മാ­ധ്യമപ്രവർ­ത്തനത്തി­ലെ­ സത്യസന്ധത ഏതളവു­ വരെ­യു­ണ്ടി­ന്ന് ?


കഴിഞ്ഞ ദിവസം ഒരു പ്രമുഖ പത്രത്തിന് പ്രമുഖ നടൻ ദിലീപ് നൽകിയ അഭിമുഖം ശ്രദ്ധയിൽ പെട്ടിരുന്നു. പല വെളിപ്പെടുത്തലുകളും നടത്തിയ നടൻ ഈയിടെ നടന്ന ചില സംഭവങ്ങളിൽ തന്റെ നിരപരാധിത്വത്തെ കുറിച്ച് പറയുകയുമുണ്ടായി. താൻ അറിഞ്ഞിട്ടു പോലുമില്ലാത്ത കാര്യങ്ങൾ പത്രങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കണ്ട് ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചു പോയെന്ന് അദ്ദേഹം പറയുന്നു.

എന്തുകൊണ്ട് ഇത്തരത്തിൽ വാർത്തകളുണ്ടാകുന്നു. എന്തുകൊണ്ട് ഇത്രയധികം മാധ്യമങ്ങൾ ജന്മമെടുക്കുന്നു. കച്ചവടം, അത് തന്നെയാണ് ലക്ഷ്യം. വായനക്കാർക്ക് ആവശ്യം ‘ഇതൊക്കൊ’യാണെന്ന് സ്വയം ഉറപ്പിച്ച് മഞ്ഞ കലർന്ന, മറ്റുള്ളവരുടെ കുടുംബ കാര്യങ്ങൾ ചികഞ്ഞ് വാർത്തയാക്കി പടച്ചുവിടുന്ന സ്വഭാവം. അത്തരത്തിൽ പക്ഷെ കേരളത്തിലെ പ്രമുഖ പത്രങ്ങളും പുറപ്പിട്ടിറങ്ങിയെന്ന് കേൾക്കുന്പോൾ വിഷമം തോന്നുന്നു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന് നേരെ ഉയർന്ന ആരോപണങ്ങൾ ചെറുതല്ല. അദ്ദേഹത്തിന്റെ പേര് പരാമർശിക്കാതെ എന്നാൽ അദ്ദേഹമാണെന്ന് വായനക്കാർക്ക് മനസ്സിലാകുന്നതുപോലെ കേരളത്തിലെ പ്രമുഖ പത്രങ്ങൾ ഒന്നാം പേജിൽ കോളം വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. പെയ്ഡ് വാർത്തയാണ് അതെന്നാണ് ദിലീപ് പറയുന്നത്. അത്തരം പത്രങ്ങളിൽ തനിക്കെതിരെ ഒരു വാർത്ത കൊടുക്കണമെങ്കിൽ അതിന് പിന്നിൽ വലിയൊരു ശക്തിയുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെയൊരു വാർത്ത അന്ന് ഫ്രണ്ട് പേജിൽ കൊടുക്കാൻ ഈ പത്രങ്ങൾ തുനിഞ്ഞിറങ്ങിയപ്പോൾ ദിലീപിനെ വിളിച്ച് ഇതിലെ നിജസ്ഥിതി അന്വേഷിച്ചിരുന്നില്ല എന്ന് ആ വാർത്തകളിൽ വ്യക്തമാണ്.

കുറ്റം ആരോപിക്കാൻ മാധ്യമങ്ങൾക്ക് അർഹതയുണ്ടെന്ന് തോന്നുന്നില്ല. ഒരു വ്യക്തിയെ മാനസികമായി തകർക്കുന്ന തരത്തിൽ വാർത്ത കൊടുക്കുന്നതിനോട് മാധ്യമങ്ങൾ കണ്ണടയ്ക്കണം. കാശിന് വേണ്ടി വാർത്തയുണ്ടാക്കുന്നതല്ലല്ലോ മാധ്യമപ്രവർത്തനം. കുറ്റക്കാരനെന്ന ആരോപണം നാല് ദിവസം വാർത്തയായാൽ ജനങ്ങൾ അയാൾ തന്നെ കുറ്റക്കാരൻ എന്ന് വിശ്വസിച്ച് പോകും. അതുകൊണ്ട് സത്യസന്ധമായ വാർത്തകളിലേയ്ക്ക് മാധ്യമങ്ങളുടെ കണ്ണുടക്കണമെന്ന അഭ്യർത്ഥനയോടെ...

മനോജ് മാത്യു, ഹൂറ

You might also like

Most Viewed