ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇഷ്ടപ്പെട്ടു...
ഒക്ടോബർ 26 ന് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച “ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും” എന്ന പംക്തിയിൽ പി.ഉണ്ണികൃഷ്ണൻ എഴുതിയ ഹൃദയ സ്പർശിയായ വരികളാണ് ഈ കുറിപ്പിനധാരം. തികച്ചും വാസ്തവമായ ലേഖനം.
ചെടിച്ചെട്ടിയിൽ നിന്നും ആൽമരം എന്ന ചെടിയെ പറിച്ച് വിശാലമായ പറന്പിലേയ്ക്ക് മാറ്റി നട്ടാൽ അതിന്റെ വേര് എത്രത്തോളം ഇറങ്ങി ഭൂമിയെ ശക്തിയായി മുറുകെ പിടിക്കുന്നുവോ, അതുപോലെയാണ് ഓരോ സാധാരണക്കാരനും ജോലിക്കായി ഗൾഫിലേക്ക് വന്നാൽ അവിടെ നിർബ്ബന്ധിതമായി ജീവിക്കേണ്ടി വരുന്നത്.
സ്വന്തം നാട്ടിലെ പ്രാരാബ്ദങ്ങൾക്ക് പുറമെ എത്തിപ്പെടുന്ന പ്രവാസ മണ്ണിലും കടവും, ഈട് വെക്കലുമായി സ്വന്തം നാട് അന്യമായി ജീവിക്കുന്ന ഒരുപാട് പേരെ ഇവിടെയും കാണാം.
ഇന്ത്യ എന്ന മഹാരാജ്യത്ത് ജോലി ചെയ്യാൻ ഒരുപാട് സാദ്ധ്യതകൾ ഉണ്ട്. എന്നാൽ മാറിവരുന്ന ഭരണാധികാരികൾ വേണ്ട പരിഗണന സാധാരണ ജനങ്ങൾക്ക് കൊടുക്കാതിരിക്കുന്നതും, ജാതി മതങ്ങളെ പ്രീണിപ്പിക്കാൻ വെന്പൽ കൊള്ളുന്നതുമാണ് ഇതിലൊന്നും താൽപ്പര്യമില്ലാത്ത ഒരു വലിയ സമൂഹം വിശപ്പടക്കാൻ കഴിയാതെ ദേശാടനം നടത്തേണ്ടി വരുന്നത്.
വൻകിട മാളുകൾ വരുന്പോൾ ഒറ്റമുറി പീടികകൾ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ ദയനീയം തന്നെ. തെങ്ങ് കയറുന്ന തൊഴിലാളികൾ മുതൽ അടക്ക പൊളിക്കുന്ന തൊഴിലാളികൾക്ക് പോലും പെൻഷൻ നൽകുന്ന ഒരു നാട്ടിൽ ഇന്ത്യയുടെ വിഷിശ്യാ കേരളത്തിൽ സന്പദ് ഘടന നിർണ്ണയിക്കുന്ന പ്രവാസികളെ അവഗണിക്കുന്നത് ഒരിക്കൽ അവസാനിപ്പിക്കേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല.
ശംസീർ കാസിനൊ മുസ്ഥഫ