വിശ്വാസത്തിന്റെ വിവിധ മുഖങ്ങൾ


ഏകനാഥ് ഈശ്വരൻ എന്ന യോഗി ഒരു അനുഭവ കഥ പറയുന്നു,

‘പ്രേത’ വിശ്വാസിയായ ഒരമ്മൂമ്മയുടെ കൂടെ കുറച്ച് നാൾ‍ എനിക്ക് താമസിക്കേണ്ടി വന്നു. അവരുടെ വീടിനടുത്തായി ഒരു ശ്മശാനമുണ്ടായിരുന്നു. അവിടെ നിന്നും പ്രേതങ്ങൾ‍ രാത്രികാലങ്ങളിൽ‍ മുട്ടിവിളിക്കാറുണ്ടെും പ്രേതങ്ങളുടെ കോലാഹലങ്ങൾ‍ കേൾ‍ക്കാറുണ്ടെന്നുമെല്ലാം അവർ‍ എന്നോട് പറയാറുണ്ടായിരുന്നു. ഞാൻ അപ്പോഴെല്ലാം അവരെ തിരുത്താൻ ശ്രമിക്കും. പക്ഷേ ഫലമുണ്ടായില്ല. ഒരു രാത്രി അവരോട് പറഞ്ഞ് സമ്മതം വാങ്ങി ഞാൻ പ്രേതങ്ങളെ ഒഴിപ്പിക്കുവാൻ‍ ശ്മശാനത്തിലേയ്ക്ക് യാത്രയായി. ഞാൻ‍ നിരാശ അഭിനയിച്ചു തിരികെ വപ്പോൾ‍ ഭയന്നു വിറച്ച് അവർ‍ വാതിൽ‍ പോലും തുറക്കാനാവാതെ ഇരിക്കുകയായിരുന്നു. വിറയ്ക്കുന്ന ശ്ബ്ദത്തോടെ അവർ‍ എന്നോട് ചോദിച്ചു ‘നീ വല്ല പ്രേതങ്ങളെയും കണ്ടുവോ?’ ‘ഉവ്വ് കണ്ടു’. മൂന്ന് പേർ‍ എന്‍റെ മുന്നിൽ‍ പ്രത്യക്ഷപ്പെട്ടു. ഞാൻ മന്ത്രവാദങ്ങളിലൂടെ അവരെ ഒഴിപ്പിക്കുവാൻ‍ നോക്കി. പക്ഷേ പതിവിൽ‍ നിന്നും വിപരീതമായി അവർ‍ ഒഴിഞ്ഞ് പോയില്ല. അവസാനം ഞാൻ അവരോട് അപേക്ഷിച്ചു, ആ അമ്മൂമ്മ ഒരു സാധു സ്ത്രീയാണ്. നന്മയുള്ളവൾ‍ നിങ്ങളവരെ ശല്യപ്പെടുത്താതെ ഒഴിഞ്ഞു ‘പോകണം’. ഉത്കണ്ഠയോടെ അമ്മൂമ്മ തിടുക്കത്തിൽ‍ ചോദിച്ചു. ‘അവരെന്തു പറഞ്ഞു’? അവർ‍ പറഞ്ഞു ‘ഞങ്ങൾ‍ പോകില്ല’. കാരണം മുത്തശ്ശി ഞങ്ങളെ അത്രയും വിശ്വസിച്ചു പോയി. ‘മുത്തശ്ശി ഞങ്ങളെ വിശ്വസിക്കുന്നിടത്തോളം കാലം ഞങ്ങളിവിടെ താമസിക്കുക തന്നെ വേണം’.

അമ്മൂമ്മ എന്നെ തുറിച്ചു നോക്കി. തുടർന്ന് അവർ‍ മതി മറന്ന് ചിരിക്കാൻ തുടങ്ങി. അതോടെ അവരിൽ‍ നിന്ന് എന്തോ ചിലത് അപ്രത്യക്ഷമായി. ആ പ്രേതങ്ങൾ‍ പിന്നീടൊരിക്കലും അവരെ ശല്യം ചെയ്തിട്ടില്ല. 

