മനസി­ന്റെ­ സൗ­ന്ദര്യമാണ് ഏറ്റവും വി­ലപ്പട്ടത്


ണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം എന്നു പറയുന്നത് വിശാലമായ അർ‍ത്ഥത്തിൽ‍ പരിഗണിക്കേണ്ട ഒരു ചൊല്ലാണ്. ദാരിദ്ര്യമുള്ളിടത്തു നിന്നു വരുന്ന ഉണ്ണിയ്ക്ക് വളർ‍ച്ചാശോഷണം ഉണ്ടാകുമെന്നത് ആദ്യാർ‍ത്ഥം. ഇവിടെ ഉണ്ണി എന്നത് ഒരു കുഞ്ഞ് എന്നു തന്നെ ആകണമെന്നില്ല. ഉണ്ണിയെന്നു പേരുള്ള മുതിർ‍ന്ന ഒരാളും ആകാമല്ലോ. 

ആരോഗ്യമുള്ള ഉണ്ണിയാണ് കടന്നുവരുന്നത് എന്നു സങ്കൽപ്പിച്ചാലോ? തിന്നാനും കുടിക്കാനും വകയുള്ളിടത്തു നിന്നാണ് പ്രസ്തുത ഉണ്ണി വരുന്നതെന്ന് നിശ്ചയം. ഇനി ഉണ്ണിയുടെ ശരീരത്തിലാകെ അഴുക്കും ദുർ‍ഗന്ധവുമാണെങ്കിലോ? തീർ‍ച്ച, ഒന്നുകിൽ‍ വെള്ളമില്ലാത്തിടത്തു നിന്നു വരുന്നു. അല്ലെങ്കിൽ‍ വെള്ളമുണ്ടായിട്ടും കുളിയും ദേഹശുദ്ധിയും ശീലമാക്കിയിട്ടില്ലാത്തിടത്തു നിന്നാണ് വരവ്, അതുമല്ലെങ്കിൽ‍ കഷ്ടപ്പാടുകളെന്തോ അതിജീവിച്ച് എത്തിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ‍ ഉണ്ണിയുടെ പുറംമോടിയിൽ‍ നിന്ന് മാലോകർ‍ക്ക് പഠിച്ചെടുക്കാൻ‍ സംഗതികൾ‍ ഏറെയുണ്ടാവും എന്നാണ് മനസ്സിലാക്കേണ്ടത്. അതായത് നാമെല്ലാവരും ഓരോ ഉണ്ണകളാണ്. പഠിച്ചു മനസ്സിലാക്കേണ്ട ഉണ്ണികൾ‍. 

പക്ഷേ, പുറംമോടികൾ‍ വിളിച്ചു പറയുന്നതെല്ലാം എപ്പോഴും സത്യമായിക്കൊള്ളണമെന്നുമില്ല. ലോകാരാധ്യനായ മഹാത്മാഗാന്ധി അർ‍ദ്ധനഗ്നനായ ഫക്കീറായിരുന്നില്ലേ? പക്ഷേ പുറം കാഴ്ചയ്ക്കപ്പുറം അദ്ദേഹം എത്ര ഉത്കൃഷ്ടനായിരുന്നു. എത്ര കരുത്തുറ്റ മനസ്സിന്റെ ഉടമായായിരുന്നു. എത്ര ദീർ‍ഘവീക്ഷണവും സമഭാവനയുമുള്ളതായിരുന്നു ആ വ്യക്തിത്വം. കാഴ്ചയിൽ‍ ദൂർ‍ബലനായൊരു ഗ്രാമീണ ഭാരതീയൻ‍. പക്ഷേ അകക്കാന്പിൽ‍ ക്രാന്തദർ‍ശിയായ ഒരു ധീരൻ‍. അദ്ദേഹം ഭാരതമെന്പാടും വികാരമായി പടർ‍ന്ന് സമാധാനസമര ചിന്തകൾ‍ വിതറിയിട്ടു. ആയുധങ്ങളും ഹിംസയും മാത്രം പഠിച്ചുവച്ച വിദേശപട്ടാളം അതിൽ‍ അടിതെറ്റി വീണു. ഭാരതം സ്വാതന്ത്ര്യം നേടി. 

ആ ലാളിത്യത്തിന് കിട്ടുന്ന അനശ്വരമായ അംഗീകാരത്തിന്റെ ഒരംശമെങ്കിലും കിട്ടിക്കോട്ടെ എന്നു കരുതി കീറിയ ഖാദി ഉടുപ്പുകൾ‍ ധരിച്ച് ലാളിത്യം വരുത്താൻ‍ ഇപ്പോഴും ചിലരെങ്കിലും ശ്രമിക്കുന്നു.

ഒറ്റക്കണ്ണ് മാത്രമുള്ള മാതാവിന് മുഖഭംഗി പോരാത്തതിന്റെ പേരിൽ‍ തള്ളിപ്പറയുകയും മാതാവിനെ ഒറ്റപ്പെടുത്തി കടന്നുകളയുകയും ചെയ്ത ഒരു മകന്റെ കഥയ്ക്ക് ഇപ്പോൾ‍ സമൂഹമാധ്യമത്തിൽ‍ വൻ‍ പ്രചാരം കിട്ടുന്നത് നല്ലകാര്യം. സംഭവം കഥയാണെന്നത് വലിയ ആശ്വാസം തന്നെ. ഒരിക്കലും ജീവിതത്തിൽ‍ സംഭവിക്കാൻ പാടില്ലാത്ത നിഷ്ഠൂരതയാണ് ഏകമകൻ‍ പ്രസ്തുത കഥയിൽ‍ കാണിച്ചു കൂട്ടുന്നത്. 

