പി­ങ്ക് നി­റമു­ള്ള പെ­ണ്ണി­ന്റെ NO തി­രി­ച്ചറി­യണം


“ഏതു മതത്തിൽപ്പെട്ട പെൺകുട്ടി ആയാലും ഇന്നത്തെ സാഹചര്യത്തിൽ അവൾ സുരക്ഷിതയല്ല. അവളുടെ ശരീരത്തിന്റെ അവകാശി അവൾ മാത്രമാണ്. പെൺജീവിതത്തിന്റെ പ്രയാസങ്ങൾ ഏറ്റവും നന്നായി പറയാൻ അവൾക്ക് മാത്രമേ കഴിയുകയുള്ളു. അവൾ ധരിച്ച വസ്ത്രമോ, രാത്രിയോ പകലോ ആണിനൊപ്പം യാത്ര ചെയ്യാനുള്ള മനസ്സോ, മദ്യപാനമോ ഒന്നും ലൈംഗിക ക്ഷണമോ അനുമതിയോ അല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്” അനിരുദ്ധ് റോയ് ചൗധരി സംവിധാനം ചെയ്ത ബോ

ളിവുഡ് ചിത്രം പിങ്ക് പറയുന്നു. സ്ത്രീകൾ എന്ത് ധരിക്കണം, എന്തു ചെയ്യണം, എന്ത് തിരഞ്ഞെടുക്കണം എന്നുള്ള അലിഖിത നിയമങ്ങൾ സമൂഹത്തിലുണ്ടാവാൻ പാടില്ല. ഇപ്പോഴും പബ്ബിൽ പോകുന്ന സ്ത്രീകൾ മോശക്കാരണെന്നാണ് സമൂഹത്തിന്റെ നിലപാടും ധാരണയും! പിങ്ക്എന്ന സിനിമയിൽ അമിതാബച്ചനും, താപസി പന്നുവും ചേർന്ന് ശക്തമായ ഒരു ജീവിതചുറ്റിക കൊണ്ട് സമൂഹത്തിന് ഒരു സന്ദേശം നൽകുന്നു, ഒരു സ്തീയുടെ “ഇല്ല” എന്ന വാക്കിന്റെ ശക്തി. ഒരു സ്ത്രീയുടെ ലൈംഗികതയോടും ചിന്താഗതിയോടും, അവൾക്ക് സ്വയം ഉള്ള സ്വതന്ത്ര്യത്തെക്കുറിച്ച് അടിവരയിട്ടു പറയുന്നു.

റൊമാൻസ്, കോമഡി സിനിമകളുടെ നൂറ് കോടി ഓട്ടത്തിനിടയിലും അന്പരപ്പിക്കുന്ന നല്ല സിനിമകളെ ബോളിവുഡ് സമ്മാനിക്കാറുണ്ട്. 2016 ന് അഭിമാനിക്കാവുന്ന അത്തരം ഒരു സിനിമയാണ് അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത പിങ്ക്. ആദ്യ ബോളിവുഡ് ചിത്രത്തിലൂടെ സ്ത്രീകൾ‍ക്ക് നേരെയുണ്ടാകുന്ന അപമാനത്തെയും അക്രമങ്ങളെയുമാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഡൽ‍ഹിയിൽ ബലാത്‍സംഗത്തിന് ഇരയായ പെൺകുട്ടി നരകയാതന അനുഭവിച്ചു മരിച്ചപ്പോഴും സമൂഹത്തിന്റെ പൗരബോധം ഉയർത്തിക്കാണിച്ച ചില ചോദ്യങ്ങളുണ്ട്? അവൾ എന്തിന് രാത്രിയിൽ യാത്ര ചെയ്തു, അതും ഒരു ചെറുപ്പക്കാരനൊപ്പം? ആണിൽ നിന്ന് പെണ്ണിലെത്തുന്പോൾ വ്യതിചലിക്കുന്ന, നിയന്ത്രിക്കപ്പെടുന്ന സ്വാതന്ത്ര്യ ആഖ്യാനങ്ങളിലേയ്ക്കാണ് പിങ്ക് വിരൽചൂണ്ടുന്നത്. നമ്മൾ എന്ന സമൂഹത്തിനുനേരെയുള്ള കത്തിജ്വലിക്കുന്ന കുറ്റാരോപണമാണ് ഈ സിനിമ.

