ആദാ­മി­ന്റെ­ വാ­രി­യെ­ല്ല് വരു­ത്തി­യ വി­ന


“ന  സ്ത്രീ സ്വാതന്ത്ര്യമർഹതി” എന്ന കവി വചനം, ‘ഒരു സ്ത്രീയും സ്വാതന്ത്ര്യം അർഹിക്കുന്നില്ല’ എന്നാണ്  ഞാൻ മനസ്സിലാക്കിയത്. സ്ത്രീക്ക് സ്വാതന്ത്ര്യം ‘അരുത്’ എന്ന അർത്ഥത്തിലായിരിക്കില്ല കവി പറഞ്ഞത്. പുരുഷ മേധാവിത്വമുള്ള ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതിയിൽ സ്ത്രീ സ്വാതന്ത്ര്യം അപ്രാപ്യം എന്നായിരിക്കാം വിവക്ഷ. പരോക്ഷമായി, കവിയുടെ ഒരു പ്രതിഷേധ സ്വരവും ആയിരിക്കാം. അതുകൊണ്ട് അതിനെ നെഗറ്റീവായി എടുക്കേണ്ട. പുരോഗമന ആശയക്കാരായ എല്ലാവരും സ്ത്രീക്ക് തുല്യത നൽകണമെന്ന് തന്നെയാണ് വാദിക്കുക. കവിയായത് കൊണ്ടും, കവിത എഴുതുന്നതു കൊണ്ടും, ഭാഷ മനസ്സിലാവുന്നതുകൊണ്ടും, പറയുന്നതും എഴുതുന്നതും എല്ലാം ശരിയാണെന്നും, മഹത് വചനങ്ങൾ ആകണം എന്നുമില്ല. ആശയങ്ങൾ ഭാഷയിലൂടെ പ്രകടിപ്പിക്കാൻ കഴിവുള്ളവരുടെ എല്ലാ ചിന്തയും ആശയവുമായി നമ്മുടെ ചിന്തകളും അഭിപ്രായങ്ങളും ചേർന്ന് പോകണമെന്നില്ല.

എന്തിനും വിപരീതവശം കാണുന്നവരാണ് ഒരുവിഭാഗം മലയാളികൾ. അരുന്ധതി റോയ്്യും മാധവിക്കുട്ടിയുമൊക്കെ അതിന് ഇരയായി എന്ന് മാത്രം. ഇടയ്ക്ക് ഒന്നു പറഞ്ഞോട്ടെ, ഒരു വനിതാ ദിനം കൂടി കടന്ന് പോയപ്പോൾ എനിക്ക് ഒരു വയസ്സ് കൂടി. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന്റെയും, അവസരസമത്വത്തിന്റെയും ഭാഗമായിട്ടാണ്, ഐക്യരാഷ്ട്രസഭ 1977ൽ, മാർച്ച് എട്ട് “ലോക വനിതാ ദിനം” ആയി ആചരിക്കാൻ തീരുമാനിച്ചത്. ലോകത്തിന്റെ വളർച്ചയ്ക്കൊപ്പം ‘സ്ത്രീ’ ഇന്ന് അബലയല്ലല്ലോ? ശരിയാണ്, ബലഹീനയല്ല, എന്നിരുന്നാലും, അവശ്യമായ വിദ്യാഭ്യാസവും, നാവിനു ശബ്ദിക്കാനുള്ള ധൈര്യവും, സ്വാതന്ത്ര്യവും നൽകി. സ്വയം പര്യാപ്തത നൽകാനുള്ളൊരു സാഹചര്യം, നാം ഓരോരുത്തരായും, സമൂഹമായും ചെയ്തു കൊടുക്കാൻ ബാധ്യസ്ഥരല്ലെ? അതിന്  ഈ 21ാം നൂറ്റാണ്ടിൽ ‘മലാല’ ഉദാഹരണമാകുന്നു. അമ്മയായും സഹോദരിയായും ഭാര്യയായും മകളായും സമൂഹത്തിൽ നിറയുന്നവൾക്ക് നാം എന്നും നൽകുന്നത് കണ്ണുനീർ മത്രമാണ്. കച്ചവടക്കണ്ണുകൊണ്ട്, ഒരു വിൽപ്പനച്ചരക്കായി, മാറ്റപ്പെടുന്പോഴും, സാഹചര്യങ്ങൾക്ക് മുന്പിൽ കീഴടങ്ങിക്കൊടുക്കപ്പെടാൻ പലപ്പോഴും നിർബന്ധിതയായിത്തീരുന്നു. ഉത്തരേന്ത്യയിലും ബീഹാറിലും കഷ്ടപ്പെടുകയും നരകതുല്യമായ യാതനകൾ അനുഭവിക്കുകയും ചെയ്യുന്നവരെ വെച്ചു നോക്കുന്പോൾ  താരതമ്യേന കുറവാണെങ്കിലും കേരളത്തിലും എത്രയോ ഉദാഹരണങ്ങളുണ്ട്.

