സാന്റാക്ലോസ് വില്ലേജ്


മരം കോച്ചുന്ന ഡിസം
ബർ‍ മാസത്തിലെ വൈകുന്നേരങ്ങളിൽ‍ പൊടി മഞ്ഞിന് മുകളിലൂടെ എട്ട് റെയിൻ ഡീറുകളെ കെട്ടിയ മനോഹരമായ രഥത്തിൽ‍ ചുവന്ന വസ്ത്രവും വെളുത്ത താടിയുമായി ജിങ്കിൾ‍ ബെൽ‍ പാടി വരുന്ന സാന്റാ അമ്മാവൻ എല്ലാവരുടെയും മനസിലുള്ള ക്രിസ്തുമസ് കാഴ്ചയാണ്. ലാപ്‌ലാൻഡിന് സമീപമുള്ള ഗ്രാമങ്ങളിലെ കുട്ടി
കൾ‍ ഈ പാട്ടുകേൾ‍ക്കു
വാനും സമ്മാനങ്ങൾ‍ സ്വീ
കരിക്കുവാനുമായി കാത്തിരിക്കും.

ഫിൻലൻ‍ഡിന്റെ വടക്കേയറ്റത്തുള്ള റൊവാനിമിയിൽ‍ ഇതുപോലൊരു ഡിസംബറിൽ ഞാനും പോയിരുന്നു, സാന്റാ അമ്മാവനെ കാണാൻ! ഫിൻലൻ‍ഡിന്റെ തലസ്ഥാനമായ ഹെൽ‍സിങ്കിയിൽ‍ നിന്നും റൊവാനിമിയിലേയ്ക്ക് ഒന്നരമണിക്കൂർ‍ വിമാനയാത്രയുണ്ട്. എയർപ്പോർട്ടിൽ നിന്നും ഒരു മണിക്കൂർ കൊണ്ട് ലാപ് ലാൻഡിലെ സാന്റാക്ലോസ് വില്ലേജിൽ എത്തിച്ചേരാം.

സാന്റാക്ലോസ് വില്ലേജ് ഉത്തര ധ്രുവത്തിലാണ്. ആർട്ടിക് ലൈൻ എന്ന സാങ്കൽപ്പിക രേഖ കുറുകെ കടന്നു വേണം അവിടെ എത്തുവാൻ. ധ്രുവരേഖ കുറുകെ കടന്നതിന്റെ തെളിവായി സാന്റാ വില്ലേജിൽ നിന്നും താൽപര്യമുള്ളവരുടെ പാസ്പ്പോർട്ടിൽ ഒരു സീൽ പതിപ്പിച്ചു നൽകും. സഞ്ചാരികൾക്ക് അത് ഒരു വലിയ ബഹുമതിയാണ്. 

സാന്റാക്ലോസ്സിനെ സംബന്ധിച്ചുള്ള ഐതീഹ്യങ്ങൾ‍ ഓരോ നാട്ടിൽ‍ ഓരോന്നാണ്. നാലാം നൂറ്റാണ്ടിൽ‍ ജീവിച്ചിരുന്ന നിക്കോളാസ് ബിഷപ്പിൽ‍ നിന്നും ആണ് സാന്റാക്ലോസ് എന്ന കഥാപാത്രത്തിന്റെ ഉദയം. ക്രിസ്തുമസ്സ് അപ്പൂപ്പൻ എന്ന് പറയുമെങ്കിലും ഇദ്ദേഹത്തിന് ക്രിസ്തുവുമായോ ക്രിസ്തുവിന്റെ ജന്മവുമായോ കാര്യമായ ബന്ധം ഒന്നുമില്ല. ഉദാരമതിയായിരുന്ന നിക്കോളാസ് കുട്ടികൾ‍ക്കും അഗതികൾ‍ക്കും സമ്മാനങ്ങൾ‍ കൊടുക്കുമായിരുന്നത്രെ. പിന്നീട് നിക്കോളാസ് ബിഷപ്പിന്റെ പിൻ‍‌ഗാമികൾ‍ ഡച്ച് കഥകളുമായി കൂട്ടിച്ചേർ‍ക്കപ്പെടുകയും സിന്റെർ‍ക്ലാസ് എന്ന് പേര് സ്വീകരിക്കുകയും ചെയ്തു. സാന്റാക്ലോസ് എന്ന പദം അതിൽ‍ നിന്നുമാണ് ഉണ്ടായത്.

