നിമി സുനിൽകുമാർ- ഫുഡ് ബ്ലോഗർ, ഡയറ്റീഷൻ, ഫുഡ് ബുക് ലേഖിക
കുക്ക് ബുക്കുകളുടെ ഓസ്കാർ എന്നറിയപ്പെടുന്ന ഗോർമോണ്ട് വേൾഡ് ബുക്ക് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയാണ് നിമി സുനിൽകുമാർ. 187 രാജ്യങ്ങളിൽ നിന്നുള്ളവരുമായിട്ടായിരുന്നു, ഈ പൂങ്കുന്നം സ്വദേശി നിമിയുടെ ലിപ് സ്മാക്കിംഗ് ഡിഷസ് ഓഫ് കേരള എന്ന പുസ്തകത്തിന്റെ മത്സരം. ചൈനയിൽ നടന്ന ഫൈനലിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയുടെയും മലയാളത്തിന്റെയും സാന്നിദ്ധ്യമായ നിമി എഴുത്തിനോടൊപ്പം തന്നെ ഒരു ഫുഡ് ബ്ലോഗറും കൂടിയാണ്. പലഹാരങ്ങളെക്കുറിച്ചെഴുതിയ ‘ഫോർ ഒ ക്ലോക്ക് ടംപ്റ്റേഷൻ ഓഫ് കേരള’ എന്ന പുസ്തകം, “ബെസ്റ്റ് ഇന്ത്യൻ കുക്ക് ബുക്ക് ഇൻ വേൾഡ്” ആയി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഈ പുരസ്കാരം ഗോർമോണ്ട് വേൾഡ് കുക്ക് ബുക്ക് അവാർഡിന്റെ സ്ഥാപകനായ എഡ്വേർഡ് ക്വാൺഡ്രോയുടെ കരങ്ങളിൽ നിന്നും ഏറ്റുവാങ്ങാനുള്ള ഭാഗ്യവും നിമിക്ക് ലഭിച്ചു. ‘ഫോർ ഒ ക്ലോക്ക് എന്ന പുസ്തകം ഫ്രാങ്ക്ഫർട്ട് വേൾഡ് ബുക്ക് ഫെയറിൽ ആയിരുന്നു ആദ്യത്തെ എക്സിബിഷൻ നടന്നത്. നമ്മുടെ കേരളത്തിനെ പ്രതിനിധീകരിച്ച്, നിമിയുടെ പുസ്തകങ്ങൾ ഇക്കൊല്ലത്തെ ഫ്രാങ്ക്ഫർട്ട് ബുക്ക് ഫെയറിലും ഉണ്ടായിരുന്നു. എന്നാൽ തന്റെ പാചകം എന്ന വികാരത്തെ ആയുധമാക്കി നിമ്മി ലോകത്തിന് മുന്നിൽ കേരളത്തിലെ എണ്ണമറ്റ ഭക്ഷണ വിഭവസമൃദ്ധിയെ തന്റെ ബുക്കിലൂടെയും ബ്ലോഗുകളിലൂടെയും കൂടാതെ വിദേശികൾക്കായുള്ള പാചക ക്ലാസ്സുകളിലൂടെയും എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. അടുക്കളയിൽ മാത്രം ഒതുങ്ങാതെ പാചകത്തിന് കയ്യെത്തിപ്പിടിക്കാൻ കഴിയുന്ന എല്ലാ മേഖലകളിലും ഈ പാചകറാണിയുടെ കരസ്പർശങ്ങൾ സന്പൂർണമാക്കിയിട്ടുണ്ട്. മുന്നാറിലെ ഈ ക്ലാസ്സുകൾ പ്രമുഖ ട്രാവൽ സൈറ്റുകളായ ട്രിപ് അഡ്വൈസർ, ദി ലോൺലി പ്ലാനറ്റ് എന്നിവരുടെയും ഫേസ്ബുക്കിന്റേയും അംഗീകാരം നേടിയിട്ടുണ്ട്. നമ്മുടെ കൊച്ചു കേരളത്തിൽ തൃശ്ശൂർകാരിയായ നിമിയുടെ കഴിവിനെ തിരിച്ചറിഞ്ഞത് മൂന്നാറിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന സ്വന്തം ഭർത്താവായ സുനിൽകുമാർ തന്നെയാണ്.
