സ്ത്രീ­കൾ:- സന്തോ­ഷങ്ങൾ, സങ്കടങ്ങൾ, സ്വപ്നങ്ങൾ


ത്രീയുടെ ജീവിതത്തിന്റെ സന്തോഷങ്ങൾ അവൾ തന്നെ കണ്ടെത്തണം. ഒരു ഭർ‍ത്താവും ഭാര്യയോട് ആത്മാർഥമായി ചോദിക്കില്ല, നിനക്ക് സന്തോഷമാണോ? ഒരു കുഞ്ഞും വലുതായി അമ്മയോട് ചോദിക്കില്ല അമ്മക്ക് സന്തോഷമാണോ, 

സുഖാണോ എന്ന്. സ്വന്തം ചെറു ചെറു സന്തോഷങ്ങൾ ഉള്ളിൽ കിടന്നു വെന്തു നമ്മളെ വെണ്ണീറാക്കാതെ സ്വയം സന്തൊഷിക്കാൻ ശ്രമിച്ചു നോക്കൂ ഒരു പാടു നല്ല മാറ്റങ്ങൾ നമുക്കനുഭവപ്പെടും

സ്‌ത്രീയുടെ സന്തോഷമാണ്‌ കുടുംബത്തിന്റെ സന്തോഷം. അവൾ തളർ‍ന്നാൽ കുടുംബത്തിന്റെ താളംതെറ്റും. എന്നാൽ‍ അവൾ‍ക്ക് ചുറ്റും മാനസിക പിരിമുറുക്കത്തിന്റെ ഒരു ലോകമുണ്ട്‌. പ്രതികൂല സാഹചര്യങ്ങളിലും സന്തോഷത്തോടെയിരിക്കാൻ ഏതൊരു സ്ത്രീയും ശ്രമിക്കാറുണ്ട്, അത് ഒരു പരിധിവരെ  വിജയിക്കാറുമുണ്ട്. ജീവിത പ്രശ്‌നങ്ങളെ പുഞ്ചിരിയോടെ അഭിമുഖീകരിക്കുന്നു. സ്‌ത്രീ എന്നാൽ സങ്കടക്കടലിൽ മുങ്ങിത്താഴേണ്ടവൾ അല്ല.

മനസ്സിനെ ശക്തിപ്പെടുത്തി ജീവിതചര്യകളിൽ, ചിന്തകളിൽ, സ്വഭാവങ്ങളിൽ അൽപം  മാറ്റങ്ങൾ വരുത്തിയാൽ ഏതൊരു സ്‌ത്രീക്കും സന്തോഷകരമായ ജീവിതം നയിക്കാം. ആ സന്തോഷം കുടുംബാംഗങ്ങൾ‍ക്കും പകർ‍ന്നുനൽകുകയും ആവാം.

1. ദിനചര്യകൾ

ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൽ മുൻകൂട്ടി മനസ്സിലാക്കി അവ സന്തോഷത്തോടെ സാവധാനം ചെയ്‌തു തീർ‍ക്കുക.

2. ഉറക്കം

മാനസികമായുള്ള ഉണർ‍വ്വിന്റെ പ്രധാനപ്പെട്ട കാര്യം ഉറക്കമാണ്‌. രാത്രി നന്നായി ഉറങ്ങിയാൽ അടുത്ത ദിവസം കാര്യങ്ങൾ നന്നായി ചെയ്യാൻ കഴിയും. രാത്രിയിൽ 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം. ഉറക്കം കുറവാണെങ്കിൽ, കാപ്പിയും ചായയും, കുടിക്കുന്നത്‌ ഒഴിവാക്കുക. പകൽ വ്യായാമം  പതിവാക്കുക. രാവിലെ നേരത്തെ ഉണർ‍ന്നാൽ ഉന്മേഷത്തോടെ ആ ദിവസത്തെ കാര്യങ്ങൾ ചെയ്യാൻ കഴിയും.

3. ആഹാരം

ഓരോ ദിവസവും എന്താണ് കഴിക്കുന്നതെന്ന് ശ്രദ്ധിക്കുക. ശരീരത്തിന്‌ ഊർ‍ജ്ജവും പോഷകങ്ങളും നൽ‍കുന്ന സന്തുലിതാഹാരം കഴിക്കണം. അമിതമായി ഉപ്പും പഞ്ചസാരയും കൊഴുപ്പും ഒഴിവാക്കുക. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്‌. ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കുക, ധാരാളം വെള്ളവും കുടിക്കുക. പച്ചക്കറികളും പഴങ്ങളും ഇലക്കറികളുമടങ്ങിയ ഭക്ഷണം, ദിവസവും കഴിക്കുക. സ്‌ത്രീകൾക്ക് കാത്സ്യവും ഇരുന്പുസത്തും ആവശ്യമായതിനാൽ അത്തരം ആഹാരങ്ങൾ കഴിക്കാൻ ശ്രമിക്കണം. അതോടൊപ്പം പാലും അടങ്ങിയിരിക്കണം. രാത്രിഭക്ഷണം എപ്പോഴും , നേരത്തെയും ലളിതവും ആ‍യിരിക്കണം.

4. വ്യായാമം

ദിവസവും കുറഞ്ഞത്‌ അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. ദിവസവും 10 മിനുട്ടു മുതൽ അര മണിക്കൂർ വരെ നടക്കാം. രാവിലെയോ വൈകുന്നേരമോ ഇളവെയിൽ കൊള്ളുന്നത്‌ നല്ലതാണ്‌. സൂര്യപ്രകാശത്തിലുള്ള വിറ്റാമിൻ ഡി നമ്മുെട ശരീരത്തിൽ‍ കാത്സ്യം ഉണ്ടാക്കാൻ‍ സഹായിക്കും. എല്ലുകളുടെ ആരോഗ്യം നിലനിർ‍ത്താൻ കാത്സ്യം ആവശ്യമാണ്‌.

5. മാനസിക സംഘർ‍ഷം

യോഗ, ധ്യാനം, വിശ്രമം എന്നിവയിലൂടെ മനസ്സ്‌ ശാന്തമാക്കുക. മറ്റുള്ളവരോട്‌ ദയാപൂർവ്‍വം പെരുമാറുന്പോൾ‍ നമുക്കും സന്തോഷം തോന്നും. ഓരോ ദിവസവും നിങ്ങൾ‍ക്ക് നന്ദി രേഖപ്പെടുത്തേണ്ടി വരുന്ന സാഹചര്യങ്ങൾ‍ ഒരു ഡയറിയിൽ‍ കുറിച്ചു വയ്‌ക്കുക. നിങ്ങളുടെ ജീവിതത്തിൽ‍ സംഭവിച്ച നല്ല കാര്യങ്ങളും നേട്ടങ്ങളും ഓർ‍മ്മിക്കാൻ ഇത്‌ സഹായിക്കും.

6. നിഷേധാത്മക വിചാരങ്ങൾ

സന്തോഷത്തെ നശിപ്പിക്കുന്ന ചിന്തകൾ മനസ്സിൽ നിന്നു പിഴുതെറിയുക. ജീവിതത്തിന്‌ അർത്‍ഥമില്ലെന്നോ മറ്റുള്ളവർ‍ നിങ്ങളെ സ്‌നേഹിക്കുന്നില്ലെന്നോ ഉള്ള തോന്നലുകളുണ്ടായാൽ‍ അവ മനസ്സിൽ‍ നിന്നും മായ്‌ച്ചു കളയണം. ഭാഗ്യമില്ലെന്ന് കരുതി വിഷമിക്കുന്നതിനു പകരം നിങ്ങളുടെ ജീവിതത്തിൽ കിട്ടിയ അനുഗ്രഹങ്ങളെക്കുറിച്ചോർ‍ക്കുക.

മറ്റൊന്നും വേണ്ട, സ്വയം ഉള്ളിലേക്ക് നോക്കിയാൾ മതി. നിങ്ങൾ സ്വയം പ്രശസിക്കുക. നിങ്ങളിലെ നിങ്ങൾ എന്ന സ്ത്രീ എത്രമാത്രം  ശക്തയാണെന്ന്, സ്വയം  ആശ്വസിക്കുക. ആനന്ദത്തിനുള്ള മാർ‍ഗ്ഗങ്ങൾ‍ അവനവൻ സ്വയം തിരയേണ്ടതാണ്. ആനന്ദത്തിന്‍റെ തീക്ഷ്ണതയിൽ ഉണ്ടാകുന്ന കണ്ണുനീർ ഹൃദയത്തിന്‍റെ അടിത്തട്ടിൽ‍ നിന്നു വരുന്നു. അതിന്, സവിശേഷമായ പോസിറ്റീവ് ഊർ‍ജ്ജമുണ്ട്.

സ്ത്രീയെക്കുറിച്ച് അറിയാൻ ഓഷോയോട് ചോദിച്ചു 

സ്ത്രീയെക്കുറിച്ച് അറിയാൻ‍ കർ‍ത്താവിനോടു ചോദിച്ചു...

ഉത്തരം, സ്ത്രീ എന്ന വാക്കുമാത്രം,  അതിലെല്ലാം  നിർഭരം.

You might also like

Most Viewed