സച്ചിനെ അറിയാത്ത സായിപ്പൻമാരും...
കൊടിയുടെ ചുവട്ടിലും ക്രിക്കറ്റ് കളിക്ക് മുന്നിലും ദേശസ്നേഹം അണപൊട്ടിയൊഴുകുന്ന ഭാരത്തിന്റെ പ്രിയ സഹോദിരാ സഹോദരൻമാരാട്... ഇന്ത്യയ്ക്ക് എക്കാലത്തും അഭിമാനിക്കാവുന്ന നേട്ടങ്ങൾ സമ്മാനിച്ച ‘ഭാരത രത്നമാണ്’ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. അദ്ദേഹത്തെ അറിയില്ല എന്ന് പറഞ്ഞ ബ്രിട്ടീഷ് എയർവെയ്സ് മേലാളൻമാരോട് യുദ്ധത്തിനില്ല. കാരണം അറിവിന്റെ പരിമിതി ഓരോരുത്തരിലും ഓരോ തരത്തിലാണല്ലോ.
വ്യക്തിപരമായി സച്ചിനെന്ന വെറും യാത്രക്കാരനോട് കാണിച്ച മര്യാദകേട് മാത്രം കണക്കിലെടുത്ത് പറയുകയാണെങ്കിൽ ഒരോ യാത്രക്കാരനും പരമാവധി ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കാതെ അദ്ദേഹം (വേണ്ട വെള്ളക്കാർക്ക് ചിലപ്പോ ബഹുമാനിച്ചെന്ന് തോന്നിപ്പോകും! അയാൾ എന്ന് പറയാം) എവിടേക്കാണോ യാത്രയാകുന്നത് അയാളെ കൃത്യമായി അവിടെയെത്തിക്കുക എന്നതും ബാഗേജ്പരമായി മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതിരിക്കുകയും ചെയ്യുക എന്നത് ഏതൊരു എയർലൈസും പൂർണ്ണ ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട ഒന്നാണ്. ക്രിക്കറ്റ് ലോകത്ത് എന്നും തിളങ്ങി നിന്നിട്ടുള്ള സച്ചിനെ ക്രിക്കറ്റിൽ തന്നെ വ്യക്തമായ സാന്നിദ്ധ്യുള്ള വെള്ളാകാരുടെ നാട്ടുകാർക്ക് അറിയില്ല എന്ന് പറയുന്നത് എങ്ങനെ ഉൾക്കൊള്ളണം എന്നറിയില്ല.
ഇതിനെതിരെ രോഷം കൊണ്ട സച്ചിനോട് തന്റെ മുഴുവൻ പേരും വെളിപ്പെടുത്തു എന്ന് പറയാൻ ബ്രിട്ടീഷ് എയർലൈൻസ് കാണിച്ച പരിഹാസപരമായ ആവശ്യം കേവലം സച്ചിനിലൊതുങ്ങുന്നതല്ല എന്ന് എനിക്ക് തോന്നുന്നു.
ഒരു കാലത്ത് ഇന്ത്യയെന്ന സന്പന്ന രാജ്യത്തെ മുച്ചൂടും മുടിച്ച് കൊണ്ടുപോയവരാണ് ബ്രിട്ടീഷുകാർ. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കാരണം നമ്മൾ നിന്നുകൊടുക്കാതെ നമ്മളെ പറ്റിക്കാൻ ആർക്കും സാധ്യമല്ല. ചരിത്രം മറന്നു തുടങ്ങിയവരാണ് ഇന്ത്യക്കാർ... പക്ഷെ വർത്തമാന കാലത്ത് വീണ്ടും ദേശീയപരമായി ഇത്തരം പരിഹാസങ്ങളിലൂടെ വെള്ളക്കാർ ഒളിയുദ്ധം നടത്തുന്പോൾ കയ്യുംകെട്ടി നോക്കി നിൽക്കണോ... ?
ജെയ്സൺ, റിഫ