എസ്.ബി­.ഐയു­ടേത് ഇരു­ട്ടടി­...


രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ തൊട്ടതിനെല്ലാം പിഴ ചുമത്തി ഉപഭോക്താക്കളെ പിഴിയാൻ തീരുമാനിച്ചിരിക്കുന്നത് അങ്ങേയറ്റം ക്രൂരമാണ്. അസോസിയേറ്റ് ബാങ്കുകളെ എല്ലാം ഏറ്റെടുത്ത് ലോകത്തെ തന്നെ വലിയ 50 ബാങ്കുകളിൽ ഒന്നായി മാറിയ എസ്.ബി.ഐ ഇന്ത്യയിടെ ജനങ്ങൾക്കിട്ടും വലിയ പണികൊടുത്തു.

പുതിയ നിബന്ധനകൾ അനുസരിക്കാതിരുന്നാൽ ഉയർ‍ന്ന പിഴയും, മിനിമം ബാലൻ‍സ് കാത്തുസൂക്ഷിക്കാതിരിക്കുന്നത് മുതൽ എ.ടി.എം കാർ‍ഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിക്കുന്പോൾ, മാത്രമല്ല കൂടുതൽ തവണ പണം നിഷേപിക്കുന്നതിനും പിഴ ചുമത്തുകയാണ് എസ്.ബി.ഐ. ഇവിടെ തൊട്ടതിനും പിടിച്ചതിനും സമരം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഇതിനെതിരെ ഒരു അനക്കവും ഇല്ല. ഈ അനീതിക്കെതിരെ സമരം നടത്തൂ, ജനങ്ങൾ ഒപ്പമുണ്ടാവും. 

അക്കൗണ്ടിൽ മിനിമം ബാലൻ‍സ് ഇല്ലെങ്കിൽ 20 രൂപ മുതൽ 100 രൂപവരെയാണ് പിഴ. എല്ലാ ചാർ‍ജ്ജുകൾ‍ക്കും പിഴകൾ‍ക്കും 14.5 ശതമാനം സേവനനികുതിയും അടക്കണമത്രേ. ലക്ഷങ്ങൾ നിഷേപിക്കുകയും പിൻവലിക്കുകയും ചെയ്യുന്നവരെ ഇത് ബാധിച്ചേക്കില്ല. കിട്ടുന്ന പണം ബാങ്കിൽ കൂട്ടിവെയ്ക്കുന്നവരേയും അത്യാവശ്യങ്ങൾക്ക് അവസാന ബാലൻസ് തുകവരെ പിൻവലിക്കുന്ന പാവപ്പെട്ടവരേയുമാണ് ഇത് സാരമായി ബാധിക്കുക.  

 

മനു ക്രിസ്റ്റി

You might also like

  • Lulu Exchange
  • Straight Forward

Most Viewed