തടി­യനെ­ തടയണ്ട...


വ്യക്തി സ്വാതന്ത്ര്യം ആരും ചോദ്യം ചെയ്യില്ല. ചെയ്യേണ്ടത് ചെയ്യണം. വാട്ട്സ്ആപ്പും ഫേസ്ബുക്കും ഫ്രീക്കോളും പോരാഞ്ഞിട്ടാണോ  മറൈൻ ഡ്രൈവിലും പൊതു സ്ഥലങ്ങളിലും ചുംബിക്കാനും അത് മറ്റുള്ളവരെ കാണിക്കാനും വേണ്ടി ഉള്ളതാണോ വ്യക്തി സ്വാതന്ത്ര്യം എങ്കിൽ  ശ്രീ പ്രദീപ് പുറവങ്കരയോട് ബഹുമാനത്തോടെ പറയുന്നു ഇനിയും തടയും. വെറുതെ നടന്നു പോയവരെ അല്ല അവിടെ ചൂരൽ കൊണ്ട് അടിച്ചത് പൊതു സ്ഥലത്തു ചുംബിച്ചു കളിച്ചവരെ ആണ്. അതവർക്ക് ജന്മം കൊടുത്ത മാതാപിതാക്കളുടെ മുന്നിൽ ചെയ്യാൻ ധൈര്യം ഉണ്ടോ. ഈ ചുംബിച്ചവർ തമ്മിൽ കല്യാണം കഴിക്കും എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ. ഒരു പ്രവാസി എന്ന നിലക്ക് എനിക്ക് ഉള്ളിൽ ഭയം ഉണ്ട്. അഭിമാനിച്ചോളൂ സന്പൂർണ സാക്ഷരതയുടെ മതേതരത്തിന്റെ ഈറ്റില്ലത്തിൽ പൊതു വഴിയിൽ വ്യക്തി സ്വാതന്ത്ര്യത്തിനായി ചിലർ  തുണി അഴിക്കുന്പോഴും തോന്ന്യാക്ഷരവുമായി വീണ്ടും വരണം. തടയേണ്ടത് തടിയനെ അല്ല തരം താഴ്ന്ന സംസ്കാരത്തെയും അധഃപതിച്ചു പോയ നിയമ വ്യവസ്ഥയെയുമാണ്. ചിലപ്പോൾ തോന്നും ഭാരതത്തിലാണോ യൂറോപ്പിലാണോ നമ്മുടെ മലയാളികൾ എന്ന്.

 

ദീപു നായർ, ബഹ്റിൻ 

You might also like

Most Viewed