കുട്ടിയായിരിക്കുന്പോഴേ അവന് ഒറ്റക്കണ്ണിയായ അമ്മയെ ഇഷ്ടമില്ല. അച്ഛൻ‍ മരിച്ചു പോയതിനാൽ‍ അമ്മയാകട്ടെ ഏക മകനെ സ്‌നേഹവാത്സല്യങ്ങൾ‍ കൊണ്ട് പൊതിഞ്ഞ് വളർ‍ത്തുകയാണ്. ഒരു ദിവസം ഒറ്റക്കണ്ണിയായ അമ്മ സ്‌കൂളിൽ‍ ചെന്നപ്പോൾ‍ കൂട്ടൂകാർ‍ ആക്ഷേപിച്ചതോടെയാണ് മകന് അമ്മയോട് വിരോധം തുടങ്ങിയത്. അമ്മയിങ്ങനെ ഒറ്റക്കണ്ണുമായി സ്‌കൂളിൽ‍ വന്നുപോകരുതെന്ന് മകന്റെ ശാസന. 

മുതിർ‍ന്നപ്പോൾ‍ അമ്മയെ ഒറ്റപ്പെടുത്തി അവൻ‍ നഗരത്തിൽ‍ ചേക്കേറി. നല്ല ജോലി, വരുമാനം. മണിമന്ദിരം പണിത് സുന്ദരിയായ ഭാര്യയും കുഞ്ഞുങ്ങളുമായി സുഖജീവിതം. വളരെ നല്ലത്. അവൻ നന്നായിക്കാണണം എന്നു തന്നെയായിരുന്നു അവന്റെ അമ്മ എന്നും ആഗ്രഹിച്ചിട്ടുള്ളത്. നന്നായി കഴിയുന്ന മകനെ ഒരു നോക്ക് കാണാൻ‍ കൊതിച്ച് വയസ്സായ ആ അമ്മ നഗരത്തിലെ അവന്റെ വീട് തിരക്കിപ്പിടിച്ച് വരികയാണ്. ഗേറ്റ് തുറന്ന് ആ വൃദ്ധയെ കണ്ട മാത്രയിൽ‍ പേരക്കിടാവ് പേടിച്ച് നിലവിളിച്ചു കൊണ്ട് ഒരോട്ടം. കുഞ്ഞുമകളെ ഇങ്ങനെ പേടിപ്പിക്കാനായി അമ്മയിങ്ങോട്ടിനി വരരുതെന്ന് മകന്റെ ശാസന. എന്തായാലും മകനെ കണ്ട സന്തോഷത്തോടെ ആ ഒറ്റക്കണ്ണിയായ മാതാവ് മടങ്ങിപ്പോയി. 

ഏതാനും വർ‍ഷങ്ങൾ‍ക്കു ശേഷം പൂർ‍വ്വവിദ്യാർ‍ത്ഥികൾ‍ ഒത്തു കൂടിയപ്പോൾ‍ ഗ്രാമത്തിലെ സ്‌കൂളിലേയ്ക്ക് ആ മകനും വലിയ പത്രാസിൽ‍ തന്നെ വന്നു, തിരിച്ചു പോവുന്പോൾ‍ വെറുതെ ജനിച്ചു വളർ‍ന്ന ആ ചെറു കൂരയിലേക്കൊന്നു ചെന്നുനോക്കി. കതകു തുറന്നിട്ടുണ്ട്. തന്റെ അമ്മയായ ഒറ്റക്കണ്ണി കിളവി കൈയിലൊരു തുണ്ട് കടലാസും പിടിച്ച് കിടപ്പുണ്ട്. അടുത്തു ചെന്നു നോക്കി. വ്യക്തമായി നോക്കി. അനക്കമില്ല. ജീവനില്ല. കൈയിലെ കടലാസിൽ‍ ഏകമകനുള്ള കത്താണ്. മകനേ, നീ നന്നായിരിക്കുന്നതിൽ‍ സന്തോഷം. കുട്ടിക്കാലത്ത് നിനക്കുണ്ടായ അത്യാപത്തിൽ‍ നിന്റെ ഒരു കണ്ണിന്റെ കാഴ്ചപോയിരുന്നു. ഒറ്റക്കണ്ണുമായി നീ വളരുന്നതു കാണാൻ‍ എനിക്കു കരുത്തില്ലായിരുന്നതിനാൽ‍ എന്റെ ഒരു കണ്ണ് നിനക്കായി നൽ‍കി. നിന്റെ സന്തോഷമാണ് ഈ അമ്മയുടെ സന്തോഷം. വയസ്സായി. ഇനി ഒന്നിനും കഴിയില്ല മകനേ. അമ്മ പോകുന്നു. 

കത്തു വായിച്ച മകന്റെ കണ്ണിൽ‍ നിന്ന് കണ്ണുനീർ‍ അടർ‍ന്നു വീണെന്നു കഥ. കഥ കഥയായിരിക്കട്ടെ. ജീവിതത്തിൽ‍ ഒരിക്കലും സംഭവിക്കാൻ‍ പാടില്ലാത്ത ദുരന്തമാണിത്. ശാരീരിക വൈകല്യത്തേക്കാൾ‍ അതിഭീതിദമാണ് മനോവൈകല്യമെന്ന് ഇക്കഥ പറഞ്ഞു തരുന്നു. ബാഹ്യഭംഗിയുടെ അർ‍ത്ഥമില്ലാത്ത ആവരണങ്ങളിൽ‍ നമ്മുടെ ചിന്താശേഷി കുടുങ്ങിപ്പോകാതിരിക്കട്ടെ. ആദ്യാവസാനം ജീവിതത്തിൽ‍ സന്തോഷമുണ്ടാവാൻ‍ ബാഹ്യഭംഗി ആവശ്യമില്ല. മനോഭംഗി മതി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed