പഞ്ചമി ആനന്ദ് - അതീന്ദ്രിയജ്ഞാനം
സപ്ന അനു ബി ജോർജ്ജ്
ജനിച്ച തീയതിയും മാസവും സമയവുമെല്ലാം ജ്യോതിഷ ശാസ്ത്രമനുസരിച്ച് പലരും തങ്ങളുടെ ഭാവി നിർണ്ണയിക്കുന്ന ഘടകങ്ങളായി കരുതാറുണ്ട്. ജീവിത വിജയത്തിനും ജനിച്ച ദിവസങ്ങളുമായി ബന്ധമുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. ശാസ്ത്രീയ വിശദീകരണങ്ങളില്ലെങ്കിലും ഇതിൽ ചില സത്യമൊക്കെയുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. പേരിന്റെ ആദ്യ അക്ഷരം എസ്, ആണെങ്കിൽ ന്യുമറോളജി പ്രകാരം സ്വഭാവം തിരിച്ചറിയാമെന്നും, ജ്യോതിഷമെന്നാൽ വെറും പ്രവചനം മാത്രമെന്നും ചിലർ പറയുന്നു. എന്ത് കൊണ്ട് പിൻ തലമുറയ്ക്ക് ഈ ഉജ്ജ്വലമായ പൈതൃകം മുന്നോട്ട് കൊണ്ടു പോകാൻ കഴിഞ്ഞില്ല? എവിടയൊ എന്തോ സാരമായ വിസ്താരങ്ങൾ ഇത് വ്യക്തമായി വിശദീകരിക്കാൻ കഴിയും, ന്യൂമറോളജിയിലൂടെ സാധിക്കും എന്ന് വ്യക്തമാക്കുന്ന പഠനങ്ങൾ ഇന്നെത്തിക്കഴിഞ്ഞു. ആ പഠനങ്ങളുടെ ആഴത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് വ്യക്തമായി മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാളാണ് പഞ്ചമി ആനന്ദ്.
പഞ്ചമി ജനച്ചതും വളർന്നതും യു.എ.ഇലാണ്. പിന്നീട് 1995 കാലത്ത് കുടുംബം മൈസൂരിലേയ്ക്കും, പുറകെ മാതാപിതാക്കൾക്കൊപ്പം കണ്ണുരിലേയ്ക്കും താമസം മാറ്റി. 9ാം ക്ലാസ് മുതൽ ഉറൂസിലൈൻ സീനിയൽ സെക്കന്ററി സ്കൂളിൽ ആണ് പഠിച്ചത്. പ്രീഡിഗ്രി മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ ചിന്മയ മിഷൻ വിമെൻസ് കോളേജിൽ, ഇംഗ്ലീഷ് ലിറ്ററേച്ചർ എടുത്തു പഠിച്ചു. 2005ൽ വിവാഹം കഴിഞ്ഞ് മുംബയിലേയ്ക്ക് ചേക്കേറി. “ഞാനൊരു വീട്ടമ്മയായിത്തന്നെ തുടർന്നു ജീവിച്ചു, പക്ഷെ എന്തോ ഒരു കുറവ് എനിക്ക് തോന്നിത്തുടങ്ങി! പത്രങ്ങളിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ പഠിച്ചവർക്കുള്ള ജോലി അവസരങ്ങൾ തേടിക്കൊണ്ടിരുന്നു. എന്നാൽ ബാന്ദ്രാ, മുംബയിൽ റ്റാരറ്റ് കാർഡ് പഠിപ്പിക്കുന്ന ഒരു ക്ലാസ്സിനെക്കുറിച്ച് വായിക്കാനിടയായി. ആ കാർഡുകൾ കയ്യിൽ എടുത്തതോടെ എന്റെ ജീവിതത്തിന്റെ കാഴ്ചപ്പാടുകൾ തന്നെ മാറി. എന്നാൽ ഞാൻ അതിനൊപ്പം ന്യുമറോളജി കൂടി കൂട്ടിച്ചേർത്തു. അത് നമ്മുടെ പഴയ ജന്മത്തെയും, അതായത് ‘കർമ്മം’ ജീവിതത്തെയും കുറച്ചുകൂടി വ്യക്തമായി വിശകലനം ചെയ്യാൻ സാധിക്കുന്നു. അതിനാൽ പഴയ ജന്മത്തെക്കുറിച്ച് വിശദമായി പഠിക്കാനും മനസ്സിലാക്കാനും എനിക്കിന്ന് സാധിക്കുന്നു. അതിനു ശേഷം ക്ലാർവൊയെൻസ് അയായത് അതിന്ദ്രിയജഞാനത്തെക്കുറിച്ച് 2013ൽ മനസ്സിലാക്കി. അതിലൂടെ ഞാൻ സ്വയം ഒരു ‘സോൾ പ്ലാൻ റീഡർ’ ആയിത്തീർന്നു. അതിനുശേഷം ഞാൻ സ്വയം ഒരു ഒരു പ്രൊഫഷണൽ ഭാവി പ്രവചകയായി മാറി.”
