ടെഹ്‌രി ഡാം..
ഉത്തർഘണ്ട് സംസ്ഥാനത്തെ ഹിമാലയൻ പട്ടണമായിരുന്ന ടെഹ്‌രിയിൽ ഗംഗാനദിയുടെ പോഷക നദിയായ ഭാഗീരഥിയ്ക്കു കുറുകെ 2006 ൽ പണി പൂർത്തിയാക്കിയ ടെഹ്‌രി ഡാം ഏഷ്യയിലെ ഏറ്റവും വലിയ ഡാം ആണ്.
ചാർധാം തീർത്ഥാടനം നടത്തുന്നവർ മടക്കയാത്രയിൽ ദേവപ്രയാഗിൽ നിന്നും ഋഷികേശിനുപോകാതെ വടക്കോട്ടു തിരിഞ്ഞാൽ ടെഹ്‌രിയിലെത്താം. ടെഹ്‌രി കഴിഞ്ഞ് വിനോദസഞ്ചാരങ്ങളായ ധനോൾട്ടി, മസൂറി എന്നീ സ്ഥലങ്ങൾ കടന്ന് ഡഹ്‌റാഡൂണിലെത്തിച്ചേരാം.മനുഷ്യ നിർമ്മിതമായ ഒരു അല്‍ഭുതം തന്നെയായ ഈ ഭീമൻ ഡാം അവിടം വരെ പോകുന്നവർ ഒന്നു കാണേണ്ടതു തന്നെയാണ്. 885 അടി ഉയരമുള്ള ഡാം ഉയരം കൊണ്ട് ലോകത്തിലെ അഞ്ചാമത്തെ അണക്കെട്ടാണ്.
മണ്ണും കല്ലും ഉപയോഗിച് പണിതിരിക്കുന്ന പ്രസ്തുത ഡാം ഒരു കൂറ്റൻ ചിറ ആണെന്നു പറയാം. ഡാമിന്റെ ഒരു വശത്തുകൂടി പണിതിരിക്കുന്ന റോഡു മാർഗ്ഗം താഴെ വരെ വാഹനമോടിച്ചു എത്തുച്ചേരുവാന്‍ കഴിയും നിർമ്മാണത്തിലെ പ്രത്യേകത കൊണ്ട് റിച്ചർ സ്കെയിലിൽ 8.4 മാഗ്നിറ്റ്യൂഡ് വരെയുള്ള ഭൂകമ്പങ്ങളെ പ്രരോധിയ്ക്കുവാൻ ഈ എർത്ത് ഫിൽഡ് ഡാമിന് കഴിയും.
പണി പൂർത്തിയായപ്പോൾ ഏതാണ് 40 ഗ്രാമങ്ങൾ പൂർണ്ണമായും 72 ഗ്രാമങ്ങൾ ഭാഗീകമായും വെള്ളത്തിനടിയിൽ ആവുകയും ഒരു ലക്ഷത്തിലധികംപേരെ മാറ്റിപ്പാർപ്പികുകയും ചെയ്യേണ്ടി വന്നു.
ഏതാണ്ട് 1000 ഘന അടി/ സെക്കണ്ട് പ്രവാഹം ഉണ്ടായിരുന്ന ഭാഗീരഥിയുടെ ജലപ്രവാഹത്തിന്റെ തോതു ഡാമിന്റെ നിർമ്മാണം പൂർത്തിയായപ്പോൾ വെറും രണ്ട് ഘന അടിയായി ചുരുങ്ങിയത്രേ! ഇതു ഒട്ടേറെ കോലാഹലങ്ങൾക്ക് വഴി വയ്ക്കുകയുണ്ടായി. ഹൈന്ദവ വിശ്വാസപ്രകാരം പുണ്യനദിയായ ഗംഗയുടേ പോഷകനദിയാണ് ഭാഗീരഥി. അതിന്റെ പ്രവാഹം തടസ്സപ്പെടുന്നതിൽ വലിയ എതിർപ്പുകൾ നേരിടേണ്ടിവന്നു. പുത്തൻ വികസനങ്ങൾ നൂറ്റാണ്ടുകളായുള്ള ഒരു ജനതയുടെ വിശ്വാസത്തിനുമേലുള്ള കടന്നു കയറ്റമായി മത നേതാക്കന്‍മാർ കരുതി. എങ്കിലും വളരെ വേഗ പുരോഗമിക്കുന്ന ഒരു രാഷ്ട്രത്തിലെ വർധിച്ചു വരുന്ന ഊർജ്ജാവശ്യങ്ങൾക്ക് പരിഹാരം കാണുവാൻ വേണ്ടി, വിശ്വാസ-ആചാരങ്ങളെ ബലികഴിക്കുവാന്‍ അവിടുത്തെ ജനങ്ങൾ നിർബന്ധിതരായിത്തീർന്നു.
ഡാമിൽ നിന്നും നോക്കിയാൽ അങ്ങു മലമുകളിൽ ന്യൂ-ടെഹരി പട്ടണം കാണാം.. ഓൾഡ് ടെഹരി പട്ടണം പൂർണ്ണമായും ജലാശയത്തിൽ മുങ്ങിപ്പോയപ്പോൾ പടുത്തുയർത്തിയ പുതിയ പട്ടണമായിരുണ് മലമുകളിൽ ഇന്നു കാണുന്ന ന്യൂ ടെഹരി. ഡമിനുവേണ്ടിയുള സ്ഥലമേറ്റടുക്കൽ പദ്ധതി വലിയ നിയമപ്രശ്നമായിത്തീരുകയും വന്തുക സഷ്ടപരിഹാരമായി കൊടുക്കേണ്ടിവരികയും ചെയ്തു. ഒരു പുതിയ പട്ടണം തന്നെയും സർക്കാർ പണിതു നൽകിയെങ്കിലും ഇന്നും അർഹതപ്പെട്ട നഷ്ടപരിഹാരവും കിടപ്പാടവും ഇല്ലാത്ത തദ്ദേശവാസികൾളുണ്ടെന്ന് പറയപ്പെടുന്നു.
മുകൾവശത്തെ 20 മീറ്ററും വീതിയുയുള്ള ഡാമിന്റെ അടിവശത്തെ വീതി ഒരു കിലോമീറ്ററിൽ കൂടുതലാണ്. 1961 സാധ്യത പഠനം നടത്തിയ ഡാം 2006 ൽ പണി തീരുമ്പോഴേയ്ക്കും ഏതാണ്ട് ഒരു ബില്യൺ ഡോളർ ചിലവായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇടുക്കി ഡാമിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിടെ ഒന്നേകൽ ഇരട്ടി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പവ്വർ ഹൗസ് ആണ് ടെഹ്‌രിഡാമിന്റെ ജലത്തിൽ നിന്നും ഉപ്പാദിപ്പിക്കുന്നത്, ആയിരക്കണക്കിനു ഏക്കർ സ്ഥലത്തെ കൃഷിയ്ക്കും ഡൽഹി പട്ടണം വരെ കുടിവെള്ളത്തിനും വേണ്ടി ആശയിക്കുന്ന ഈ കൂറ്റൺ നിർമ്മിതി ഒരു അൽഭുത കാഴ്ച തന്നെയാണ്.