പിറന്നിരിക്കുന്നു പുതിയൊരു നേതാവ്...

സത്യം പറഞ്ഞാൽ എല്ലാവരും ചേർന്നൊരു ഉശിരൻ നേതാവിനെ സൃഷ്ടിച്ചെടുത്തു എന്ന് പറഞ്ഞാൽ മതിയല്ലോ. സംഘ പരിവാറോ ഡൽഹി പോലീസോ ആര് തന്നെയായാലും ചെയ്തത് ഒരു നല്ലകാര്യം തന്നെ. കാരണം നിങ്ങൾ കരുനീക്കങ്ങളിലൂടെ തുറുങ്കിലേക്ക് പറഞ്ഞയച്ചത് ഒരു നവ നേതാവിനെയായിരുന്നു. രാജ്യത്തെ ഒട്ടുമിക്ക ആളുകളും ഇന്ന് കനയ്യ കുമാറിനെ അറിയും. രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് തുറുങ്കിലടച്ച കനയ്യ കുമാർ 21 ദിവസങ്ങൾക്ക് ശേഷം ജയിൽ മോചിതനായി തിരിച്ചെത്തിയിരിക്കുന്നു. ഗംഭീര വരവേൽപ്പാണ് അദ്ദേഹത്തിന് ലഭിച്ചത്. കാലം സൃഷ്ടിച്ച ആ നേതാവിനെ ‘ഇന്ത്യയുടെ ചെഗുവര’ എന്ന് വരെ സോഷ്യൽ മീഡിയകളിലെ പോസ്റ്റുകൾ വിശേഷിപ്പിക്കുന്നു.
സംഭവം നരേന്ദ്ര മോഡിയെ ഏതെങ്കിലും തരത്തിൽ ബാധിച്ചേക്കുമോ എന്ന് ഭയപ്പാടുള്ളതായി ആരൊക്കെയോ പറയുന്നുണ്ട്. പുറത്തിറങ്ങിയ കനയ്യ കുമാർ സ്വതന്ത്രമായ ഇന്ത്യയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുമെന്ന് പറയുന്നു. പോരാടട്ടെ,,, പുതു തലമുറയിൽ ഒരു നല്ല സഖാവിനെ കിട്ടിയ സന്തോഷത്തിലാണ് കറ കളഞ്ഞ കമ്യൂണിസ്റ്റുകൾ. ഏതെങ്കിലും തരത്തിലുള്ള അധികാരം കയ്യാളുന്പോൾ നിലവിലെ നേതാക്കൻമാരെ പോലെ കനയ്യകുമാറും കണ്ണടച്ച് ഇരുട്ടാക്കാതിരുന്നാൽ ഒപ്പം ഒരു ജനകൂട്ടം ഉണ്ടാകും. എന്തിനും ഏതിനും... നിങ്ങൊളൊടൊന്നിച്ച് നിൽക്കാൻ...
ലാൽ സലാം...
മാലിനി എസ് നായർ