വി­നാ­യകനി­ലേ­യ്ക്കെ­ത്തി­യ സംസ്ഥാ­ന അവാ­ർ­ഡ്


കേരള സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിൽ കഴിഞ്ഞ കുറച്ച് കാലമായി നിലനിന്നിരുന്ന വിമർശനങ്ങൾക്കുള്ള മറുപടിയായിട്ടാണ് സോഷ്യൽമീഡിയയും സിനിമാ ലോകവും ഇക്കഴിഞ്ഞ സംസ്ഥാന അവാർഡിനെ കാണുന്നത്. കമ്മട്ടിപ്പാടം എന്ന സിനിമയിലെ അഭിനയത്തിന് വിനായകന് കേരളം അവാർഡ് നൽകി ആദരിച്ചിരിക്കുന്നു. മറ്റ് പല അവാർഡുകളും വിനായകന് നിഷേധിക്കപ്പെട്ടപ്പോൾ സോഷ്യൽമീഡിയ നൽകിയ പിന്തുണ ചെറുതൊന്നുമല്ല. അത് പിന്നീട് സംസ്ഥാന അവാർഡായി വിനായകന്റെ കയ്യിലെത്തി. ഇപ്പോൾ ദേശീയ അവാർഡ് പട്ടികയിലും വിനായകൻ ഇടംപിടിച്ചെന്നാണ് പുറത്തുവരുന്ന വിവരം. അതി
ൽ മലയാളിക്ക് അഭിമാനിക്കാം എന്നതിൽ തർക്കമില്ല.

താരപദവി ഇല്ലാത്ത ഒരാൾ അവാർഡിനർഹമാകുന്പോൾ വിമർശനങ്ങൾ പലപ്പോഴുമുണ്ടാകാറുണ്ട്. പക്ഷെ വിനായകന് ഈ അവാർഡ് കിട്ടിയപ്പോൾ ആരും അതിനെതിരായി വന്നത് കണ്ടില്ല. മറിച്ച് മികച്ച നടിക്കുള്ള പുരസ്കാര പ്രഖ്യാപനത്തിൽ പിഴവ് പറ്റിയെന്ന് പലരും പറയുന്നു. വിനായകൻ പക്ഷെ അവാർഡ് ലഭിച്ചെങ്കിലും കേവലം പത്ത്മിനിറ്റ് മാത്രം സന്തോഷവാനായിരുന്നു എന്നാണ് പറഞ്ഞത്. വ്യവസ്ഥകളി‍ൽ വിശ്വാസമില്ലാത്ത വിനായകന്റെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റികൊണ്ടിരിക്കുകയാണ്.

മാധ്യമപ്രവർത്തകരെ കണക്കിന് വിമർശിക്കുന്ന വിനായകനെ കണ്ടപ്പോൾ തന്റെ നിലപാടിൽ ഇത്രയധികം ഉറച്ച് നിൽക്കുന്ന അദ്ദേഹത്തോട് ബഹുമാനം തോന്നി. വെട്ടിതുറന്ന് അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും കോർപ്പറേറ്റുകളുടെ നാട്ടിലെ കയ്യേറ്റത്തെ ചൂണ്ടികാണിക്കുന്നതായിരുന്നു. പലയിടങ്ങളും കോൺക്രീറ്റ് വന്ന് നിറഞ്ഞ് ഇടുങ്ങിപോയ കമ്മട്ടിപാടം, ഏറ്റവും കൂടുതൽ അഴുക്ക് വന്നടിയുന്ന കമ്മട്ടിപാടം അങ്ങനെ അധികാരികളെ ഓർമ്മപ്പെടുത്തി വിനായകൻ ചിലതൊക്കെ പറഞ്ഞു നിർത്തിയപ്പോൾ പലതും പറയാൻ ബാക്കിവെച്ചതുപോലെയാണ് തോന്നിയത്. കമ്മട്ടിപ്പാടത്തെ കുറിച്ച് ശ്രീ വിനായകന് പറയാനുള്ളത് നിലവിലെ താരമൂല്യം ഉപയോഗിച്ച് ശക്തമായി തന്നെ പറയണം. തന്റെ കൂട്ടുകാർക്കും സഹവാസികൾക്കും വീടും കൂരയുമില്ലെന്ന് തുറന്ന് പറയുന്പോൾ അവർക്ക് അത് നേടികൊടുക്കാൻ നിലവിലെ താരമൂല്യംവെച്ച് താങ്കൾക്ക് കഴിഞ്ഞാൽ അതിനും താങ്കൾക്ക് ലഭിക്കും, മലയാളിയുടെ മനസ്സിൽ നിന്നുള്ള അവാർഡ്...

 

സുധീർ, മനാമ

You might also like

Most Viewed