വ്യക്തമായി, വട്ടം കറങ്ങാതെ, അസഭ്യഭാഷകൾ ഒന്നുംതന്നെ ഉപയോഗിക്കാതെ ഒരു ബോളിവുഡ് സിനിമ ആദ്യമായി നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ സ്വഭാവത്തെക്കുറിച്ചും, സ്ത്രീകളോടുള്ള നമ്മുടെ സദാചാരബോധത്തെക്കുറിച്ചും പറയുന്നു. നമ്മുടെ സ്ത്രീകൾ ജീവിക്കുന്നത് സങ്കുചിതമായ ക്ഷേമസമിതി എന്ന പുറംചട്ടയുള്ള, എന്നാൽ തെറ്റുപറ്റിയെന്ന് സ്വയം ലജ്ജിക്കാൻ പ്രേരിപ്പിക്കപ്പെടുന്ന, സമൂഹത്തിൽ ആണെന്ന് നമ്മളോരുത്തരെയും ഓർമ്മിപ്പിക്കുന്നു. “മൃഗീയമായി നീ ആക്രമിക്കപ്പെടുന്നു എങ്കിൽ അതിനു തക്കതായ പ്രകോപനങ്ങൾ നിന്റെ പെരുമാറ്റത്തിൽ, വസ്ത്രധാരണത്തിൽ വന്നിരിക്കാം എന്നത് തീർച്ച” ഇതാണ് സമൂഹത്തിന്റെ എക്കാലത്തെയും വിശകലനം. “അതിനാൽ സ്ത്രീയെ നീ എപ്പോഴും തലകുനിച്ച്, നിന്റെ കൈകൾ കെട്ടിവെച്ച്, സ്വയം പൂട്ടിവെയ്ക്കുക, അതാണ് നിന്റെ കടമ, ജീവിതത്തോടും നിന്നോട് സ്വയം തന്നെയും!”. 

