ഇവിടെയാണ് ചരിത്രം വളച്ചൊടിക്കുന്നത്
ഓരോ കാലഘട്ടത്തിന് അനുസരിച്ച് അതിന്റേതായ മാറ്റം ഭാരതം ഉൾക്കൊണ്ട ചരിത്രം (ദ്വൈതം, അദ്വൈതം, വിശിഷ്ടാദ്വൈതം) നമുക്ക് മുന്നിൽ ജ്വലിച്ചു നിൽക്കുന്നു. എന്റെ സുഹൃത്ത് രാജൻ പറഞ്ഞതു പോലെ സ്ത്രീക്ക് ജീവിക്കാൻ ആരുടെയും ഔദാര്യം ആവശ്യമില്ല എന്ന് ഏതു അർത്ഥത്തിലാണ് പറഞ്ഞതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. സുഹൃത്ത് പറഞ്ഞ ചില വക്കുകളിലോട്ടു ഞാൻ ഒന്ന് പോകുന്നു. എല്ലാ മതങ്ങളും സ്ത്രീയെ അമ്മയായും ദേവിയായും കണ്ട് ആരാധിച്ചു വരുന്നു എന്ന്. സ്ത്രീയെ അമ്മയായും ദേവിയായും, ഭൂമി ദേവിയായും കണ്ട് ആരാധിക്കുന്നത് ഭാരത സംസ്കാരം മാത്രമാണ്. മതങ്ങളെക്കുറിച്ച് ചെറിയൊരു ജ്ഞാനമുള്ള ആരും ഇത്തരം മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുകയില്ല. ഏതു പുരാണത്തിലാണ് സ്ത്രീയെ മാറ്റി നിർത്തിയത്? രാമായണവും, മഹാഭാരതവും സ്ത്രീക്കു നൽകുന്ന പ്രാധാന്യം അത് വായിക്കാത്തവർക്ക് എങ്ങനെ മനസ്സിലാകും. ഏതു മഹത്ഗ്രന്ഥത്തിലാണ് ജന്മിക്കട്ടിലും മുലക്കരത്തെയും കുറിച്ച് പറയുന്നത്. ഒരു കാലത്ത് കേരളത്തിൽ കൊടികെട്ടി വാണ ജന്മിത്തം ചില ഇരുണ്ട ആചാരങ്ങൾ അനുഷ്ഠിച്ചിട്ടുണ്ടാകാം. പക്ഷെ അതൊന്നും സനാദനധർമ്മത്തിലെ മഹത്ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളവയല്ല എന്ന് എന്റെ സുഹൃത്ത് ഓർക്കുക. സ്ത്രീക്കു മുന്നിൽ ഏത് അന്പലമാണ് കൊട്ടിയടച്ചത്? രാജൻ പറയുന്നത് ശബരിമലയാണെങ്കിൽ അവിടെ വിശ്വാസത്തിന്റെ ഭാഗമായി സ്ത്രീക്കു പ്രായപൂർത്തി ആകുന്നത് മുതൽ മദ്ധ്യവയസ്ക ആകുന്നതു വരെ പ്രവേശനം ഇല്ല. അതിനെ കൊട്ടി അടക്കപ്പെടുകയെന്നാണോ പറയുന്നത്. കേരളത്തിലെ ഏതു സഹോദരിയാണ്, അമ്മയാണ് ശബരിമയിൽ പോകണമെന്ന് ഈ കാലയളവിൽ വാശിപിടിക്കുന്നത്. അവർക്ക് തോന്നാത്ത ഈ കാലയളവിലെ ഭക്തിയെ ഓർത്ത് പണ്ടൊരു മുഖ്യമന്ത്രി സങ്കടപ്പെട്ടത് ഞാൻ ഓർക്കുന്നു. കേരളത്തിലെ സ്ത്രീ സമൂഹം അതിനെതിരെ ഒറ്റകെട്ടായാണ് പ്രതിരോധിച്ചു തോൽപ്പിച്ചത്. ആ ഭക്തിയെ ഓർത്ത് തങ്ങൾ വികാരാധീതാനകേണ്ട.ചരിത്രത്തിൽ എല്ലാ മതവും സ്ത്രീ വിരുദ്ധ നിലപാടുകൾ ഇപ്പോഴും തുടർന്ന് വരുന്നെങ്കിൽ താങ്കൾ ഇപ്പോഴും അ പഴയ ചരിത്രത്തിൽ തന്നെയാണ് നിൽക്കുന്നത്. ഭാരത സംസ്കാരത്തെയും സനാദനധർമ്മത്തെയും കുറിച്ച് താങ്കൾ ഇപ്പോഴും അഞ്ജനാണ്. നാടോടുന്പോൾ നടുവേ ഓടിയില്ലെങ്കിലും അത് ആരൊക്കെയാണ് ഓടുന്നതെന്ന് നോക്കി നിന്നാൽപ്പോലും മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി താങ്കൾക്ക് ഇല്ലാതെ പോയല്ലോ. ഇന്നു കേരളത്തിൽ തൊഴിലാളികൾക്ക് ഒരു പഞ്ഞവും ഇല്ല, പക്ഷെ അവർ മതാധിഷ്ടിത സമൂഹത്തെ തകർക്കാൻ ഇപ്പോൾ കൂട്ടുനിൽക്കുന്നില്ല അതായിരിക്കാം ചിലപ്പോൾ താങ്കളുടെ ഉള്ളിൽ വിങ്ങി പൊട്ടുന്ന ഹിന്ദുത്വ വികാരം. ഭാരത സംസ്കാരത്തെ, സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്പോൾ വായ മൂടികെട്ടി തലകുനിച്ചു നിന്ന ആ പഴയ ദീപുമാരെ ആയിരിക്കില്ല ഇനി ഭാരതം കാണുന്നത്. സ്വാമി വിവേകാനന്ദൻ പറഞ്ഞതു പോലെ ഒരു കാലത്ത് ലോകം ഭാരതത്തിനു മുന്നിൽ തലകുനിക്കും. അവിടെ ഇപ്പറഞ്ഞ താങ്കളുടെ വാചകങ്ങൾക്ക് ഊതി കാച്ചിയ പൊന്നിന്റെ വിലപോലും കാണില്ല.
ദീപു നായർ