ദീർഘ വീക്ഷണത്തോടെയായിരുന്നൊ പാചകത്തിന്റെ പുസ്ത
കത്തിന്റെ തുടക്കം:
ഒരിക്കലും അല്ല! എഴുത്തുകാരി എന്നൊരു സ്വപ്നം മനസ്സിൽ ഉണ്ടായിരുന്നു എന്നും. കാരണം, ഞാൻ എന്നും ഒരു പുസ്തകപ്പുഴുവായിരുന്നു. പക്ഷെ ഒരിക്കലും പാചകവും അതുമായി ബന്ധപ്പെട്ട ഒരു കരിയറിന് തുടക്കംകുറിക്കുമെന്ന് ചിന്തിച്ചിട്ടേയില്ല.
ഇന്ന് ഒരു സ്കൂളിന്റെ ഡയറ്റീഷൻ!
അതെ, ടാറ്റ ഹൈറേഞ്ച് സ്കൂൾ, മൂന്നാറിലെ ഡയറ്റീഷൻ കുട്ടികൾക്ക് ഒരു പാചക ടീച്ചർ കൂടിയാണ് ഞാൻ. എന്റെ മൂത്ത മകൻ പഠിക്കുന്ന സകൂളാണ് അത്, അവിടെ എന്നെ പാചകത്തെ കൂറിച്ചുള്ള ഒരു വർക്ക്ഷോപ്പ് നടത്താനും, കൂടെ ഒരു ഫുഡ് ഫെസ്റ്റിവെൽ നടത്താനുമായി ക്ഷണിച്ചു. അതിനുശേഷം അവരെന്നെ സ്കൂളിലെ മെസ്സ് നടത്തുക എന്നൊരു സംരംഭത്തിനായി ക്ഷണിച്ചു, കാരണം ഞാൻ ഒരു നൂട്രീഷൻ കോഴ്സ് പഠിച്ചിരുന്നു. പാചകത്തോടുള്ള എന്റെ ഇഷ്ടത്തിന്റെ ഭാഗമായി!
സ്കൂളിന്റെയും, വീട്ടിലെയും ദിനചര്യകൾ?
എന്റെ ഒരു ദിവസം, വീട്ടിലെ പാചകത്തിന് ശേഷം കുട്ടികളുമായി ബസ്സിൽ 8.30 സ്കൂളിലേക്ക് തിരിക്കുന്നു. സ്കൂളിലെ ഡയറ്റീഷൻ/നൂട്രീഷൻ എന്ന നിലയിൽ 950 കുട്ടികളുടെ ആഹാരം എന്റെ ചുമതലയാണ്. സ്കൂളിൽ പാചകത്തിനായി എന്നെ സഹായിക്കുന്നവർ, സ്കൂളിന്റെ സ്റ്റാഫ് തന്നെയാണ്, ഷെഫ് അല്ല! ഞാൻ അവരെ വളരെ ആരോഗ്യകരമായ ഭക്ഷണം ഉണ്ടാക്കാൻ പരിശീലിപ്പിച്ചുകഴിഞ്ഞു. ഒരാഴ്ച മുന്പേ ഒരു മെനു തയ്യാറാക്കുന്നു. 2 മണിവരെയുള്ള സ്കൂൾ ജോലിക്ക് ശേഷം ഞാൻ വീട്ടിലെത്തുന്നു. 3 മണിമുതൽ പല ഫോറിനേഴ്സിനും നും ആവശ്യക്കാർക്കുമായി ഞാൻ കുക്കിംഗ് ക്ലാസ് നടത്തുന്നു. പിന്നെ കുട്ടികളുടെ ഹോംവർക്ക്, രാത്രിയിലെ ഭക്ഷണം, ബ്ലോഗിംഗ് ഇ-മെയിൽ മറുപടികൾ എന്നിവയുമായി സമയം പോകുന്നത് അറിയില്ല. വളരെ താമസിച്ച് ഒരുറക്കം, നാളത്തേക്ക് ഉണരാനായി.
രണ്ട് പുസ്തകങ്ങൾ ഓസ്കാർ ഓഫ് ബുക്സ് അവാർഡുകൾ കരസ്ഥമാക്കി. അവയുടെ രീതി, എഴുത്ത്, പ്ലാൻ ?
എനിക്ക് വളരെ പ്രിയപ്പെട്ടതാണ് ഈ രണ്ട് പുസ്തകങ്ങളും. ചിത്രങ്ങൾ, ഡിസൈൻ എല്ലാം തന്നെ ഞാൻ സ്വയം ചെയ്തതാണ്. ഒരു അവാർഡ് കിട്ടുക എന്നുള്ളത് ഞാനെന്ന വ്യക്തിയുടെ പ്രയത്നങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്. പക്ഷെ ഒരാവർഡ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.