അമിതാബച്ചന്റെ പിങ്ക്നഷ്ടപ്പെടുത്താനാകാത്ത വിധം സ്വയം പ്രതികരണശക്തമായ ഒരു ബോളിവുഡ് സിനിമയായി മാറിക്കഴിഞ്ഞു. ഇതിലെ മൂന്ന് സ്ത്രീ കഥാപാത്രങ്ങൾ, നമ്മൾ സ്ഥിരം കാണുന്ന സാധാരണക്കാരായ, ചെറുപ്പക്കാർ മാത്രമാണ്. മിനാൽ (തപസി പന്ന) ഒരു ഇവന്റ് മാനേജർ. ഫലക് (കീർത്തി കുൽക്കർണീ) ഒരു കോർപ്പറേറ്റ് ഓഫീസിൽ ജോലിചെയ്യുന്നു. ആൻഡ്രിയ (തരിങ്ങ്). ഇവർ മൂന്നുപേരും ചേർന്ന് സൗത്ത് ദില്ലിയിലെ ഫ്ളാറ്റിൽ താമസിക്കുന്നു. ഒരു ടാക്സിയിൽ എവിടെനിന്നോ ഓടി രക്ഷപ്പെടുന്ന വിധത്തിലാണ് സിനിമയുടെ ആദ്യ സീനിൽ നമ്മൾ ഇവരെ കാണുന്നത്. പിന്നീട് കഥയുടെ ചുരുളഴിയുന്പോൾ, അവർ മൂന്ന് ചെറുപ്പക്കാർക്കൊപ്പം ഒരു ‘rock concert‘ കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു എന്നും, എങ്ങിനെയോ അവരുടെ ദിവസം, വളരെ വികൃതമായ ഒരു തലത്തിലേയ്ക്ക് ചെന്നെത്തുകയും ചെയ്യുന്നു. സ്വയരക്ഷക്കായി, മൂന്നു പെൺകുട്ടികളും ഓടിരക്ഷപ്പെടുകയും, ചെറുപ്പക്കാരിലൊരാൾക്ക് വളരെ ആഴത്തിൽ മുറിവേൽക്കുകയും ചെയ്യുന്നു. മുറിവേറ്റ രാജ്്വീർ (അംഗത് ബേഡി) ഡംബി (റസൂൽ തണ്ഡൻ) വിശ്വ (തുഷാർ പാണ്ഡെ) എന്നിവർ ആ‍ശുപത്രിയിൽ എത്തിച്ചേരുന്നു. അവിടെ മറ്റൊരാൾ (വിജയ് വർമ്മ) ഈ സംഭവസ്ഥലത്തില്ലാതിരുന്നിട്ടു പോലും, പെൺകുട്ടികളെ വീണ്ടും അപമാനിക്കാനായി കൂട്ടുചേരുന്നു. എന്നാൽ അവിടം മുതൽ കഥ പെൺകുട്ടികളെ പീഡിതരായി ചിത്രികരിക്കുന്നതിനു പകരം അക്രമികളും, ചരിത്രഹീനകളും ആയി ചിത്രീകാരിക്കാൻ തുടങ്ങുന്നു. സധൈര്യം അവസ്ഥകളെ കൈകാര്യം ചെയ്യുന്ന, ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യം കാണിക്കുന്ന പെൺകുട്ടികളെ എങ്ങനെ നിശബ്ദരാക്കുന്നു സമൂഹം? ഒരു നിമിഷം പോലും ആലോചിക്കാതെ, പെൺകുട്ടികളെ വിലകുറഞ്ഞ വേശ്യകളായി ചിത്രീകരിക്കുന്നു. എന്നാൽ പെൺകുട്ടികൾ കേൾക്കെ അവരോടു ചൊരിയുന്ന അസഭ്യവർഷം, എത്ര അസഹനീയമാണെന്ന് അവരുടെ മുഖത്തുനിന്നും വ്യക്തമാണ്. ഇതിലെ കാപട്യങ്ങൾ, ഉണ്ടാക്കിയെടുത്തതാണെന്നും, തെറ്റുകൾക്കും തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനും കൂട്ടുനിൽക്കുന്ന, സ്ത്രീ പോലീസിന്റെ പക്ഷപാതപരമായ പെരുമാറ്റത്തിൽ നിന്ന് വ്യക്തമാണ്. കൂടെ രാജ് വീരിന്റെ നിഷ്ടൂരമായ വാക്കുകൾ, “ഈ പെണ്ണിനെ ഇങ്ങനെ തന്നെ ചിത്രീകരിച്ചാൽ മാത്രമെ ഇവളൊക്കെ മര്യാദ പഠിക്കയുള്ളു”. ഇവിടെ ആര് ആരാണ് ഇരയായി ചിത്രീകരിക്കുന്നതെന്ന് വ്യക്തമാകുന്നു!

ഇടത്തരം ജീവിതം നയിക്കുന്ന, നല്ല ശന്പളം വാങ്ങുന്ന മിനാൽ, ഫലക്, ആൻഡ്രിയ എന്നീ പെൺകുട്ടികൾ അനുഭവിക്കുന്ന സാന്പത്തിക ബുദ്ധിമുട്ടുകളെ ലൈംഗികതയുമായി ചേർ‍ത്തുവായിക്കുന്നുണ്ട്. പ്രതിക്കൂട്ടിൽ ആക്കപ്പെടുന്പോൾ മുൻ‍ധാരണകളും, സമൂഹം നേരത്തെകൂട്ടിച്ചേർത്ത പെരുമാറ്റച്ചട്ടങ്ങളും ചോദ്യചിഹ്നങ്ങളായി മാറുന്നു. ജോലിയുടെ ആവശ്യത്തിനായി ദില്ലിയിൽ താമസിക്കുന്ന ഈ പെൺകുട്ടികളെ വൃത്തികെട്ടവരായി ചിത്രീകരിക്കുന്ന ചെറുപ്പക്കാരുടെ ഭീരുത്വം, അവരുടെ വീട്ടിലെ “രാഷ്ടീയനേതാക്കന്മാരുടെ സഹായത്തോടെ, കാര്യങ്ങളുടെ ഗതി തീരിച്ചുവിടുന്നതോടെ വ്യക്തമാകുന്നു. പോലീസും സമൂഹവും ഈ രാഷ്ടീയനേതാക്കളുടെ കൂടെ അവരെ രക്ഷിക്കാനായി നിലകൊള്ളുന്നു. അങ്ങനെ കോർട്ടിൽ എത്തുന്ന ഈ കേസിനുവേണ്ടി, പെൺകുട്ടികളുടെ വക്കീലായി എത്തുന്ന ദീപക് സേയ്ഗൾ (അമിതാബച്ചൻ) വഴിയാണ് പിന്നെ കഥയുടെ യഥാർത്ഥരൂപവും, ക്രൂശിക്കപ്പെടുന്ന പെൺകുട്ടികളുടെ നിസ്സഹായവസ്ഥയും പ്രതികരണങ്ങളും പ്രേക്ഷകർ കാണുന്നത്.

