കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ എന്ന പേര് എന്തിനു നൽകി ?
കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ നാഷണൽ ഡേ ആഘോഷം വിപുലമായി നടത്തുന്നതിന്റെ പത്ര വാർത്തയാണ് ഈ കുറിപ്പി
നാധാരം.
2007 ൽ ബഹ്‌റിനിൽ രൂപീകൃതമായ ഒരു സംഘടനയാണ് കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ. ഇത് രൂപീകരിച്ച അന്ന് മുതൽ ഒരു സജീവ മെന്പർ കൂടിയാണ് ഞാൻ. നിർഭാഗ്യവശാൽ അസോസിയേഷൻ പ്രവർത്തനം നിലച്ചു പോയ കാര്യം എല്ലാ കണ്ണൂർ ജില്ലക്കാരും അറിഞ്ഞിരിക്കുന്നതും ആണ്. ഇപ്പോൾ രണ്ട് മാസമായി അസോസിയേഷന്റെ വാർത്തകൾ പത്രങ്ങളിൽ കാണുന്നു. ബഹ്റിനിലെ സംഘടനകളുടെ കൂട്ടത്തിൽ ഏറ്റവും അധികം ഏകദേശം 800 ഓളം പേർ വരുന്ന സംഘടന കുറച്ചു പേർ ചേർന്ന് പുനരുജ്ജീവിപ്പിക്കുന്ന കാര്യവും അറിഞ്ഞു. കൂടുതൽ അന്വേഷിച്ചപ്പോൾ അത് അവർക്ക് കുറച്ച് പേർക്ക് മാത്രായിട്ടാണ് എന്നും അറിയാൻ കഴിഞ്ഞു. അങ്ങനെയാണെങ്കിൽ കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ എന്ന പേര് എന്തിനു നൽകി. ഇനി എല്ലാ കണ്ണൂർ ജില്ലാ പ്രവാസിക്കും ആണെങ്കിൽ എന്തുകൊണ്ട് 800 ഓളം മെന്പർമാരെ അറിയിച്ചില്ല. ഇത്രയും പേരെ വിളിച്ച് അറിയിക്കുന്നത് അസാധ്യമായ കാര്യമാണ്. എങ്കിലും ഒരു പത്രവാർത്ത കൊടുത്ത് ഈ 800 ഓളം പേരെ അറിയിക്കാമായിരുന്നില്ലേ. അങ്ങനെ വരുന്ന കൂട്ടത്തിൽ നിന്നും ഒരു കമ്മിറ്റി എടുക്കാമായിരുന്നില്ലേ. അതല്ല ഇപ്പോൾ എടുത്ത കമ്മിറ്റി തന്നെ വേണമെന്നുണ്ടെങ്കിൽ ദയവു ചെയ്ത് കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ എന്ന പേര് മാറ്റി നിങ്ങൾക്കുതകുന്ന ആൾക്കാരെ ഉൾപ്പെടുത്തി പുതിയ പേരിൽ അറിയപ്പെടുന്നതല്ലേ ഉചിതം. എനിക്കറിയാവുന്ന മെന്പർമാരുടെ വികാരം ഇവിടെ കുറിച്ചെന്നേ ഉള്ളൂ.
ഉദയ് കണ്ണൂർ