സർക്കാർ ജീവനക്കാരും പെൻഷൻകാരും മാത്രം ജീവിച്ചാൽ മതിയോ...?
ശന്പളക്കമ്മീഷന്റെ റിപ്പോർട്ട് പുറത്തു വന്നല്ലോ. വീണ്ടും 30% വർദ്ധനക്ക് ശുപാർശ വന്നു. 50 ലക്ഷം സർക്കാർ ജോലിക്കാരും 54 ലക്ഷം പെൻഷൻകാർക്കും പ്രയോജനം. കൂടാതെ 1 ലക്ഷം കോടിയിൽ പരം അധിക ബാദ്ധ്യതയും, എന്നാൽ ഒരു സംശയം മാത്രം ബാക്കി. പാവങ്ങളുടെ നികുതി പണം എടുത്ത് ഈ സർക്കാർ ഉദ്യോഗസ്ഥരെയും പെൻഷൻകാരെയും മാത്രം പോറ്റിയാൽ മതിയോ? പാവപ്പെട്ട കൃഷിക്കാരനും, കന്പനി തൊഴിലാളിയും ബസ് ജീവനക്കാരും കൂലിപ്പണിക്കാരും മറ്റ് ഇടത്തരക്കാർക്ക് വേണ്ടിയും ആര് ശുപാർശ ചെയ്യും. അതിലുപരി പത്ത് പതിനഞ്ച് വർഷം സർക്കാർ ജോലി ചെയ്തു എന്ന് വെച്ച് ഇപ്പോൾ അവർക്കും പെൻഷൻ കൂട്ടുന്നത് എന്ത് ന്യായം. (വരുമാനത്തിന്റെ 80% പെൻഷനു വേണ്ടി സർക്കാർ ചിലവഴിക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്). എന്താ ഒരു രാഷ്ട്രീയ പാർട്ടികളും ഇതിനുവേണ്ടി വാ തുറക്കാത്തത്. ഇത് തുടർന്നാൽ ഭാവിയിൽ 90% വും പിന്നീട് 100% വും പെൻഷനു വേണ്ടി മാറ്റി വെയ്ക്കേണ്ടി വരില്ലേ. പാവപ്പെട്ട ജനങ്ങളില്ലാതെ എന്ത് സർക്കാർ ജോലി. അതോ പണപെരുപ്പവും ജീവിത ചെലവും സർക്കാർ ജോലിക്കാരെ മാത്രമേ ബാധിക്കുന്നുള്ളോ. കമ്മീഷനെ വെച്ച് ശുപാർശക്ക് വേണ്ടി മാത്രം ലക്ഷങ്ങളും അത് നടപ്പിലാക്കാൻ കോടികളും. എന്തേ ഒരു ബുദ്ധി ജീവികളും ഇതിനെതിരെ റിവിഷൻ ഹർജി കൊടുക്കാത്തത്. ഈ എളിയവന്റെ ഒരു സംശയം ചോദിച്ചു പോകുന്നു...
വർക്കി ചെറിയാൻ, റിഫ