പാംഗോങ് തടാകം, ലഡാക്
ഭൂമിയിലെ ഏറ്റവും താഴ്ന്ന ഭൂവിഭാഗമാണ് ചാവുകടൽ. അതേസമയം പാംഗോങ് ഏറ്റവും ഉയർന്ന തടാകങ്ങളിൽ ഒന്നാണ്. വൈജാത്യങ്ങളേറെയുണ്ടെങ്കിലും ചില സാമ്യങ്ങൾ ഈ രണ്ട് തടാകങ്ങൾ തമ്മിലുണ്ട്.
പാംഗോങ് തടാകത്തിൽ നിറയെ തെളിഞ്ഞ വെള്ളമുണ്ടെങ്കിലും ഒരൊറ്റ മീൻ പോലുമില്ല. ചുറ്റും ഒരു പച്ച ചെടിയും ഇല്ല.
അത് എൻഡോറിക് ലേക്കിൽ പെടുന്നതാണ്, എന്ന് വച്ചാൽ അതിലോട്ട് വെള്ളം ഒഴുകിവരുന്നതും ഇല്ല, അതിൽ നിന്നു ഒഴുകി പോകുന്നതും ഇല്ല. കാരണം ആ പ്രദേശത്ത് നദികളില്ല.
അടിവശം ഉപ്പു നിറഞ്ഞിരിക്കുന്നതുകൊണ്ട് മത്സ്യത്തിന് ജിവിക്കാൻ പറ്റിയ സാഹചര്യം ഇല്ല. മണ്ണിന്റെ പ്രത്യേകതകൊണ്ട് വെള്ളം മണ്ണിലേയ്ക്ക് ഇറങ്ങില്ല. അതുകൊണ്ട് തടാകത്തോട് ചേർന്ന് കിടക്കുന്ന മണ്ണിന് പോലും ഈർപ്പം ഇല്ല.
അന്തരീക്ഷവും ചെടികൾക്ക് പറ്റിയതല്ല− ഓക്സിജൻ മാത്രമല്ല, കാർബൺഡൈ ഓക്സൈഡും കുറവ് ശൈത്യകാലത്ത് ഇത് മഞ്ഞുറഞ്ഞ് കിടക്കും. ഉഷ്ണകാലത്ത് ചൂടില്ലാത്തതുകൊണ്ട്.കാര്യമായി ബാഷ്പീകരണം നടക്കുന്നില്ല.
മണ്ണിലേയ്ക്കും വെള്ളം ഇറങ്ങാത്തതുകൊണ്ടും ബാഷ്പീകരണം നടക്കാത്തതുകൊണ്ടും വെള്ളം വറ്റുന്നില്ല. എന്നാൽ ചാവുകടലിലേയ്ക്ക് ജോർദ്ദാൻ നദി വഴി വെള്ളം ഒഴുകി എത്തുന്നുണ്ട്. പക്ഷേ പുറത്തേയ്ക്ക് ഒഴുക്കില്ല എന്ന് മാത്രം. എങ്കിലും ബാഷ്പീകരണം വഴി വരുന്നതിൽ കൂടുതൽ വെള്ളം വറ്റുന്നുണ്ട്. മില്യൺ കണക്കിന് വർഷങ്ങളായി ഒഴുകി വന്നെത്തിയ ലവണങ്ങൾ കിടന്നാണ് ഇപ്പോഴത്തെ നിലയിൽ ലവണസാന്ദ്രത എത്തിയത്. പക്ഷേ, പാംഗോങ് തടാകത്തിലെ സ്ഥിതി അതല്ല.
184 കി.മി നീളമുണ്ട് ഈ തടാകത്തിന്. അതിൽ 110 കി.മിയും ടിബറ്റിലാണ്. രണ്ട് രാജ്യങ്ങളുടേയും അതിർത്തി നിർണ്ണയിക്കുന്ന ലൈൻ ഓഫ് കൺട്രോൾ വെള്ളത്തിലൂടെയാണെന്ന് (വെള്ളത്തിൽ വരയ്ക്കാൻ പറ്റില്ലെന്ന് ആരാണ് പറഞ്ഞത്?) താഴ്ന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന മിക്ക ജീവികളും അവിടെയില്ല. വെള്ളത്തിലും അതു തന്നെ കഥ. ഒരു ജീവിയായിട്ടല്ലല്ലോ ജീവജാലങ്ങളുടെ നിലനിൽപ്പ്. എങ്കിലും ഹൈ ആൾട്ടിട്യൂട്ടിൽ ജീവിക്കുന്ന ചില പ്രത്യേക ജീവികൾ ഈ പ്രദേശത്ത് ഉണ്ട്, അന്തരീക്ഷം മർദ്ദക്കുറവ്. ഓക്സിജന്റെ ദൗർലഭ്യം, അതിശൈത്യം, സൂര്യപ്രകാശക്കുറവ്, ഒഴുക്കില്ലാത്തതുകൊണ്ട് ഉപ്പ് കൂടുതൽ എന്നിങ്ങനെ പലകാരണങ്ങൾ മൂലമാണ് ജീവികൾ ഈ തടാകത്തിൽ ഇല്ലാത്തത്.
ചെടികളും മറ്റ് ജീവജാലങ്ങളും ഇല്ലെങ്കിലും അതിമനോഹരമായ പ്രദേശമാണിത്. പ്രശസ്തമായ 3 ഇഡിയറ്റ്സ് എന്ന ഹിന്ദി ചലചിത്രത്തിലെ അവസാനഭാഗത്ത് അമീർഖാന്റെ വാങ്കുടു എന്ന കഥാ പാത്രം നടത്തുന്ന സ്കൂളിന്റെ പശ്ചാത്തലം ഈ തടാകത്തിന്റെ കരയിലാണ്. ലഡാക് സന്ദർശനം നടത്തുന്നവർ നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു സ്ഥമാണ് നിശ്ചമായ ഈ നീല ജലാശയം.