ഡോക്ടർ കുന്തി നാഗ്വേക്കർന്റെ അടുത്ത് റ്റാരെറ്റ് കാർഡിനെക്കുറിച്ചുള്ള പരിശീലനവും പഠനവും നടത്തിയിരുന്നു. എന്റെ അച്ഛൻ ഒരു വാസ്തു ശാസ്ത്രവിദഗ്ദ്ധൻ, ന്യൂമറോളജിസ്റ്റ് കൂടിയാണ്. അദ്ദേഹം ആണ് എന്നെ ന്യൂമറോളജിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചത്. അതിനു ശേഷം ഡോക്ടർ ഗീതാജ്ഞലി സക്സേന എന്ന കഴിഞ്ഞ ജന്മത്തെക്കുറിച്ച് പഠിക്കാനും, ആ ജന്മത്തിൽ നമ്മുടെ ജീവത്തെത്തിന്റെ നല്ലതും ചീത്തയും മനസ്സിലാക്കാനും, വിശകലനം ചെയ്യാനും പഠിപ്പിച്ചു. കൂടെ ചക്ര ശമനങ്ങൾ, നമുക്കു ചുറ്റുമുള്ള ശക്തി പരിവേഷങ്ങളെക്കുറിച്ച് പഠിച്ചത്, ഡോക്ടർ ആറ്റമയും, വർഷ പുന്വാനിയുടെയും കൂടെയാണ്. എന്നാൽ മനസ്സിന്റെ രീതികളെക്കുറിച്ചും സ്വഭാവപരിവേഷങ്ങളെക്കുറിച്ചും എന്നെ പഠിപ്പിച്ചത് ഈ ലോകത്തെത്തെന്നെ വിശകലനം ചെയ്യാൻ അറിയാവുന്ന ഒരു വ്യക്തിയാണ്.
എന്താണ് ആത്മ പഠനം
നമ്മുടെ ആത്മാവ് പല ജീവിതത്തിലൂടെ, പലതരം ചിന്തകളിലൂടെ, ഭാവങ്ങളിലൂടെ കടന്നുപോകുന്നു. ഒരോ ജീവിതത്തിലൂടെ കടന്നുപോകുന്പോഴും നമ്മുടെ ആത്മാവ് പലതിനെക്കുറിച്ചുള്ള ഒർമ്മകളും, സങ്കടങ്ങളും സന്തോഷങ്ങളും കൂടെകൊണ്ടുവരുന്നു. ഒരോ ജന്മത്തിലും ഓരോ കർമ്മങ്ങളും കടമകളും ജീവിതരീതികളും ഉണ്ട്. നേരെത്തെ തീരുമാനിച്ചുറച്ച സ്വഭാവവും, ജീവിതാനുഭവങ്ങളും ഒരോരുത്തർക്കും ഉണ്ട്. അതിൽ നമ്മുക്ക് നമ്മുടെതന്നെ മനസ്സിനെയും, വ്യക്തിത്വത്തെയും ജയിക്കാനും, മുന്നേറാനും നമ്മുടെ ആത്മാവിനെ പാകപ്പെടുത്തുന്നു. അതാണ് നമ്മുടെ ജീവിതത്തിന്റെ കർമ്മം.
നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന, വിശദീകരിക്കാനൊക്കാത്ത എല്ലാ കാര്യങ്ങളും നമുക്ക് വെട്ടിച്ചുരുക്കാൻ സാധിച്ചെന്ന് വരില്ല, നമ്മുടെ മനസ്സിന്റെ ഒർമ്മകളിൽ, രീതികളിൽ നിന്ന്! മനസ്സിനെ മനസ്സിലാക്കിയാൽ, നമ്മുടെ കഴിവുകൾ, ശക്തികൾ, സ്വഭാവരീതികൾ എല്ലാം തന്നെ നമ്മുടെ മനസ്സിന് വളരെ ക്രമികരണത്തോടെ നടത്താൻ സധിക്കുന്നു. പ്രകടമായ, സ്പഷ്ടമായ, വ്യക്തമായ നമ്മുടെ ബന്ധങ്ങളും, പ്രയാസങ്ങളും, വീട്ടിലെ അസ്വസ്തതകളും, ജോലിയിലെ സാന്പത്തികതയും, പോസ്റ്റുകളും പ്രമോഷനുകളും മറ്റും ഈ സോൾ പ്ലാൻ എന്നതിലൂടെ നമ്മുക്ക് തന്നെ മനസ്സിലാക്കാനും, നന്നാക്കാനും സാധിക്കുന്നു. വ്യക്തമായ ചോദ്യങ്ങൾക്ക് മനസ്സുകൾക്ക് നല്ല തീരുമാനങ്ങളും, ചിന്താശകലങ്ങളും പറഞ്ഞുതരാൻ സാധിക്കുന്നു. ഇത്തരം ചോദ്യങ്ങൾ നമുക്ക് നമ്മെത്തെന്നെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നു. നമ്മുടെ മനസ്സിന്റെ വ്യാകുലതകൾ, കുറവുകൾ, സ്വാർത്ഥത, അഹങ്കാരം, അഹംഭാവം, അഹംമാന്യൻ, ആത്മപ്രശംസകൾ ഇവയൊക്കെ നമ്മുടെ ജീവിതത്തെയും, ജീവിതരീതികളെയും ധാരാളം സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.
സോൾ പ്ലാൻ റീഡിംഗ് അതായത് മനസ്സിന്റെ രീതികളെക്കുറിച്ചുള്ള വായന, നമ്മുടെ മനസ്സിന്റെ കണ്ടുമനസ്സിലാക്കാൻ സാധിക്കുന്നു. നമ്മുടെ മനസ്സിനെ, മറ്റൊരുവക്തിയായി നിന്നുകൊണ്ട് നാം കണ്ടൂ മനസ്സിലാക്കുന്പോൾ, താഴെ കാണുന്ന കാര്യങ്ങൾ നാം മനസ്സിലാക്കുന്നു.
എന്തുകൊണ്ട് നമ്മൾ ഈ സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽ അനുഭവിക്കുന്നു.
മാറ്റങ്ങൾ വരുത്താൻ സാധിക്കാത്തവ നമ്മൾ സമ്മതിച്ചു കൊടുക്കുക.
വ്യക്തമായ തടസ്സങ്ങളെ മനസ്സിലാക്കുക.
നമ്മുടെ കർമ്മങ്ങളെ മനസ്സിലാക്കി, അതിന്റെ ചീത്ത ശക്തിയെ കുറച്ചും, നല്ല ശക്തിയെക്കുറിച്ചും മനസ്സിലാക്കി, ആത്മാർത്തതയോടെ പ്രയോജനപ്പെടുത്തുക.
മനസ്സിന്റെ നല്ല ശക്തികളെ മനസ്സിലാക്കുക.
കൂടുതൽ നല്ല ശക്തികൾക്ക് വഴിയൊരുക്കുന്നത് വഴി ജീവിതത്തെ നന്നാക്കുക.
നമ്മുടെ മനസ്സിനെ വായിക്കുന്നതിന്റെ ഏറ്റവും നല്ല പ്രയോജനം നമ്മുക്ക് നാം സ്വയം കൊടുക്കുന്ന സമാധാനം ആണ്. ആവശ്യമില്ലാത്തെ വലിയ നിലപാടുകൾ, വ്യക്തിത്വങ്ങൾ എന്നിവയെല്ലാം നന്നായി ഒരുക്കിയെടുക്കാൻ സാധിക്കുന്നു. നമുക്ക് നമ്മെ സ്വയം വിശകലനം ചെയ്ത് നന്നാക്കാനാണ് ഒരുപക്ഷെ നമുക്ക് സാധിക്കാത്ത കാര്യം. എന്നാൽ അതിലൂടെ നമുക്ക് കൂടുതൽ ശക്തി ആർജ്ജിക്കാൻ സാധിക്കുന്നു. കൂടെ പഞ്ചമി ഇവിടെ കൂട്ടിച്ചേർക്കുന്നു, “എന്റെ കുടുംബം ആണ് എനിക്കേറ്റവും ഇഷ്ടവിഷയം, അതിനു ശേഷം ഇത്തരം മറ്റു വ്യക്തിത്വങ്ങളെ മനസ്സിലാക്കി, അവരുടെ നല്ലതിനെ പ്രയോജനകരമായി എങ്ങനെ ഉപയോഗിക്കാം എന്ന് പറഞ്ഞുമനസ്സിലാക്കുന്നത്, എറ്റവും ആവേശകരമായ ഒരു കാര്യമാണ് എനിക്ക്”.
