ഇത് മാ­റണം... മാ­റും... മാ­റാ­തി­രി­ക്കാ­നാ­വി­ല്ല...


‘കേരളത്തിൽ പീഡനങ്ങൾ നടക്കാത്ത ഒരു ദിവസം ഇനി എന്നു കാണാൻ കഴിയും’. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ പ്രചരിച്ച ഒരു പോസ്റ്റിൽ പറഞ്ഞിരിക്കുന്ന വാക്കുകളാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. കേരളത്തിൽ കാര്യങ്ങൾ ആ വഴിക്ക് തന്നെയാണ് നീങ്ങുന്നത്. ഇന്ന് പത്രം തുറന്നാലോ ടി.വി വെച്ചാലോ പീഡനവാർത്തകൾ ഇല്ലാത്ത ദിവസം ഇല്ല. അത് നാൾക്കുനാൾ വർദ്ധിക്കുന്നു. എന്നല്ലാതെ ഒരു കുറവും വരുന്നില്ല.

സാക്ഷര കേരളം ലജ്ജിച്ച് തല കുനിച്ച് നിൽക്കേണ്ടി വരുന്ന സംഭവങ്ങളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി നാട്ടിൽ അരങ്ങേറുന്നത്. പത്തു വയസുകാരി വരെ ആത്മഹത്യ ചെയ്യുന്നു. എത്രമാത്രം ക്രൂരമായ പീഡനം ആ കുഞ്ഞ് സഹിച്ചു കാണും.  ഇത്രയേറെ സംഭവങ്ങൾ നാട്ടിൽ നടക്കുന്നുണ്ടെങ്കിലും ഇതിനെതിരെയുള്ള സമൂഹത്തിന്റെ ഇടപെടൽ തീ‍‍‍‍‍‍‍‍ർത്തും പരിതാപകരമാണ്. കുറച്ച് പ്രതിഷേധങ്ങളിലും കുറേ ഫേസ്ബുക്ക് പോസ്റ്റിലും നമ്മുെട പ്രതിഷേധങ്ങൾ ഒതുങ്ങിപ്പോകുന്നു.

2017ൽ ജനുവരി മുതൽ ഫെബ്രവരി വരെയുള്ള 59 ദിവസങ്ങളിൽ സ്ത്രീകൾക്കെതിരെ 200 മാനഭംഗപ്പെടുത്തലുകളും 608 പീഡനങ്ങളും 13 തട്ടിക്കൊണ്ടു പോകലും കേരളത്തിൽ നടന്നു. പെൺകുട്ടികൾക്കെതിരെ 100 മാനഭംഗങ്ങളും 25 പീഡനങ്ങളും 125 അതിക്രമ കേസുകളും റിപ്പോർട്ട് ചെയ്തു. ഈ കണക്കുകൾ കാണിക്കുന്നത് നമ്മുടെ ദയനീയ അവസ്ഥ തന്നെയാണ്. ഇത് മാറണം... മാറും... മാറാതിരിക്കാനാവില്ല... ഓരോ സ്ത്രീയും സുരക്ഷയോടെ പേടിയില്ലാതെ പുറത്തിറങ്ങുന്ന കാലം വിദൂരമല്ലെന്ന് പ്രതീക്ഷിക്കാം

 

ബീന മനാമ

You might also like

  • Lulu Exchange
  • Straight Forward

Most Viewed