ജനം വി­ധി­യെ­ഴു­തു­ന്പോ­ൾ...


ജ്യം വളരെ നിർണ്ണായകമായ തിരഞ്ഞെടുപ്പിലൂടെ കടന്നുപോവുകയാണ്. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ധ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങൾ ആര് ഭരിക്കും എന്ന് ഇനി ദിവസങ്ങൾക്കുള്ളിൽ അറിയാം. ഇതിനിടയിൽ പാർലമെന്റ് ഇലക്ഷനും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും അസംബ്ലി ഇലക്ഷനും ഒന്നിച്ച് നടത്തുക എന്ന അഭിപ്രായവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ എത്തിയിരിക്കുന്നു. ഭരണപക്ഷം ഇതിന് അനുകൂല നിലപാടെടുത്തിട്ടുണ്ടെങ്കിലും പ്രതിപക്ഷ കക്ഷികൾ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അഞ്ച് നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് ശേഷം ഒരുപക്ഷേ രാജ്യം ഏറ്റവും കൂടുതൽ ചർച്ച ചെയ്തേക്കാവുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിർദേശങ്ങളായിരിക്കും.

പാർലമെന്റ് ഇലക്ഷൻ, നിയമസഭാ ഇലക്ഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇങ്ങനെയുള്ള തിരഞ്ഞെടുപ്പ് മാമാങ്കൾക്ക് ഇപ്പോൾ രാജ്യം ഇടതടവില്ലാതെ സാക്ഷ്യം വഹിക്കുകയാണ്. സംസ്ഥാന തിരിഞ്ഞെടുപ്പുകൾ ഒന്നിനു പുറകെ മറ്റൊന്ന് വന്ന് കൊണ്ടിരിക്കുന്നത് വികസനത്തെ മുരടിപ്പിക്കുന്നതിനൊപ്പം ഭരണ സ്തംഭനത്തിനും വഴിവെക്കുന്നുണ്ട്. പാർലമെന്റിന്റെ ബജറ്റ് കാല സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതി നടത്തിയ നയപ്രസംഗത്തിലും തുടർന്നുള്ള ബജറ്റ് സമ്മേളനത്തിനും പാർലമെന്റിൽ ഹാജരായ എം.പിമാരുടെ എണ്ണം കുറവായിരുന്നു. എം.പിമാരെല്ലാം സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇത്തവണത്തെ ബജറ്റിന് പോലും പെരുമാറ്റ ചട്ടം പാലിക്കേണ്ടി വന്നു. ഇത് വികസനത്തെ മുരടിപ്പിക്കുന്നു.

പുതിയ നിർദേശങ്ങൾ നടപ്പിൽ വന്നാൽ രാജ്യം അഞ്ച് വർഷം കൂടുന്പോൾ മാത്രമേ തിരഞ്ഞെടുപ്പിനെ നേരിടൂ. തുടർന്നുള്ള അഞ്ച് വർഷം നേതാക്കന്മാർക്ക് ഭരണത്തിൽ ശ്രദ്ധിക്കാൻ കഴിയും. നമ്മുടെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ഇപ്പോൾ ഭരണത്തിലല്ല തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് എന്നത് ഇവിടെ കൂട്ടി വായിക്കാം. കാത്തിരിക്കാം, ആ നല്ല തീരുമാനത്തിനായി.

 

ലാൽ വി.എസ്

You might also like

Most Viewed