കരു­തി­യി­രു­ന്നാ­ലും കരി­വാ­രി­ തേ­യ്ക്കു­ന്നവരു­ള്ള നാ­ടാ­ണ്, സൂ­ക്ഷി­ക്കണം


അടിസ്ഥാനപരമായ വാർത്തകൾ ഏതൊക്കെ, അടിസ്ഥാനമില്ലാത്ത വാർത്തകൾ ഏതൊക്കെ എന്നതെല്ലാം തിരിച്ചറിയാൻ ഇപ്പോൾ മലയാളിക്ക് കഴിയാത്ത സ്ഥിതിയിലേയ്ക്ക് മാറിയിട്ടുണ്ട് കാര്യങ്ങൾ. ശ്രീ ശശി തരൂർ ബഹ്റൈനിലെത്തുന്പോൾ അദ്ദേഹത്തിനെതിരെ ഉണ്ടായ വാർത്താ ആരോപണങ്ങൾ കൊണ്ട് ‘കൊലപാതകി’ ആയ ആളാണ് അദ്ദേഹം. ഇതിന് പക്ഷെ നിയമപരമായ ശിക്ഷയില്ല, മറിച്ച് വാളോങ്ങിയുള്ള ശിക്ഷയാണ്, അത് വാർത്തകളിലൂടെയാണെന്ന് മാത്രം.

അദ്ദേഹത്തിന്റെ ഭാര്യ സുനന്ദ പുഷ്കർ പ്രത്യേക സാഹചര്യത്തിൽ മരിച്ചെന്നും, സുനന്ദ മരിച്ചതല്ല മറിച്ച് അത് കൊലപാതകമാണെന്നും ശശിതരൂരാണ് കൊലയ്ക്ക് പിന്നിലെന്നും വാർത്തകൾകൊണ്ട് ഒരുസമയം കോളങ്ങൾ നിറഞ്ഞിരുന്നു. ഒരു പത്രത്തിന്റെ ആദ്യ പേജിൽ വാർത്തകൾ വരുന്പോൾ വായിക്കുന്നവൻ അത് വിശ്വസിക്കും. പ്രധാന വാർത്തയെന്ന അടിസ്ഥാനത്തിലാണല്ലോ ഫ്രണ്ട് പേജിൽ വാർത്തകൾ വരുന്നത്.

വന്ന വാർത്തകളുടെ ഒരു കുത്തൊഴുക്ക് അവസാനിച്ചിരിക്കെ കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമപ്രവർത്തകൻ ആരംഭിച്ച റിപ്പബ്ലിക് എന്ന ചാനലിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് വീണ്ടും ശശി തരൂർ എംപി വാർത്തകളിൽ ഇടംപിടിച്ചു. സുനന്ദ പുഷ്കർ മരിക്കുന്നതിനു മുന്പ് നടന്ന ഫോൺ സംഭാഷണങ്ങളുടെ ക്ലിപ്പുകളാണ് പുറത്ത് വന്നിരിക്കുന്നത്. കോടതി പ്രതിയെന്ന് സംശയിക്കുന്നൊരാളെ അയാൾ കുറ്റക്കാരനാണോ അല്ലയോ എന്ന് വിധിക്കുന്നതിന് മുന്പ് മാധ്യമങ്ങൾ അത് ശരിവെയ്ക്കുവിധം ജനങ്ങളെ ധരിപ്പിക്കുയാണ്. നിരപരാധിയായ ഒരു വ്യക്തി പോലും മാധ്യമങ്ങളുടെ ക്രൂശിത വിചാരണ പ്രകാരം കുറ്റക്കാരനാകുന്നു. കുറ്റക്കാരൻ, കുറ്റക്കാരൻ എന്ന് വാ തോരാതെ മാധ്യമങ്ങൾ പറയുന്പോൾ, അത് സത്യമല്ലെന്ന് കോടതി വിധിക്കുന്പോൾ ഒരു നിരപരാധിയുണ്ടാകുന്നു. പക്ഷെ തെറ്റായ വാർത്തകളും പ്രചരണങ്ങളും നടത്തുന്ന മാധ്യമങ്ങൾ കുറ്റക്കാരോ അവർക്കെതിരെ നടപടിയോ ഉണ്ടാകുന്നില്ല.

വാർത്തകൾ ജനങ്ങളിലേയ്ക്കെത്തിക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് പ്രശംസനീയം തന്നെയാണ്. പക്ഷെ വാസ്തവമറിയാതെ, ആദ്യംകൂട്ടി പ്രസിദ്ധീകരിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി വാർത്തകൾ ചെയ്യുന്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. നിജസ്ത്ഥിതി അറിഞ്ഞ ശേഷം മാത്രം ഒരാളെ കുറ്റക്കാരനെന്ന് വിധിക്കൂ... ഒപ്പം ശശി തരൂർ എംപിക്ക് പവിഴ ദ്വീപിലേയ്ക്ക് സുസ്വാഗതം...

 

കമലേഷ്, മൂതൂർ

You might also like

  • Lulu Exchange
  • Straight Forward

Most Viewed