ശ്രീ നാരായണീയ സംഘടനകൾ വെള്ളാപ്പള്ളിക്കെതിരെ പ്രതികരിക്കേണ്ട സമയം കഴിഞ്ഞു
ശ്രീ നാരായണഗുരുവിന്റെ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. ഒരു കാലഘട്ടത്തെയും ജനതയേയും അറിവിന്റെ പ്രകാശ പൂരിതമായ വഴിയിലേയ്ക്ക് നയിച്ച മഹാത്മാവാണ് അദ്ദേഹം. ജാതി മതങ്ങൾക്കെല്ലാം മുകളിലാണ് നാരായണഗുരു മനുഷ്യനെ പ്രതിഷ്ടിച്ചത്. ഗുരു രൂപം കൊടുത്ത സംഘടനയുടെ തലപ്പത്തിരിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ വർഗ്ഗീയ വിഷം തുളുന്പുന്ന പ്രസ്താവനക്കെതിരെ ബഹ്റിനിലുള്ള ശ്രീ നാരായണീയ സംഘടനകളുടെ നേതാക്കൾ മൗനം പാലിക്കുന്നതിൽ ആശ്ചര്യം തോന്നുന്നു.
അഴുക്കുചാൽ വൃത്തിയാക്കുന്പോൾ മാൻഹാളിൽ കുടുങ്ങിയ രണ്ടു തൊഴിലാളികളെ സംഭവ സ്ഥലത്തെത്തി ജീവൻ രക്ഷിക്കുവാൻ ഓടയിൽ ചാടിയത് ജാതിയോ മതമോ നോക്കിയല്ല. സ്വന്തം ജീവൻ പോലും നോക്കാതെ മാനവികത കാട്ടിയ നൗഷാദിന്റെ വേർപാടിന് അദ്ദേഹത്തിന്റെ കുടുംബത്തിനു വേണ്ടി കേരള ഗവൺമെന്റ് നൽകിയ കാരുണ്യ സഹായം അഭിനന്ദനീയമാണ്. നൗഷാദ് മരണത്തിലേയ്ക്ക് എടുത്തു ചാടിയത് ഒരു ത്യാഗം തന്നെയാണ്. ഏത് ജീവകാരുണ്യ പ്രവർത്തനം ചെയ്യുന്പോഴും അതിനു ജാതിയും മതവും ആരും നോക്കാറില്ല. അവരെല്ലാം സമൂഹത്തിൽ ആദരിക്കപ്പെടേണ്ടവരാണെന്ന കാര്യം മറക്കരുത്.
കെ.എം.അജിത് കുമാർ