ഫ്രണ്ട്ഷി­പ്പ് ഡേ­യു­ടെ­ കഥകൾ‍...


കാളിദാസന്റെ ശാകുന്തളത്തിൽ ദുഷ്യന്തൻ ഓർ‍ക്കുന്നില്ലെന്ന് പറഞ്ഞത് കേട്ട് ദുഃഖിതയായി നിൽ‍ക്കുന്ന ശകുന്തളയോട് ശാർ‍ങ്ഗരവൻ കൊടുത്ത ഉപദേശം:

 

അതഃ പരീ-ക്ഷ്യ കർ‍ത്തവ്യം

വി-ശേ-ഷാത് സംഗതം രഹഃ

അജ്ഞാ-തഹൃ-ദയേ-ഷ്വേ-വം

വൈ-രീ-ഭവതി- സൗ-ഹൃ-ദം

 

അർ‍ത്ഥം:

അതഃ:അതി-നാ-ൽ, പരീ-ക്ഷ്യ കർ‍ത്തവ്യം:പരീ-ക്ഷി-ച്ചേ- എന്തും ചെ-യ്യാ-വൂ-, വി-ശേ-ഷാ-ത്: പ്രത്യേ-കി-ച്ച്-, രഹഃ സംഗതം: രഹസ്യമാ-യി- ചെ-യ്യു-ന്ന കൂ-ട്ടു-കെ-ട്ടു-കൾ, അജ്ഞാ-ത-ഹൃ-ദയേ-ഷു- സൗ-ഹൃ-ദം: ഉള്ളി-ലി-രി-പ്പ് അറി-യാ-ത്ത ആളു-കളോ-ടു-ള്ള സൗഹൃ-ദം, ഏവം വൈ-രീ--ഭവതി-: ഇങ്ങനെ- ശത്രു-തയാ-കും.

 

വ്യക്തിബന്ധങ്ങളെപ്പറ്റിയുള്ള ഈ ഉപദേശം ഇന്നും പ്രസക്തമാണ്. ഒരു സുഹൃത്തിന്റെ  പേജിൽ നിന്നും എടുത്ത വാക്യം ആണ്. സൗഹൃദങ്ങൾ വാനാളം വളർന്നു പന്തലിക്കട്ടെആൾക്കാരുടെ എണ്ണവും അതുപോലെ എണ്ണമറ്റതായിത്തീരട്ടെ.” ഒരു ഫേസ്ബുക്കിൽ 3000ൽ അധികം സുഹൃത്തുക്കളുള്ള ഒരു മഹാമനസ്കന്റെ  ഉത്തരം ആണ്. ഇന്ന് സുഹൃത്ത് എന്ന വാക്ക് എല്ലാവർക്കും ഒരിത്തിരി പരിചയം തോന്നുന്ന, ആരെയും ആർക്കും സ്വയം വിശേഷിപ്പിക്കാവുന്ന, സംബോധന ചെയ്യാവുന്ന  ഒരു വാക്ക് ആയി മാറിയിരിക്കുന്നു. സൗഹൃദ ശൃഖലകളുടെ പെരുമഴക്കാലം, ഓർക്കുട്ടിലൂടെയും പിന്നീട് എല്ലാവരുടെ കുടുംബ വീടായി മാറിയ ഫേസ്ബുക്കിലും വന്നു നിന്നു.

സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും വളപ്പൊട്ടുകളും മനസ്സിൽ നിറച്ച് ആ മുത്തുച്ചിപ്പികൾ ജീവിത്തിന്റെ അദ്ധ്യായങ്ങളിൽ, ഓർമ്മയായി കാത്തുസൂക്ഷിക്കാറുണ്ട് നാം. എന്നെങ്കിലും മറിച്ചു നോക്കുന്ന മനസ്സിന്റെ പുസ്തകത്താളുകളിൽ മാത്രം കാണാവുന്ന ചില പേരിൽ മറഞ്ഞു നിൽക്കുന്ന സുഹൃത്തുക്കൾ!! അവധി ദിവസങ്ങളിൽ കിട്ടുന്ന കത്തുകളിലും മറ്റും നിറഞ്ഞു നിന്നിരുന്ന സൗഹൃദങ്ങൾ, ഇന്ന് പേരുകളും, ഗ്രൂപ്പുകളും, അലുമിനികളിലും മാത്രമായിത്തിർന്നു. എങ്കിലും ഇന്റർനെറ്റിന്റെ സഹായത്താൽ ഇ-മെയിലും, ചാറ്റും ഒരു പരിധിവരെ നഷ്ടപ്പെട്ട ബന്ധങ്ങൾ തിരഞ്ഞു പിടിക്കാനും, പുനർജീവിപ്പിക്കാനും സഹായിച്ചു. കാലത്തിന്റെ മാറ്റം ഓർക്കുട്ടിനെ നമുക്ക് മുന്നിൽ എത്തിച്ചു. സുഹൃത്തുക്കൾ വീണ്ടും എത്തി ധാരാളം”അയ്യോ ഇത് നീയല്ലെ! എന്റെ, പെണ്ണെ, ചക്കരെ, നീ  അങ്ങു വണ്ണം വച്ചല്ലോ” ... നമ്മുടെ ഓരോ കുഞ്ഞു ചെറിയ വലിയ കാര്യങ്ങൾ പോലും ഓർത്തിരിക്കുന്ന സുഹൃത്തുക്കൾ. സംസാരിച്ചു തുടങ്ങിയാൽ നീണ്ടു നീണ്ടു പോകുന്ന ഓർമ്മകളുടെ ഓളങ്ങൾ. ഫേസ്ബുക്കിന്റെ കാലം അതിലും വിപുലമായ സന്നാഹ സം‍വിധാനങ്ങളുമായെത്തി.  ഗ്രൂപ്പുകളായി, പലതരം കോളേജ് അലുമിനികളായി, എന്നുവേണ്ട, ഒരാൾക്ക്മാത്രമായ ചരമക്കോളം വരെ ഗ്രൂപ്പായി. ഇതിൽ നിന്നെല്ലാം എന്തെങ്കിലും നല്ലത് ഹൃദയത്തിലേക്കായി പെറുക്കിയെടുക്കാൻ സാധിച്ചു എന്ന കാര്യവും നല്ലതു തന്നെ.

ഞാൻ 4000ത്തിന്റെ  മൈൽസ്റ്റോണിൽ എത്താറായി, അടുത്ത ‘കമന്റ്’ എത്തി. എന്തിനാ ഇങ്ങനെ പരിചയമില്ലാത്തെവരെ കൂട്ടുചേർക്കുന്നത്, എന്ന ചോദ്യത്തിന് മറുപടിയും എത്തി ‘ഞാനല്ല, അവർ എന്നെ ചോദിച്ച് ‘ഫ്രണ്ട് റിക്വസ്റ്റ്’ മായി എത്തുന്നു. എന്തിനിത്ര ആവേശം? മറുചോദ്യം ഉടനടി  എത്തി. എനിക്ക് തക്കതായ ഒരു കാരാണം പറയൂ, എല്ലാ കൂട്ടുകാരുമായി കൂട്ടുകൂടുന്നതിനും, സുഹൃത്തുക്കൾ എന്ന് എല്ലാവരെയും  എന്തുകൊണ്ട് വിളിച്ചുകൂടാ? താങ്കൾ ആലോചിക്കുന്നുണ്ടോ, ഇത്രമാത്രം പേരെ നിങ്ങളുടെ പേജിൽ കണ്ടതിനാൽ, തിരിച്ചുപോയ ഒരു ആത്മാർത്ഥതയുള്ള നല്ലൊരു സുഹൃത്ത് നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം? നിങ്ങളുമായി, ആഴ്ചയിലൊരിക്കൽ പോലും ഒരു ശുഭാശംസയോ, ഒരു കത്തോ, മെസേജ് ഒന്നും അയക്കാത്തയാളെ എന്തിന്, എങ്ങിനെ നിങ്ങൾ സുഹൃത്ത് എന്ന്  വിളിക്കും? നിങ്ങൾ അയക്കുന്ന പോസ്റ്റ്, ഒരു ടിന്റുമോൻ  തമാശപോലും ‘കൊള്ളാം’ എന്ന് തിരിച്ചു കമന്റ് ചെയ്യാത്ത ആളെ മതിയോ നിങ്ങൾക്ക് സുഹൃത്തായി?