ഉത്തര ധ്രുവത്തിലിരുന്നുകൊണ്ട് ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത നിശ്ചയിക്കുന്നത് സാന്റായാണത്രേ. ഭ്രമണത്തെ നിയന്ത്രിക്കുന്ന ഒരു കൂറ്റൻ ഘടികാരവും മരം കൊണ്ടുള്ള ഭീമാകാരമായ പൽചക്രവവും ഏകദേശം 5 മീറ്റർ നീളമുള്ള ഒരു പെൻഡുലവും സാന്റായുടെ സിംഹാസനത്തിന്റെ സമീപത്ത് സ്ഥാപിച്ചിരിക്കുന്നു. സാന്റായുടെ ചിത്രങ്ങളിൽ കാണാറുള്ള താക്കോൽ ഈ ഘടികാരത്തിന് കീ കൊടുക്കുന്നതിന് വേണ്ടിയുള്ളതാണ് പോലും. 

ചിത്രങ്ങളിൽ കാണുന്ന സ്തൂപം പോലുള്ള കെട്ടിടമാണ് സാന്റാക്ലോസിന്റെ ഔദ്യോഗിക വസതിയുടെ പ്രവേശന കവാടം. ‘സാന്റാക്ലോസ് നിങ്ങളെക്കാത്തിരിക്കുന്നു’ −എന്നൊരു ബോർഡ് സ്ഥാപിച്ചിരിക്കുന്നു. ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട വസ്ത്രങ്ങൾ, സുവനീറുകൾ, തൊപ്പികൾ ഒക്കെ വിൽക്കുവാൻ ഉള്ളിൽ ഒരു ചെറിയ കട− െവച്ചിരിക്കുന്നു. എങ്ങും ചുവപ്പ് മയം. സാന്റായുടെ ഔദ്യോഗിക നിറം ചുവപ്പാണത്രേ!

മുകളിലത്തെ നിലയിൽ ചിത്രങ്ങളിൽ കാണുന്ന സാന്റക്ലോസ് ഒരു വലിയ കസേരയിൽ വെളുത്ത താടിയുംചുവന്ന മേൽക്കുപ്പായവും, വലിയ പൊന്തൻ പാദരക്ഷയുമായി ഇരു കൈകളും നീട്ടി സ്വീകരിച്ചു. ഇരു വശങ്ങളിലുമുള്ള കസേരകളിൽ ഞങ്ങളെ ഇരുത്തി. ഇന്ത്യാക്കാരണെന്ന് പറഞ്ഞപ്പോൾ സാന്റായ്ക്ക് സന്തോഷം. മറ്റിതര യൂറോപ്യൻ രജ്യങ്ങളെക്കാൾ സ്കാൻഡിനേവ്യൻ രാജ്യങ്ങളിൽ ഉള്ളവർക്ക് ഭാരതീയരോട് അൽപ്പം കൂടുതൽ ആദരവുണ്ട് എന്ന് തോന്നുന്നു. ഫിൻലാൻഡുകാരുടെ ഇംഗ്ലീഷ് വളരെ ലളിതമാണ്, ഉച്ഛാരണ രീതി വ്യത്യസ്തവും. 

കുറെ വിശേഷങ്ങൾ ചോദിച്ചു. സാന്റാ കേരളത്തെകുറിച്ച് കേട്ടിറ്റുണ്ടത്രെ. നമ്മുടെ നാട്ടിൽ നിന്നും വല്ലപ്പോഴുമൊക്കെ സന്ദർശകർ എത്താറുണ്ട് എന്നും സാന്റാ അറിയിച്ചു. 

ഒരുമിച്ച് ഇരുന്ന് ചിത്രവും എടുത്ത് ആലിംഗനം ചെയ്ത് സാന്റാ സ്നേഹത്തോടെ യാത്രയാക്കി. 

ക്രിസ്തുമസ് അടുക്കുന്പോൾ മനസിൽ ഓടിയെത്തുന്ന ഏറ്റവും കൗതുകകരമായ ഓർമ്മയിതാണ്. ഫിൻലാൻഡ് യാത്ര നടത്തുന്നവർ സാന്റാക്ലോസ് വില്ലേജിൽ പോകാൻ മറക്കരുത്!

 

എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ!!

You might also like

Most Viewed