കഥകളും ബ്ലോഗുകളും എഴുത്തുകളെയും പറ്റിയുള്ള അഭിപ്രായങ്ങൾ‍  പ്രകടിപ്പിക്കാ‍‍‍‍ൻ അത്യുത്സാഹം തന്നെ കാട്ടി എന്നു പറയാം. കഥകളെ കടുത്ത മൂല്യനിർണയത്തിനോ വലിയ അപഗ്രഥനത്തിനോ വിധേയമാക്കാനല്ല, മറിച്ച് അടുത്ത  സുഹൃത്തുക്കൾ‍ക്ക്, അവരുടെ അനുവാദത്തോടെ, ഷീലയുടെ കഥയെയും കഥാപാത്രങ്ങളെയും സ്ഥിരം വായനയിലൂടെ അടുത്തറിഞ്ഞവരാണ്‍. “ഭാവസാന്ദ്രമായ വരികൾ‍ കൊണ്ടും ഒഴുക്കുള്ള ആഖ്യാന ശൈലി കൊണ്ടും പരിശുദ്ധമായ ജീവിതമുഹൂർ‍ത്തങ്ങളെ വായനക്കാരന്റെ മനസ്സിൽ‍ പ്രതിഷ്‌ഠിക്കാൻ കഴിവുള്ള കഥാകാരിയാണ് ഷീല ടോമി.

ഷീലയുടെ പുരസ്കാരങ്ങളുടെ മത്സരത്തിലെ ഒരു ജഡ്ജിയായിരുന്ന “ആടുജീവിതം”എന്ന പുസ്തകത്തിന്റ കഥാകൃത്തും കൂടിയായ ബെന്യാമിന്റെ അഭിപ്രായത്തിൽ ഷീലയുടെ സമ്മാനാർഹമായ കഥയെക്കുറിച്ച് 

 

-സമകാലിക സംഭവങ്ങളെ മികച്ച രീതിയിൽ കഥയിലേക്ക് സന്നിവേശിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ആ കഥയുടെ മികവായി ഞാൻ കാണുന്നത്. നിശ്ചയമായും ഷീലയിൽ ഭാവിയിലെ ഒരു മികച്ച എഴുത്തുകാരിയെ കാണുന്നു... - 

 

ബെന്യാമിൻ

ഒരു എപ്പിലോഗ്

 

എം.ടി കഥകളെ സ്നേഹിച്ചിരുന്ന അക്ഷരങ്ങളുടെ കൂട്ടുകാരനുവേണ്ടി സമപ്പിച്ച് ഓർ‍മ്മക്കുറിപ്പുകളും, അപാരതയിലെ അദൃശ്യ കണികയായ് തീർ‍ന്ന വാക്കുകളുടെ ഹൃദയസ്പന്ദനം വായനക്കാർ‍ക്ക് ഷീലയുടെ കഥകളിൽ‍ നിന്നു  വായിച്ചെടുക്കുമല്ലോ എന്ന വിശ്വാ‍‍‍‍സം തിർ‍ത്തും ഉണ്ട്. ആഡംബരങ്ങളിൽ‍ മുങ്ങി നിൽ‍ക്കുന്ന ഗൾ‍ഫ് നഗരികളിൽ‍ ആരോരുമറിയാതെ ഇതുപോലെ മെഴുകുതിരികളായ് ഉരുകി തീരുന്ന ഒരുപാടൊരുപാട്  ജീവിതങ്ങളുടെ കഥകൾ‍ക്കായി നമുക്കിനിയും കാത്തിരിക്കാം.

You might also like

Most Viewed