ഫേസ്ബുക്കിലൂടെ സ്കൂളിലാകട്ടെ, കോളേജിലാകട്ടെ, ധാരാളം പഴയ സുഹൃത്തുക്കളെ  കണ്ടുപിടിക്കാൻ  സാധിച്ചു. പിന്നെ ഓർക്കുട്ട്, അവിടെ നിന്ന് ഞാൻ പതിയെ വലിഞ്ഞപ്പോൾ, ജോൺസൺ മുല്ലശ്ശേരി സാറിനെപ്പോലെയുള്ള ആൾക്കാരെയും ഞാൻ കൂടെക്കൂട്ടി. അക്ഷത്തെറ്റുകൾ എന്നെ പലവട്ടം നല്ലൊരു, ‘കിഴുക്കി’ലൂടെ തിരുത്തിത്തന്ന മലയാളം സർ. പലതരം  ആൾക്കാരും വ്യാപ്തികളും, ഒരോരുത്തരുടെ ഐഡിയകളും മറ്റും, ബ്ലോഗിനോളം തന്നെ വ്യാപ്തിയുള്ള മറ്റൊരു ലോകം. എല്ലാത്തരം ആൾക്കാർക്കും, അത്രവലിയ താൽപ്പര്യം  ഇല്ല എങ്കിലും, എന്തിലും നമുക്കാവശ്യമുള്ള നല്ലതു മാത്രം എടുത്താൽ മതി എന്ന എന്റെ ചിന്താഗതിയുമായി  ഒത്തുപോകുന്ന ഒരു വലിയ ഗ്ലാമർ ലോകം. അവിടെയും കിട്ടി  ധാരളം  സുഹൃത്തുക്കൾ, അവരിൽ പ്രമുഖ  ലേഖികയും എഞ്ചിനിയറുമായ  ഗീത  എബ്രഹാം  ജോസ്. സിനിമാ സംവിധായകനും, അമേരിക്കൻ നിവാസിയുമായ ജോർജ് സാമുവൽ, ചിത്രങ്ങളാൽ കവിതകൾ  രചിക്കുന്ന ജീൻ പോൾ, നൂലിഴകളിൽ ചിത്രങ്ങളും കരകൗശലവും  മറ്റും  ചെയ്യുന്ന നീമ ടൈറ്റസ് എന്നിങ്ങനെ നീണ്ടു പോകുന്നു ലിസ്റ്റ്. ഇതിനിടയിൽ വിശ്വസിക്കാൻ പറ്റാത്ത ചില ആൾക്കാരെ  പരിചയപ്പെട്ടു, രേവതി! ദേവാസുരം, രാവണപ്രഭു  എന്നീ  രണ്ട് സിനിമകൾ എല്ലാവരും ശ്രീ. മോഹൻലാലിനെ കാണാനായി കണുന്പോൾ,  രേവതിയുടെ മുഖഭാവങ്ങൾ നോക്കിയിരിക്കുന്നവർ ധാരാളം. എത്രവട്ടം  കണ്ടു എന്നതിന്റെ  കണക്ക് എനിക്കില്ല, ഇന്നും വീണ്ടും കാണുന്പോൾ ആരാധനമാത്രം മനസ്സിൽ.  രേവതി തന്നെയാണോ എന്ന് ഇന്നും ഒരു സന്ദേഹം  ഉണ്ടെങ്കിലും, അവരെന്ന് കരുതി, ഒന്നു രണ്ട് മെസേജുകൾ കിട്ടിയതിൽ ഫേസ് ബുക്കിന് നന്ദി. പിന്നെ അഞ്ജലി മേനോൻ, ഒരു  സിനിമാ നടിയെക്കാൾ, സുന്ദരിയായ സംവിധായിക. ഏതൊരു ചോദ്യത്തിനും ഉടനടി മറുപടി തരുന്നു, ഏറ്റവും ‘സിന്പിളായ’ ഒരു സുഹൃത്ത്. ഇങ്ങനെ പോകുന്നു ധാരാളം പേർ. എന്നാൽ സമയം കൊല്ലിയായി ഫേസ്ബുക്കിനെ കാണുന്നവരും ഇല്ലാതില്ല. അവർ നമ്മളെയും അതുപോലെ കരുതുന്നു എന്നു തോന്നിയാൽ സ്വയം അവിടെ നിന്ന്  ഇല്ലാതാവുക. നമ്മുടെ ലേഖനങ്ങൾക്ക് ബ്ലോഗുകളിലെപ്പോലെ തന്നെ ധാരാളം വായനക്കാർ ഇവിടെയും ഉണ്ട് എന്നും... ആത്മാർത്ഥമായ വിമർശനങ്ങൾ തരുന്നവരും ധാരാളം.

ഫേസ്ബുക്കിൽ  സാംസംംഗ് ക്യാമറക്കണ്ണാൽ വഴിനീളെ ഫോട്ടോകൾ എടുക്കുന്ന എന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ട് “നിനക്കൊന്നും രാവിലെ വേറെ പണിയൊന്നും ഇല്ല” എന്ന് വാക്കാൽ ദുഷിക്കുന്നവർ ഇല്ലാതില്ല. ടോക്നോളജിയുടെ ഭാഗമായി വരദാനം കിട്ടിയതുപോലെ, ട്രാഫിക് ബ്ലോക്കിൽ നിൽക്കുന്പോൾ ദൂ‍‍രെ അസ്തമിക്കുന്ന സൂര്യന്റെ കിരണങ്ങൾ മേഘത്തിടന്പുകൾക്കിടയിൽ നിന്നെന്നെ എത്തിനോക്കിയപ്പോൾ, ഞൊടിയിടയിൽ ഫോണിന്റെ ക്യാമറക്കണ്ണുകളാൽ ഒപ്പിയെടുത്തു. അതേ നിൽ‌പ്പിൽ വൈഫൈ  ഓൺചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റും ചെയ്തു. അടുത്ത നിമിഷത്തിൽ വന്ന, ടെൽമയുടെ, മാധുരിയുടെ, അനിൽ അച്ചായന്റെ, ഭാഗ്യലക്ഷ്മിയുടെ, 'ലൈക്ക്'  എന്നെ ഫോട്ടോഗ്രാഫിയുടെ ഉസ്താദ് പദവിയിലേക്ക് വലിച്ചുകയറ്റി. ഇത്ര ചെറിയ വലിയ സന്തോഷങ്ങളിൽ നീരാടി വീട്ടിൽചെല്ലുന്പോൾ ദാ കിടക്കുന്നു ചോദ്യം, “നീ വണ്ടിയോടിക്കുന്പോൾ മൊബൈൽ ഉപയോഗിച്ചതെന്തിനാ?”.

സൗഹൃദത്തിനും, മുഖവും ശബ്ദവും  പരിചയത്തിന് ഒരു  അളവുകോലല്ല എന്ന് തീരുമാനിക്കുന്ന  ഇന്റർനെറ്റ്. ഇന്ന് ഒാർക്കാനും സഹായിക്കാനും തയ്യാറായ ധാരാളം  പേർ. സ്കൂളും കോളേജും വർഷങ്ങളുടെ നേരിട്ടുള്ള പരിചയത്താൽ തന്നതിലും കൂടുതൽ  വൈവിദ്ധ്യതയുള്ള ആൾക്കാർ, വർഷങ്ങളോളം ഒരു ഇന്റർനെറ്റ് പേജിലെ പേരുമാത്രമായിരുന്നിട്ടുപോലും, ധാരാളം സൗഹൃദങ്ങൾ എനിക്ക് നേടിത്തന്നു. ഒരിക്കലെങ്കിലും ഇവരിലാരെയെങ്കിലും നേരിട്ടുകാണും, പരിചയം പൂർവ്വാധികം ശക്തിപ്പെടും എന്നുള്ള പ്രതീക്ഷകൾ  ഒന്നുംതന്നെ  ഇവിടെ വിലപ്പോകുന്നില്ല. ഇനിയും  വീണ്ടും  കൂടുതൽ സുഹൃത്തുക്കൾ കിട്ടും എന്ന പ്രതീക്ഷയും  അവസാനിക്കുന്നില്ല. ജീവിതം ഒരു പൂവിന്റെ നൈർമ്മല്യത്തോടെ, നറുമണത്താൽ സ്നേഹത്തിന്റെ  സൗഹൃദം തരുന്പോൾ കണക്കില്ലാതെ കോരി നിറച്ചാൽ  ഏത് പുഷ്പത്തിന്റെ മണം എന്ന് എങ്ങിനെ തരംതിരിക്കും? ഇവിടെ നല്ലതുമാത്രം ജീവിതത്തിൽ പ്രവർത്തിക്കൂ ചിന്തിക്കൂ എന്ന് പ്രതിജ്ഞയെടുക്കാത്തവരും  ധാരാളം!

ആരാധാനാഭവം, അസഭ്യഭാഷകളും, വാഗ്്വാദങ്ങളുമായി മാറുന്പോൾ ഞാൻ എന്റെ ഈ ചെറിയവലിയ ജാലകങ്ങളിലെ എന്റെ ശക്തി സ്രോതസ്സുകളായ  മലയാളി‍‍ ഇക്കയെ നീട്ടിവിളിക്കുന്നു.....”ആരാട ഞങ്ങടെ ചേച്ചിയോട്  ‘തെണ്ടിഭാഷ’ ഉപയോഗിക്കുന്നത് ???” എന്ന് ഉടനടി പോസ്റ്റും എത്തും! അങ്ങനെ അറിഞ്ഞും അറിയാതെയും, നമുക്കായി  ചാടിവീഴുന്ന, സൗഹൃദങ്ങൾ ധാരാളം.

അറിഞ്ഞോ അറിയാതെയോ.. എന്റെ സുഹൃത്തുക്കളായവർ‍ക്കും, പിന്നിട്ട വഴികളിലെവിടെയൊക്കെയോ നഷ്ടപ്പെട്ട സുഹൃത്ത് ബന്ധങ്ങൾ‍ക്കും, മരിച്ചിട്ടും മരിക്കാത്ത ഓർ‍മ്മകൾ‍ക്കുമായി ഈ ഫ്രണ്ട്ഷിപ്പ്  ഡേ 2016.

You might also like

  • Lulu Exchange
  • Straight Forward

Most Viewed