സ്‌നേ­ഹം ഈശ്വരന്റെ­ പ്രതി­ഭാ­വം


‘നിഷ്‌ക്കളങ്ക സ്‌നേഹമാണ് ദൈവികതയിലേയ്ക്കുള്ള ആദ്യപടി, ആ സ്‌നേഹം പ്രേമമായി കലർ‍ന്ന് പ്രേമം വിശ്വാസമാകുന്നു. വിശ്വാസം ഉറച്ചതാകുന്പോൾ‍ അവിടെ ഈശ്വരദർ‍ശനം സാധ്യമാകുന്നു.’

ഈ വാക്യം തന്റെ ശിഷ്യന്‍മാരോട് പറഞ്ഞുകൊടുത്തിട്ട് ശ്രീരാമകൃഷ്ണപരമഹംസ്ൻ അവരോട് ഒരു കഥ പറഞ്ഞു. ഒരിക്കൽ‍ ഒരു ഗുരുവിന്റെ അടുത്ത് ഉപദേശം തേടിയെത്തിയ വെറു സാധാരണക്കാരനായ ഒട്ടും അറിവില്ലാത്ത ഒരാളോട് ഗുരു പറഞ്ഞു.

‘അകമഴിഞ്ഞ് ദൈവത്തെ സ്‌നേഹിക്കുക.’

അപ്പോൾ‍ നിഷ്‌ക്കളങ്കതയോടെ അയാൾ‍ പറഞ്ഞു.  ‘എനിക്ക് ദൈവത്തെക്കുറിച്ച് ഒന്നുമറിയില്ല. ഞാൻ‍ അങ്ങിനെയൊരാളെ കണ്ടിട്ടുമില്ല’

അപ്പോൾ‍ ഗുരു പറഞ്ഞു.

‘നിങ്ങൾ‍ സ്‌നേഹിക്കുന്ന ആരെയെങ്കിലും അകമഴിഞ്ഞു സ്‌നേഹിക്കൂ’

അപ്പോൾ‍ അയാൾ‍ പറഞ്ഞു

‘ഞാൻ ഒറ്റയ്ക്കാണു ജീവിക്കുന്നത്.  അതുകൊണ്ടുതന്നെ എനിക്ക് അടുപ്പമുള്ളവരായി ആരുമില്ല’

ഗുരു ഇതുകേട്ട് പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.  ‘നിങ്ങൾ‍ക്ക് അടുപ്പമുള്ളതായിട്ട് എന്തെങ്കിലുമുണ്ടെങ്കിൽ‍ അതിനെ സ്‌നേഹിക്കൂ’

അയാൾ‍ പറഞ്ഞു  ‘എനിക്ക് അടുപ്പമുള്ളതായിട്ട് ഒരാടുമാത്രമേയുള്ളൂ.  അതിനെ സ്‌നേഹിച്ചാൽ‍ മതിയാകുമോ?’

പൊടുന്നനെ ഗുരു പറഞ്ഞു ‘തീർ‍ച്ചയായും അതു മതി.  ആ ആടിൽ‍ ഈശ്വരനെ ദർ‍ശിച്ച് അതിനെ അകമഴിഞ്ഞ് സ്‌നേഹിക്കൂ’

കുറച്ചു നാൾ‍ കഴിഞ്ഞ് ആ മനുഷ്യൻ‍ ഗുരുവിനെ വന്നു കണ്ടിട്ട്  വളരെ സന്തോഷത്തോടുകൂടി പറഞ്ഞു

‘അങ്ങ് പറഞ്ഞതുപോലെ ശരിയായി വന്നു, ആ ആടിനെ അകമഴിഞ്ഞ് സ്‌നേഹിക്കാൻ‍ തുടങ്ങിയപ്പോൾ‍ എന്നിൽ‍ ഒരുപാട് മാറ്റങ്ങൾ‍ സംഭവിച്ചു.  അതിൽ‍ ഈശ്വര ചൈതന്യം ദർ‍ശിക്കുവാൻ‍
എനിക്കു കഴിഞ്ഞു’

ഗുരു ചോദിച്ചു ‘ആടിൽ‍ നീ ഈശ്വരനെ ദർ‍ശിച്ചോ?’

‘ആടിൽ‍ ഞാൻ‍ ഈശ്വരനെ ദർ‍ശിക്കാൻ‍ ശ്രമിച്ച് അതീവമായി അതിനെ സ്‌നേഹിച്ചപ്പോൾ‍ സ്‌നേഹമാണ് ഈശ്വരൻ‍ എന്നെനിക്ക് ബോധ്യമായി.  അതിന് തിരിച്ചെന്നോടും സ്‌നേഹമുണ്ടായി’

ഈ കഥ പറഞ്ഞുകൊടുത്തുകൊണ്ട് ശ്രീരാമകൃഷ്ണപരമഹംസൻ‍ പറഞ്ഞു.  വിശ്വാസം നിഷ്‌ക്കളങ്കവും ഉറച്ചതുമാണെങ്കിൽ‍ സംശയത്തിന്റെ ഒരു കണികപോലും അതിൽ‍ ഇല്ലായെങ്കിൽ‍ ആ വിശ്വാസം നമ്മെ ഏതു സമയത്തും കാത്തുരക്ഷിക്കും.  നേരെ മറിച്ച് സംശയം കടന്നുവരുന്ന സമയത്ത് നാം സുരക്ഷിതരായിരിക്കുന്പോൾ‍ പോലും അപകടം കടന്നുവരും.  അതുകൊണ്ട് ഏതുകാര്യവും സംശയത്തിന്റെ ലാഞ്ചനയില്ലാതെ പൂർ‍ണ്ണ വിശ്വാസത്തോടുകൂടി ചെയ്യുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed