ജീ­വി­തത്തി­ലെ­ അനശ്വര നി­മി­ഷങ്ങൾക്ക് കാ­ലപരി­ധി­യി­ല്ല


സോക്രട്ടീസ് എക്കാലത്തേയും ധീരതയുടെ പര്യായമായ പുരുഷനാമം. ജ്ഞാനപയോധിയിൽ‍ സ്വയം തെളിഞ്ഞ ധർ‍മ്മ പാതയിൽ‍ നിന്നും അണുവിട വ്യതിചലിക്കാത്ത ഋഷിതുല്യൻ. ഒരിക്കൽ‍ സോക്രട്ടീസിന്റെയടുത്ത് ഒരു കോടീശ്വരൻ വന്നു. അഹന്തയുടെ പര്യായമായ അയാൾ‍ക്ക് സോക്രട്ടീസിനെ പരീക്ഷിച്ചു ചെറുതാക്കി തനിക്കു വലിമ കാണിക്കുവാനുള്ള അവസരമെന്നു കരുതിയാണ് അദ്ദേഹത്തിന്റെ മുന്നിലെത്തിയത്. സോക്രട്ടീസ് ലോകഭൂപടം നിവർ‍ത്തി എന്നിട്ടു ചോദിച്ചു;

താങ്കളുടെ സ്ഥലം ഏതാണ്?  ഏഥൻസ്.    ധനികന്റെ മറുപടി.

ഭൂപടം മുന്നിലേക്ക് നിവർ‍ത്തി സോക്രട്ടീസ് ചോദിച്ചു;

ഇതിൽ‍ എവിടെയാണ് നിങ്ങൾ‍   ? കോടീശ്വരൻ നിശബ്ദനായി. ലോകഭൂപടത്തിൽ‍ തന്റെ സ്ഥാനം എവിടെയാണ്. നമ്രമൂർ‍ത്തിയായ സോക്രട്ടീസിന്റെ കളങ്കമറ്റ ജ്വലിക്കുന്ന കണ്ണുകളിലേയ്ക്ക് അയാൾ‍ ഉറ്റു നോക്കി. കോടീശ്വരൻ ഒരു കൊച്ചു കുട്ടിയെപ്പോലെ സോക്രട്ടീസിന്റെ മുന്നിൽ‍ നിന്നു. മനസ്സിൽ‍ ഒരു ഭാരവുമില്ലാതെ, ഒരോർ‍മ്മയുമില്ലാതെ അയാൾ‍ നിന്നു. അയാളുടെ അഹന്തയുടെ പാറക്കഷണങ്ങൾ‍ പതുക്കെ അലിയാൻ തുടങ്ങി. അയാൾ‍ തലതാഴ്ത്തി. സോക്രട്ടീസ് സ്നേഹത്തോടെ മൃദുസ്വരത്തിൽ‍ പറഞ്ഞു: അഹന്ത പിടിപെടുന്പോൾ‍ അതിനൊരു ഒറ്റമൂലിയുണ്ട് − ലോകഭൂപടം ഒന്നു നിവർ‍ത്തി നോക്കുക. അതിൽ‍ നിങ്ങളുടെ സ്ഥാനം എവിടെയെന്നു കണ്ടുപിടിക്കുക. അഹംബോധം പോയാൽ‍ പൂർ‍ണ ശൂന്യതയാണ്. അത് ഊർ‍ജ്ജമാകുന്നു. നിശബ്ദതയാകുന്നു. ആ നിശബ്ദതയിൽ‍ ഉൾ‍ക്കാഴ്ചയുടെ വാതിലുകൾ‍ മുഴുവനായി തുറക്കപ്പെടുന്നു   .

സോക്രട്ടീസ് തന്റെ വധശിക്ഷ കാത്തു ജയിലിൽ‍ കഴിയുന്ന സമയം. കേവലം മൂന്നു ദിനങ്ങൾ‍ മാത്രം അവശേഷിക്കുന്നു. സഹതടവുകാരിലൊരാൾ‍ ജെസി കോറസ് രചിച്ച പ്രയാസമേറിയ ഒരു ഗാനം ഈണത്തിൽ‍ പാടുന്നത് അദ്ദേഹം കേട്ടു. പാടിക്കഴിഞ്ഞപ്പോൾ‍ സോക്രട്ടീസ് ഗായകനെ സമീപിച്ചു പറഞ്ഞു: അഭിനന്ദനങ്ങൾ‍. താങ്കൾ‍ മനോഹരമായി പാടിയിരിക്കുന്നു. ആ ഗാനം എനിക്കു കൂടി പകർ‍ന്നു തരൂ  . 

സഹതടവുകാരൻ ആശ്ചര്യത്തോടെ ചോദിച്ചു: ഇനി അദ്ദേഹം കേവലം മൂന്നു ദിവസങ്ങൾ‍ മാത്രം! ഈ അവസരത്തിൽ‍ എന്തിനാണ്? എന്തിനുവേണ്ടിയാണ് അങ്ങു പഠിക്കുന്നത്   ?

ഒരു നല്ല ഗാനം ഉള്ളിൽ‍ അലിയിച്ചു കൊണ്ട് എനിക്കു മരിക്കാൻ കഴിയുമല്ലോ    ?

മറ്റൊരു തടവുകാരൻ ഒരിക്കൽ‍ കൂടി ഓർ‍മ്മിപ്പിച്ചു. 

ഇനി മൂന്നു ദിവസമേയുള്ളൂ. ഇതിന്റെ ആവശ്യമുണ്ടോ   ?

ഒരു മന്ദഹാസത്തോടെ സോക്രട്ടീസ് പറഞ്ഞു:

നിങ്ങൾ‍ മരിക്കുന്നതിന്റെ അന്‍പത് വർ‍ഷങ്ങ ൾ‍ക്കു മുന്‍പ് നിങ്ങൾ‍ പഠിച്ചിരുന്നില്ലേ, അതേ യുക്തിയാണ്, അതേ മനോവിചാരമാണ് എനിക്ക് ഈ സമയത്തുള്ളത്. മരണത്തിനു മുന്‍പുള്ള ജീവിതത്തിൽ‍ അനശ്വര നിമിഷങ്ങൾ‍ക്ക് കാലപരിധിയില്ല കുട്ടീ   .

You might also like

Most Viewed