നമുക്ക് നിയന്ത്രിക്കുവാനും അടയ്ക്കാനും അധികാരമുള്ള ഒരേ ഒരു കാര്യമാണ് നമ്മുടെ ചിന്തയും മനസ്സും! ഒരു സോൾ പ്ലാൻ റീഡിംഗ് എന്നു പറയുന്നത്, ആ മനസ്സിൽ നമുക്കുണ്ടാകുന്ന ചിന്തകളുടെ വ്യപ്തിയും, ആഗ്രഹവും മനസ്സിലാക്കുക എന്നതാണ്, അതിലൂടെ കൂടുതൽ പ്രായോഗികമായ തീരുമാനങ്ങളും രീതികളും പറഞ്ഞു മനസ്സിലാക്കുക എന്നതു കൂടിയാണ്. ഇതിലൂടെ നമ്മുടെ ബന്ധങ്ങൾക്ക് കൂടുതൽ ശക്തിയും വിശ്വാസവും നേടിക്കൊടുക്കുക എന്നതുകൂടി സാധിക്കുന്നു. ഇതു വളരെ വ്യത്യസ്തമായ ഒരു അവലോകന ചിന്തകൾ ആണ്. ഇതിലൂടെ എനിക്ക് പലർക്കും അവരുടെ ഭാവിയെക്കുറിച്ചു, അവരവരുടെ സ്വയം ചിന്തകളെയും കൂടുതൽ ശക്തമായി മനസ്സിലാക്കിക്കൊടുക്കാൻ സാധിച്ചിട്ടുണ്ട്. നമ്മുക്ക് സ്വയം ചെയ്യാവുന്നവയാണിതെല്ലാം, പക്ഷെ നമ്മുടെ ഭയം ആശങ്ക എന്നിവകാരണം നമുക്ക് നമ്മുടെ മനസ്സിനെ ചിലപ്പോൾ മനസ്സിലാക്കാൻ, മറ്റൊരാളുടെ സഹായം ആവശ്യമാകും. നമുക്ക് നമ്മെത്തന്നെ മനസ്സിലാക്കാൻ സാധിക്കുന്നത് ഒരു വലിയ സന്തൊഷം തരുന്ന വികാരം ആണ്, പഞ്ചമി പറയുന്നു.
പഞ്ചമിയുടെ അടിക്കുറിപ്പ്:- “സോൾ ഹീലിംഗിലൂടെ ഞാൻ ചെയ്യാൻ ശ്രമിക്കുന്നത്, നമ്മുടെ വ്യക്തിത്വത്തിലുള്ള അഹംഭവത്തെ മാറ്റി, വ്യത്യസ്തമായ രീതിയിൽ നമ്മെ സ്വയം മനസ്സിലാക്കുക. നമ്മുടെ മനസ്സിനെ, കൂടുതൽ മനസ്സിലാക്കാൻ നമുക്ക് സാധിക്കുന്നു. നമ്മുക്ക് കൂടുതൽ വ്യക്തമായി നമ്മുടെ സ്വഭാവത്തെ, മനസ്സിനെ മനസ്സിലാക്കുന്നതിലൂടെ കൂടുതൽ ഉയരങ്ങൾ നേടാൻ നമുക്ക് സ്വയം സാധിക്കുന്നു. പഞ്ചമി സ്വയം ഇത്തരം കാര്യങ്ങൾ സാധിച്ചെടുത്തുകഴിഞ്ഞൊ എന്ന ചൊദ്യത്തിന് ആദ്യം വന്നത്, ഒരു വിടർന്ന ചിരിയായിരുന്നു. ജിവിതത്തിൽ എന്റെ ഭാഗം എന്താണെന്ന് മനസ്സിലാക്കിയത് എന്റെ വലിയൊരു വിജയം തന്നെയായിരുന്നു. മറ്റുള്ളവർക്ക്, ജീവിതവും അവരുടെ ജയപരാജയങ്ങളും, ഒരോ സംശയങ്ങളും പറഞ്ഞുമനസ്സിലാക്കാൻ സാധിക്കുക എന്നത് വളരെ സന്തോഷം തരുമെന്ന് മനസ്സിലാക്കി. അതിലൂടെ ഞാൻ അനുഭവിച്ച സന്തോഷവും സ്നേഹവും വളരെ വലുതായിരുന്നു.”