അരുന്ധതി റോയിയെപ്പോലുള്ളവർ കേരളത്തിനപമാനമാണെന്നും, അവരുടെ നല്ല ചിന്താഗതിയെ മനസ്സിലാക്കൻ ശ്രമിക്കാത്ത, മാധവിക്കുട്ടിക്ക് നേരെ അസഭ്യഭാഷാ വർഷം നടത്തുകയും ചെയ്യുന്ന സ്ത്രീകൾ, പല നേതൃത്വസ്ഥാനങ്ങളിലും അപമാനിക്കപ്പെടുന്നു. അസൂയാലുക്കളെന്നും പരദൂഷണക്കാരികളെന്നും മുദ്രകുത്തപ്പെട്ട,  പഴയ എല്ലാ ചിന്താഗതിയും മാറ്റിവെച്ച്,  മാതൃഭാവത്തിന്റെ ഉയർച്ചയെപ്പറ്റി, അതിന് വേണ്ടിയുള്ള ഒരു കരുതൽ നമ്മുടെ മനസ്സുകളിൽ ഉണ്ടാവട്ടെ. പക്ഷേ ഒരു സ്ത്രീ ഏതറ്റം വരെ ഉയരുന്പോഴും അതിനെ പ്രോത്സഹിപ്പിക്കുന്നവരാണ് ഇന്ത്യക്കാർ അതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ. സോണിയാഗാന്ധി പ്രധാനമന്ത്രി ആവണമെന്ന് പറഞ്ഞത് ഇന്ത്യക്കാരല്ലേ? ഇന്ദിരാഗാന്ദി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിട്ടില്ലേ? ഇന്ത്യയിൽ വളർന്ന് കഴിവു തെളിയിച്ച എല്ലാ സ്ത്രീകളേയും ഇന്ത്യക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇനി കേരളത്തിൽ ഏകദേശം സ്ത്രീകളും സംതൃപ്തരാണ്. ഒരു പുരുഷനെ ഉപദ്രവിച്ചാൽ പിന്നെ ആ സ്ത്രീയെ സമൂഹവും, ചുറ്റുപാടുള്ളവരും വെച്ചേക്കുമോ? ഇക്കാര്യത്തിൽ സ്തീയുടെ മാത്രം കുറ്റം കണ്ടൂപിടിക്കുന്ന ഒരു സമൂഹം മാത്രമുള്ള, അഹങ്കാരി, അലവലാതി, ഇവളെയൊന്നും ഒതുക്കി നിർത്താൻ /മര്യാദ പഠിപ്പിക്കാൻ ആരും ഇല്ലേ? ഈ ഒരു ചോദ്യം മാത്രം വരും. അല്ലാതെ, നിവൃത്തികേടുകൊണ്ട് ഉപജീവനത്തിനായി, അല്ലെങ്കിൽ സ്തീയായിട്ട് അവൾ ഇത്രയൊക്കെ സാധിച്ചെടുത്തല്ലോ, അംഗീകാരം നേടിയല്ലോ, എന്ന് ആരും പറയില്ല? അവിടെ 100% സാക്ഷരത ഒന്നും വിലപ്പോകില്ല, ഇത് പുരുഷന്മാരുടെ  ലോകം ആണ്. 