വായനക്കാരുടെ പ്രതികരണം ?
എല്ലാവരുടെയും പ്രതികരണങ്ങൾ വളരെ സന്തോഷം തരുന്ന, പ്രോത്സാഹജനകമായവയായിരുന്നു.
പാചകവുമായി ബന്ധപ്പെട്ട സംരംഭങ്ങളിലേയ്ക്ക് താൽപ്പര്യം കാണിക്കുന്നവരോടുള്ള ഉപദേശം ?
എന്ത് താൽപ്പര്യങ്ങളെയും പിന്തുടർന്നാലും പൂർണ്ണ ആത്മാർത്ഥത ഹൃദയത്തിലുണ്ടാവണം. ഇതേ ആത്മാർത്ഥയാണ് നമുക്ക് വരുന്ന എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ സഹായിക്കുന്നതും. പ്രത്യേകിച്ച്, പാചകം ഒരു കലയാണ്, നമ്മൾ അതിലേക്ക് ഇടുന്ന ഓരോ ഇൻഗ്രേഡിയന്റ് നമ്മുടെ ഹൃദയത്തിൽ നിന്നുമാണെങ്കിൽ അതിന്റെ ഒരു രുചിയും ദൈവികമായ മാജിക് ആയിത്തീരും.
ഇന്നത്തെ ജനറേഷൻ കുട്ടികളോട് ഒരു കരിയറിനെക്കുറിച്ച്?−
എന്റെ ആത്മാർത്ഥമായ വാക്കുകൾ ആണിത്, നിങ്ങളുടെ ഇഷ്ടം മനസ്സിലാക്കി തിരഞ്ഞെടുക്കുക. മനസ്സും താൽപ്പര്യവും അതിനായി ഉപയോഗപ്പെടുത്തുക, അല്ലാതെ ആരെയും സ
ന്തോഷിപ്പിക്കാനായി സ്വന്തം പാഠ്യവിഷയങ്ങൾ, ജോലി ഇവ തിരഞ്ഞെടുക്കാതിരിക്കുക. എഴുത്ത്, പാചകം, വസ്ത്രനിർമ്മാണം എന്നിവ സ്ത്രീകൾ സധൈര്യം തിരഞ്ഞെടുക്കുന്നു.
സമൂഹത്തിൽ ഒരു വ്യത്യസ്ഥ ഉണ്ടാകുന്നുണ്ടോ?−
സമയത്തിനനുസൃതമായി പല സ്ത്രീകളും ഇന്ന് അവരവരുടെ താൽപ്പര്യങ്ങൾ കണ്ടെത്തുന്നു. ഒരു ഹോം മെയ്ക്കർ എന്നൊരു സ്ഥനപ്പേരിൽ നിന്നും ഉയർത്തെഴുനേൽക്കുന്നു ഇന്ന് സ്ത്രീകൾ!
നിമിയുടെ കുടുംബം, മാതാപിതാക്കൾ ?
എന്റെ നാട് തൃശ്ശൂർ ആണ്. അഛൻ അബുദാബിയിൽ എഞ്ചീനിയർ ആയിരുന്നു, അമ്മ ഒരു സ്കൂൾ ടീച്ചറും. അനിയൻ സോഫ്റ്റ്്വെയർ എഞ്ചിനീയർ. വിവാഹത്തിന് ശേഷം ഞാ
ൻ മൂന്നാറിൽ ഭർത്താവിനൊപ്പം സ്ഥിരതാമസം ആയി. ഞങ്ങൾക്ക് 11, 8 വയസ്സുള്ള രണ്ട് ആൺകുട്ടികൾ ഉണ്ട്.
കൂട്ടുകാർ, സിനിമകൾ, പാട്ടുകൾ?−
എനിക്ക് എത്ര നല്ല കൂട്ടുകാർ ഉണ്ടെന്നതിനെക്കാൾ, എന്റെ എല്ലാ കൂട്ടുകാരും എന്നെ പ്രോത്സാഹിപ്പിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നവരാണ്. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ മിസ്റ്റർ ഡോട്ട്ഫയർ, ജൂലി ആൻഡ് ജൂലിയ എന്നിവയണ്. എനിക്ക് മെലഡീസ് ആയിട്ടുള്ള പാട്ടുകൾ ഇഷ്ടമാണ്.