ദൈ­വസ്നേ­ഹത്തി­ന്‍റെ­ ഞാ­വൽ‍­പ്പഴങ്ങൾ‍


മുഗൾ‍ ചക്രവർ‍ത്തിമാരിൽ‍ കീർ‍ത്തിമാനായ അക്ബർ‍ ചക്രവർ‍ത്തി പൂന്തോട്ടങ്ങൾ‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അതേപോലെ പൂന്തോട്ടങ്ങളിൽ‍ പൂക്കളോടൊപ്പം തന്നെ ഫലവൃക്ഷങ്ങളും ധാരാളം കരുതിയിരുന്നു. പ്രഭാതത്തിൽ‍ കുളികഴിഞ്ഞെത്തിയാൽ‍ തന്‍റെ മേശമേൽ‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട പൂക്കളും ഇഷ്ടപ്പെട്ട പഴങ്ങളും കൊണ്ട് അലങ്കരിക്കുവാൻ ഒരു തോട്ടക്കാരനെ അദ്ദേഹം പ്രത്യേകം നിയോഗിച്ചിരുന്നു. അന്നേദിവസം തോട്ടക്കാരൻ രണ്ട് കുട്ടകളിൽ‍ നിറയെ ഞാവൽ‍പ്പഴങ്ങളും പേരയ്ക്കയും പറിച്ചു. അയാൾ‍ മനസ്സിൽ‍ക്കരുതി.  ഇന്ന് പേരയ്ക്ക വേണ്ട. നല്ല പഴുത്ത ഞാവൽ‍പ്പഴങ്ങളാണ്. ഞാവൽ‍ കുറച്ചുകാലമേ കായ്ക്കൂ. പേരയ്ക്കയുടെ വിളവ് നീണ്ടുനിൽ‍ക്കുന്നതാണ്.  ആ വിചാരത്തോടെ അയാൾ‍ ചക്രവർ‍ത്തിയുടെ മേശയിൽ‍ ഒരു കൂടനിറിയെ ഞാവൽ‍പ്പഴങ്ങൾ‍ കൊണ്ടുചെന്ന് അലങ്കരിച്ചു വെച്ചു. ചക്രവർ‍ത്തി പ്രഭാതകർ‍മ്മങ്ങൾ‍ കഴിഞ്ഞ് മേശയ്ക്കരികിലെത്തി. നല്ല പഴുത്ത ഞാവൽ‍പ്പഴങ്ങൾ‍... ഒരെണ്ണമെടുത്ത് വായിലിട്ടു. വല്ലാത്ത പുളിപ്പ്... ചക്രവർ‍ത്തിയ്ക്ക് കലശലായ ദേഷ്യം വന്നു. തോട്ടക്കാരനെ വിളിപ്പിച്ചു. തോട്ടക്കാരനെക്കണ്ടതോടുകൂടി ദേഷ്യം ഇരട്ടിച്ചു. നീ എന്തിനാണീ പൂളിയ്ക്കുന്ന ഞാവൽ‍പ്പഴങ്ങൾ‍ കൊണ്ടുവച്ചത്. എത്രയോ പഴുത്ത പേരയ്ക്ക അവിടെയുള്ളതാണ് എന്ന് ശകാരിച്ചുകൊണ്ട് ഓരോ ഞാവൽ‍പ്പഴങ്ങളുമെടുത്ത് അയാളെ എറിഞ്ഞു. ഒരു കൂട നിറയെക്കരുതിയിരുന്ന ഞാവൽ‍പ്പഴങ്ങളത്രയും ഓരോന്നായി അയാളെ എറിഞ്ഞ് തീർ‍ത്തപ്പോഴാണ് അക്ബറിന് സമാധാനമായത്. ആദ്യമൊക്കെ ഏറുകൊള്ളുന്പോൾ‍ അയാളുടെ ചുണ്ടുകൾ‍ മന്ത്രങ്ങളുരുവിടുന്നതുപോലെ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. അവസാനത്തെ ഏറുകൊള്ളുന്പോൾ‍ അത് അൽപം ഉച്ചത്തിലായി. ‘ദൈവമേ സ്തുതി, നന്ദി, നന്ദി’:... ആ വാക്കുകൾ‍ കേട്ടപ്പോൾ‍ അക്ബർ‍ അത്ഭുതപ്പെട്ടു. ഓരോ ഏറുകൊള്ളുന്പോഴും ഒരുവൻ‍ ദൈവത്തിന് നന്ദിപറയുന്നു. എന്തൊരു വിരോധാഭാസം. അക്ബർ‍ തന്‍റെ ബുദ്ധിമാനായ മന്ത്രി ബീർ‍ബലിനെ വിളിപ്പിച്ച്് കാരങ്ങളെല്ലാം അവതരിപ്പിച്ചു. ബീർ‍ബൽ‍ തോട്ടക്കാരനെ സമീപിച്ചു തിരികെ എത്തി ചക്രവർ‍ത്തിയോടു പറഞ്ഞു.

‘തിരുമേനി അയാൾ‍ തികഞ്ഞ ഒരു ഈശ്വരവിശ്വാസിയും ശുഭാപ്തി വിശ്വാസിയുമാണ്. പേരയ്ക്കയും, ഞാവൽ‍പ്പഴങ്ങളും പറിച്ചുകുട്ടയിൽ‍ വെച്ച് കഴിഞ്ഞ് ചിന്തിച്ചപ്പോൾ‍ ഞാവൽ‍പ്പഴങ്ങൾ‍ കൊണ്ടുവെയ്ക്കുവാനാണ് അയാൾ‍ക്ക് തോന്നിയത്. മറിച്ച് താൻ പേരയ്ക്കയാണുകൊണ്ടുവച്ചിരുന്നതെങ്കിൽ‍ അതുകൊണ്ടുള്ള ഏറ് ഇതിനേക്കാൾ‍ എത്രയോ ശക്തിയുള്ളതായിരിക്കുമെന്നോർ‍ത്തപ്പോഴാണ് അദ്ദേഹം ദൈവത്തിന് നന്ദി പറഞ്ഞത്. നേരെമറിച്ച് ശുഭചിന്തയില്ലാത്ത ഒരുവനായിരുന്നുവെങ്കിൽ‍ ദൈവമേ താനിത്രവിശ്വാസിയായിട്ടും തനിക്ക് ചക്രവർ‍ത്തിയുടെ കൈയ്യിൽ‍ നിന്നും രാവിലേതന്നെ ഏറുകൊള്ളേണ്ടിവന്നല്ലോ എന്ന് ദൈവത്തോടുപരാതിപ്പെടുകയേ ഉണ്ടായിരുന്നുള്ളൂ’.

ചക്രവർ‍ത്തിയുടെ മുഖത്ത് ഒരു പുഞ്ചിരി പടർ‍ന്നു അതിന് തമാശയും, തത്വചിന്തയും ഒരേ സമയം കേട്ടതിന്‍റെ ഗഹനതയുണ്ടായിരുന്നു.

You might also like

Most Viewed