അമ്മ പെങ്ങന്മാരെ തിരിച്ചറിയാത്തവൻ സമുഹത്തിൽ തീർച്ചയായും ഉണ്ടാകും. അബല എന്നുള്ള ലേബൽ മാറ്റി െവച്ച് സ്ത്രീകൾ അതിനെതിരെ, അപ്പോൾ ആ നിമിഷം,  പ്രതികരിച്ചേ മതിയാവൂ. പ്രതീക്ഷയുടെ നുറുങ്ങുവെട്ടങ്ങൾ ഇല്ലെന്ന് പറയാൻ പറ്റില്ല. ഹോട്ടലിലെ ടോയിലെറ്റിൽ ഒളിപ്പിച്ച് െവച്ച മൊബൈൽ ക്യാമറ കണ്ടുപിടിച്ച പെൺകുട്ടി ഉടൻതന്നെ പ്രതികരിക്കുകയും ക്യാമറ ഹോട്ടൽ അധികാരികൾക്ക് കൈ മാറാതിരിക്കുവാനുമുള്ള ധൈര്യം കാണിക്കുകയും ചെയ്തു. അതുകൊണ്ട് അത് പുറംലോകം അറിയാനും മൊബൈൽ ക്യാമറയുടെ ദുരുപയോഗത്തിനെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കുവാനും കഴിഞ്ഞു. അതുകൊണ്ട് സ്ത്രീപീഡനമായാലും, മൊബൈൽ ക്യാമറ ദുരുപയോഗമായാലും ഉടനടി പ്രതികരിക്കുവാനുള്ള ധൈര്യം കാണിക്കണം. തെറ്റ്, ശരി എന്ന തീരുമാനങ്ങൾ സമൂഹത്തിന്റെ കൂലിയില്ലാത്ത ജോലിയാണ് അത് സമൂഹത്തിന് തന്നെ വിട്ടു കൊടുക്കുക.

അബല എന്ന പേര് ആര് ആർക്ക് നൽകി? ഇതിഹാസങ്ങൾ നോക്കൂ, ബൈബിളും, ഭഗവത്ഗീതയും, ശ്രീകൃഷണചരിതം, ഖുർആനുമെല്ലാം എടുക്കൂ. എവിടെയും ഒരു സ്ത്രീയുടെ സാന്നിദ്ധ്യത്തിലാണ്, അല്ലെങ്കിൽ ശക്തിയും ധൈര്യവും, സ്നേഹവും, സഹനശക്തിയും, ക്ഷമയുമാണ് കഥയും ഇതിഹാസവും തിരിയുന്നത്. ഇന്നത്തെ കാലത്ത് സ്ത്രീയെ ഉപയോഗിക്കാൻ മാത്രം അറിയാവുന്ന ഒരു സമൂഹമാണ്. ഇത്രനാളും ആരും ഒന്നും അറിയാതിരുന്നതും, എല്ലാം ഒതുക്കി വെച്ചതും സ്ത്രീ തന്നെയാണ്, കുടുംബത്തിനും, സമൂഹത്തിന്റെയും മാനം രക്ഷിക്കാൻ, ഇന്നും ആ മാനം കളയുന്നതും മറ്റൊരു സ്തീ തന്നെയാണ്. എല്ലാം എല്ലാവർക്കും അറിയാവുന്ന സത്യം. കാരണങ്ങളും ഉപദേശങ്ങളും തരാൻ 100ഉം 1,000വും 10,000ഉം പേർ ഉണ്ട്. ആരെങ്കിലും നാളെ ഈ അബലകളെ രക്ഷിക്കാൻ, ശബ്ദം ഉയർത്തുമോ, ഉയർത്തിയാൽ അവരും ചീത്തയകും. ഒരു റോയ്, മാധവിക്കുട്ടി, മലാല മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ല,  എല്ലാ സ്തീകൾക്കുമായി നന്ദി.

You might also like

Most Viewed