മനുഷ്യനെ കൊല്ലുന്ന മരുന്നുകൾ...
ചുമച്ചും പനിച്ചും ആശ്വാസത്തിനായി മരുന്നിനെ പ്രാപിക്കുന്ന മനുഷ്യൻ അതിനെ കുറിച്ച് അറിവില്ലാത്തവനാണ്. അത്യാവശ്യം ഇംഗ്ലീഷ് വായിക്കാൻ അറിയുന്നവന് പോലും ഡോക്ടർ എഴുതുന്ന കുറിപ്പിലെ മരുന്ന് വായിച്ചെടുക്കാൻ സാധിക്കില്ല. അറിഞ്ഞിട്ടും വലിയ പ്രയോജനമൊന്നുമില്ല, എന്നാലും....
ഒന്നാലോചിച്ചുനോക്കിയാൽ രോഗിയെ ചിലരൊക്കെ ചേർന്ന് സ്ഥിരം കസ്റ്റമർ ആക്കുന്നുണ്ടെന്ന് പറയേണ്ടി വരും. ഒരിക്കൽ ഒരു അസുഖത്തിന് മരുന്ന് കഴിച്ച് തുടങ്ങിയാൽ പിന്നീട് ആഴ്ച തോറും ഡോക്ടറെ ചെന്ന് കണ്ട് രോഗി മരുന്ന് മാറ്റിമാറ്റി വാങ്ങുന്നു. ഇവ ഉപയോഗപ്രദമാണെന്ന് ആ ഡോക്ടറിൽ മാത്രം വിശ്വാസമർപ്പിച്ചാണ് തന്റെ ജീവൻവരെ പണയപ്പെടുത്തി രോഗി മരുന്ന് കഴിക്കുന്നത്. എല്ലാവർക്കും ഡോക്ടറാകാൻ സാധിക്കില്ലാലോ...
പക്ഷെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വാർത്ത കേട്ടാൽ ഞെട്ടിതരിച്ചിരുന്നുപോകാനെ തരമുള്ളു. അത്രയധികം മരുന്നുകൾ നിരോധിച്ചിരിക്കുന്നു. കോടിതിവിധിയിലൂടെ നിരോധിച്ചിരിക്കുന്ന മരുന്നുകൾ ഉടൻ വിപണിയിൽ നിന്ന് പിൻവലിക്കണമെന്നാണ് ഉത്തരവ്. മരുന്നുലോബികൾ വ്യവസായം കൊഴുപ്പിക്കുന്പോൾ ഇവിടെ വാടിയ കൂന്പുമായി എത്ര ജീവനുകൾ പകുതി മരിച്ചിരിക്കും.
ഇനി മാരക രോഗങ്ങൾ കുറഞ്ഞുതുകൊണ്ട് മാത്രമായിരിക്കും കൊള്ളലാഭത്തിന് വേണ്ടി ജലദോഷത്തിന് വളരെ വ്യാപകമായി ഉപയോഗിച്ചിരുന്ന വിക്സ് ആക്ഷൻ 500 ഉപയോഗപ്രദമെന്ന വ്യാജേന വിപണിയിൽ വളർന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ ഏതോ കാലത്ത് നിരോധിച്ച വസ്തുവാണ് വിക്സ്. ഇന്ത്യയിൽ ഏതും വിറ്റഴിയും.
പുതിയ വാർത്തയുടെ അടിസ്ഥാനം കണക്കിലെടുത്താൽ ഈ സംശയങ്ങളെല്ലാം ഉറപ്പിക്കപ്പെടേണ്ടതാണ്. കോടതിവിധി അനുസരിച്ച് നിരോധിച്ച മരുന്നുകൾ ഉടൻ പിൻവലിക്കണമെന്നാണ്. എന്നാൽ രണ്ടഴ്ച സമയം വേണമത്രേ അത് പിൻവലിക്കാൻ. ആ സമയം കോടതിയും അനുവദിക്കുന്നു. നോക്കണെ ഒരു തന്ത്രം... അത്രേം ദിവസംകൊണ്ട് ആ മരുന്നൊക്കെ രാജ്യത്തെ മിക്ക രോഗികളുടെ ശരീരത്തിൽ കയറി വീർക്കും... ഒപ്പം മരുന്നുലോബികളുടെ കീശയും...
സുകൃതി മേലേതിൽ