സംവിധായകൻ‍ അനുരുദ്ധ് റോയുടെ ദേശീയ അവാർ‍ഡ് നേടിയ ബംഗാളിയിലുള്ള ‘അനുരണൻ’ (2006), അന്‍തീൻ‍ (2008) തുടങ്ങിയ സിനിമകളിലും സ്ത്രീകളോടുള്ള അതിക്രമങ്ങളും കാരണങ്ങളും വ്യക്തമായി കാണാൻ സാധിക്കും. ഈ സിനിമയുടെ അവസാനം, ചിത്രത്തിന്റെ സാങ്കേതിക ടീമിനെപ്പറ്റി എഴുതിക്കാണിക്കുന്ന സമയത്താണ്, യഥാർത്ഥത്തിൽ സംഭവിച്ച കഥ വിസ്തരിച്ച് കാണിക്കുന്നത്, ഓരോ ആൺകുട്ടികളുടെ വെറുപ്പുളവാക്കുന്ന മനോഭാവവും വ്യക്തമാകുന്നത്. ഈ സമയംകൊണ്ട് നമ്മളിലോരുത്തരുടെയും മനസ്സാക്ഷി സടകുടഞ്ഞേഴുനേൽക്കപ്പട്ടു കഴിഞ്ഞിരിക്കും! ചോദ്യചിഹ്നങ്ങൾ നിറഞ്ഞ മനസ്സുമായി, സ്വയം കുറ്റംവിധിച്ചുകൊണ്ടുമായിരിക്കണം പ്രേക്ഷകർ വിടവാങ്ങിയത്.

അവസാന അടിക്കുറിപ്പ്−: അവൾ ഇല്ല/വേണ്ട എന്നു പറയുന്പോൾ അർത്ഥം ‘ഇല്ല’ എന്നും, നിർബന്ധിച്ച് ബലപ്രയോഗം പാടില്ല എന്നു തന്നെയാണ്. തന്മയത്വത്തോടെ അവളുടെ ശബ്ദത്തെ നിശ്ശബ്ധമാക്കുന്നത് അവസാനിപ്പിക്കുക. അവൾ ധാർമ്മികതയും, മര്യാദയും ഇല്ലാത്തവളും അല്ല! എന്നാൽ ബലപ്രയോഗത്താൽ, കീഴ്പ്പെടുത്തപ്പെടാൻ അവൾ ഏതൊരു ശാരീരിക ബന്ധത്തിലും, അത് റേപ്പായാലും ഭാര്യയോടൊപ്പമുള്ളതായാലും, പെണ്ണ് ‘വേണ്ട’ എന്നു പറയുന്പോൾ അതിന്റെ വില സാഹിത്യവും, കഥകളും പറഞ്ഞു പഴകിക്കഴിഞ്ഞതാണ്! വേണ്ട എന്നു പറഞ്ഞാൽ, എന്നെ ശല്യം ചെയ്യാതെ പോകൂ എന്നു തന്നെയാണ്. ഏതൊരു പെൺകുട്ടിക്കും അവൾക്കിഷ്ടപ്പെട്ട വേഷം ധരിക്കാം, ജീൻസ് ഇടാം, ടീഷേർട്ട് ധരിക്കാം, സുഹൃത്തുക്കൾക്കൊപ്പം യാത്രചെയ്യാം, ഭക്ഷണം കഴിക്കാം, ആൺകുട്ടികളോടെ സംസാരിക്കാം! ഇതൊന്നും അവളിലേയ്ക്ക് ആനയിക്കാനുള്ള പ്രലോഭനങ്ങൾ അല്ല എന്ന്, വ്യക്ത്യായി പിങ്ക് വിസ്തരിച്ചു പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed