സംസാര സാഗരവും ഗുരുശിഷ്യ ബന്ധവും


ഒട്ടകത്തിന് മുള്ളുച്ചെടി വളരെ ഇഷ്ടമാണ്. അതുകൊണ്ടെന്താ, മുള്ളുകൊണ്ടു വായിൽനിന്ന് ചോര വന്നാലും ഒട്ടകം മതിയാക്കില്ല. മുള്ള്‍ച്ചെടി കാണുന്പോൾ‍ അത് വീണ്ടും പോയി തിന്നാൻ തുടങ്ങും. സംസാരസാഗരത്തിൽ‍പ്പെട്ട് ഉഴലുന്നവരെക്കുറിച്ചുള്ള ഏറ്റവും നല്ലൊരു ഉദാഹരണമാണിത്. സംസാരസാഗരത്തിൽപ്പെട്ട എത്ര വിഷമിച്ചുവലഞ്ഞാലും നമുക്കു മതിയാകുന്നില്ല. ലോകസുഖങ്ങളോട് നമ്മൾ വീണ്ടും വീണ്ടും അത്യാസക്തി കാണിക്കും. അതുകൊണ്ടുണ്ടാകുന്ന ദുഃഖങ്ങളും അനർ‍ത്ഥങ്ങളും നമ്മെ മടുപ്പിക്കുകയില്ല. ഇത്തരക്കാർ‍ക്ക് എങ്ങനെയാണ് തന്നെതന്നെ പൂർണ്ണമായി ഈശ്വരന് സമർ‍പ്പിക്കാനാകുക. 

സംസാരസാഗരത്തിൽ നിന്ന് രക്ഷപ്പെട്ട് ഈശ്വരസാക്ഷാത്കാരം നേടുവാൻ‍ നാമെന്താണ് ചെയ്യേണ്ടത്. അതിനുള്ള ഏകവഴി ശരിയായ ഗുരുവിനെ കണ്ടെത്തലാണ്. സത്യവും ധർമ്‍മവും സ്‌നേഹവും കാരുണ്യവും മാർഗ്‍ഗദർ‍ശനവും കൈമുതലായുള്ള ദൈവദൂതനാണ് യഥാർത്ഥ ഗുരു. അത്തരമൊരു ഗുരു മാത്രമേ നമ്മെ ഈശ്വരനിലേയ്ക്ക് അടുപ്പിക്കൂ. ഗുരുവില്ലെങ്കിൽ നമ്മുടെ മാർഗ്ഗം ശരിയോ തെറ്റോ എന്ന്  തിരിച്ചറിയാൻ നമുക്ക് കഴിയാതെവരും. 

ഒരിക്കൽ, ആത്മജ്ഞാനം നേടുവാനുള്ള മാർഗ്ഗം അന്വേഷിച്ച് മനുഷ്യരും ദേവന്മാരും അസുരന്മാരും കൂടി പ്രജാപതിയുടെ അടുത്തുചെന്നു. പ്രജാപതി ഉപദ്ദേശിച്ചത് ‘ദ’ എന്ന് മാത്രമാണ്. മൂന്ന് കൂട്ടർ‍ക്കും മൂന്ന് വിധത്തിലാണ് അത് മനസിലായത്. തങ്ങൾക്കില്ലാത്ത ഗുണം അഭ്യസിക്കുവാനാണ് പ്രജാപതി നിർദ്‍ദേശിച്ചത്. മൂന്ന് കൂട്ടരും വിചാരിച്ചു. ദേവന്മാർ മനസിലാക്കിയത് ഇപ്രകാരമാണ് തങ്ങൾ‍ക്കില്ലാത്ത ദമം അഥവാ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കൽ‍ പരിശീലിക്കുവാനാണ് പ്രജാപതി ആവശ്യപ്പെട്ടിരിക്കുത്. മനുഷ്യർ‍ വിചാരിച്ചതാകട്ടെ, തങ്ങൾ‍ക്കില്ലാത്ത ദാനം ശീലിക്കാനാണ് പ്രജാപതി നിർ‍ദ്ദേശിച്ചിരിക്കുന്നതെന്നുമാണ്.

അസുരന്‍മാർ‍ വിചാരിച്ചു തങ്ങൾ‍ക്കില്ലാത്ത ദയ ശീലിക്കണമൊണ് ഉപദേശം. അങ്ങനെ ദ എന്ന അക്ഷരത്തിന് മൂന്ന് കൂട്ടരും മൂന്ന് അർ‍ത്ഥങ്ങളാണ് ധരിച്ചത്. ഇതുപോലെ അറിവ് നേടാൻ പുസ്തകവായനയെ ആശ്രയിക്കുന്നവരുണ്ട്. അറിവുകളെല്ലാം രേഖപ്പെടുത്തിവെച്ചിരിക്കുത് പുസ്തകങ്ങളിലാണല്ലോ, തീർ‍ച്ചയായും പുസ്തകം വായിച്ചേതീരൂ. പക്ഷേ, പുസ്തകത്തിലുള്ളത് വായിക്കുന്പോൾ നാം നമ്മുടെ മനോഭാവത്തിന് അനുസരിച്ചുള്ള അർ‍ത്ഥമായിരിക്കും ധരിക്കുക. അത് ശരിയായ അറിവായിരിക്കില്ല തരുന്നത്. അതുകൊണ്ട് ശരിയായ അറിവിന് എല്ലാം തികഞ്ഞ മാർഗ്‍ഗദർ‍ശിയായ ഗുരു കൂടിയേ തീരൂ. 

 കാഴ്ചയിലൂടെയും, അനുഭവത്തിലൂടെയും, വാക്കിലൂടെയും ഗുരു നമുക്ക് അറിവ് പകർ‍ന്ന് തരുന്നു. ഓരോ വ്യക്തിക്കും മനസ്സിലാക്കാനും, ഉൾക്കൊള്ളാനും ഉള്ള അവരുടെ ശേഷിക്ക് അനുസൃതമായി വേണ്ട അളവിൽ, വേണ്ട സമയത്ത്, വേണ്ട ആഴത്തിൽ ഗുരു ഓരോ ശിഷ്യനും അറിവ് പകർ‍ന്നു കൊടുക്കുന്നു.

You might also like

Most Viewed