വിശ്വാസമാണ് എല്ലാത്തിന്‍റെയും അടിത്തറ. സ്നേഹത്തിന്‍റെ മൂർ‍ത്തിവ ഭാവമാണ് ‘വിശ്വാസം’ എന്ന് മഹാഗുരു മൊഴിയുന്നു. ഒരു ഭാഗത്ത് ആഴത്തിൽ‍ കുഴിക്കാതെ പുരയിടത്തിന്‍റെ പലഭാഗത്തും കുഴിച്ചു കൊണ്ടിരുന്നാൽ‍ ജലം കണ്ടെത്താനാവില്ലെ സത്യം പാക്കനാർ‍ ഒരു കഥയിലൂടെ ബോധ്യപ്പെടുത്തുന്നു. എന്നാൽ‍ ആഴത്തിൽ‍ വിശ്വസിക്കുവാൻ ഒന്നിനെ തിരഞ്ഞെടുക്കുന്നത് ഇപ്രകാരമായിരിക്കണമെന്ന് ഗൗതമ ബുദ്ധൻ അറിയിക്കുന്നു.

‘നിങ്ങൾ‍ കേട്ടതാണെന്നതുകൊണ്ട് മാത്രം ഒന്നും വിശ്വസിക്കരുത്. അനവധി തലമുറകളിലൂടെ കൈമാറി വന്നതു കൊണ്ടു മാത്രം ഒന്നും വിശ്വസിക്കരുത്. എത്രയോ പേർ‍ പറഞ്ഞു കീർ‍ത്തിച്ചതു കൊണ്ടു മാത്രം ഒന്നും വിശ്വസിക്കരുത്. മതഗ്രന്ഥങ്ങളിലുള്ളത് കൊണ്ടു മാത്രം ഒന്നും വിശ്വസിക്കരുത്. നമ്മുടെ അദ്ധ്യാപകരും ഗുരുക്കന്മാരും, മൂത്തവരും പഠിപ്പിച്ചതു കൊണ്ടു മാത്രം ഒന്നും വിശ്വസിക്കരുത്. മറിച്ച് നിരീക്ഷണത്തിനും അപഗ്രഥനത്തിനും ശേഷം എല്ലാം യുക്ത യുക്തമായി ഇണങ്ങുതാണെങ്കിൽ‍, സർ‍വ്വചരാചരങ്ങൾ‍ക്കും ക്ഷേമമുണ്ടാക്കുന്നതാണെങ്കിൽ‍ അപ്പോൾ‍ അത് സ്വീകരിക്കുക. അപ്രകാരം ജീവിക്കുക’.

കൺ‍ഫ്യൂഷസിനോട് ഒരിക്കൽ‍ ഒരു ശിഷ്യൻ‍ ചോദിച്ചു. ഒരു
‘നല്ല സർ‍ക്കാരിന്‍റെ ആവശ്യ ഘടകങ്ങൾ‍ എന്തൊക്കെയാണ്’?

കൺ‍ഫ്യൂഷസ് പറഞ്ഞു: പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഞാൻ കാണുന്നത് ആയുധങ്ങൾ‍, ഭക്ഷണം, ജനങ്ങളുടെ വിശ്വാസിത. ശിഷ്യൻ തുടർ‍ന്ന് ചോദിച്ചു: ഇതിലേതിങ്കിലും ഒന്ന് ഉപേക്ഷിക്കേണ്ടി വന്നാവൽ‍ അങ്ങ് എന്തും ചെയ്യും. ‘ആയുധങ്ങൾ‍’. ശിഷ്യൻ വീണ്ടും ചോദിച്ചു: ബാക്കി ഉള്ളതിൽ‍ ഏതെങ്കിലുമൊന്ന് ഉപേക്ഷിക്കേണ്ടി വന്നാലോ? ‘ഭക്ഷണം’. അയ്യോ ഭക്ഷണമില്ലാതെ ജനങ്ങൾ‍ മരിക്കില്ലെ ശിഷ്യൻ‍ ആശ്ചര്യപ്പെട്ടു. അപ്പോൾ‍ മറുപടിയായി കൺഫ്യൂഷസ് ഇങ്ങനെ പറഞ്ഞു: ‘ശരിയാണ് പക്ഷേ ജനങ്ങളുടെ വിശ്വാസം’ ഇല്ലാതായാൽ‍ ഒരു ഭരണാധികാരിക്ക് ഒരു ദിവസം പോലും നിലനിൽ‍ക്കാനാവില്ല.

You might also like

Most Viewed