കലങ്ങി­മറി­യു­ന്ന തമിഴ് രാ­ഷ്ട്രീ­യം...


കേരളത്തിൽ രാഷ്ട്രീയം കളിച്ച് മുഖ്യമന്ത്രിപദത്തിലെത്തുന്നവരാണ് അധികവും. എന്നാൽ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ സ്ഥിതി വിപരീതമാണ്. താരാരാധനയാണ് അവി
ടെ നേതാക്കളെ സൃഷ്ടിക്കുന്നതെന്ന് ചില മുഖ്യമന്ത്രിമാരെ കാ
ണുന്പോൾ മനസ്സിലാക്കാം. രാഷ്ട്രീയ പാർട്ടികളേക്കാൾ വ്യക്തികേന്ദ്രീകൃതമാണ് കാര്യങ്ങൾ. എംജിആർ, കരുണാനിധി,
ജയലളിത ഇവരൊക്കെ താരതിളക്കമുള്ളവരായിരുന്നു. സിനിമയിൽ നിന്ന് ചുവടുമാറ്റി രാഷ്ട്രീയത്തിലെത്തിയ ഇവർ ‘ഫാൻസുകാരുടെ’ കാരുണ്യത്തിൽ പലപ്പോഴും ഭരണത്തിലേറി.

അവസാനം ജയലളിതയായിരുന്നു താരതിളക്കത്തിൽ ഭരിച്ച മുഖ്യമന്ത്രി. എന്തുകൊണ്ട് തമിഴ്നാട്ടിൽ ഇപ്പോൾ ശശികല മുഖ്യമന്ത്രി പദത്തിലെത്തുന്നു. യോഗ്യത അളന്നാൽ പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിപദത്തിലിരിക്കുന്നവരും മറ്റ് മന്ത്രിപ്പണി ചെയ്യുന്നവരും രാജിവെച്ച് പുറത്ത് പോകേണ്ടി വരും, അതുകൊണ്ട് ശശികല തമിഴ് ജനതയെ ഭരിക്കാൻ അർഹയാണോ എന്നത് മാറ്റിനിർത്തി ചിന്തിക്കാം.

സ്റ്റാലിൻ പറ‍ഞ്ഞത് പോലെ വീട്ടുജോലിക്കാരി എങ്ങനെ മുഖ്യമന്ത്രിയാകും? ചോദ്യം ന്യായമാണ്. പക്ഷെ സിനിമാക്കാർ മന്ത്രിപദത്തിലെത്തിയില്ലെ, കൊള്ളക്കാരും ക്രിമിനൽസും നാട് ഭരിക്കുന്നില്ലേ? വീട്ടുവേല ഒരു മോശം തൊഴിലാണോ? അതുകൊണ്ട് അവർ കഴിവില്ലാത്തവരാകുമോ? വരുദിവസങ്ങളിലെ അവരുടെ ഭരണത്തെ വിലയിരുത്തി അവർക്കെതിരെ വാളോങ്ങാം... എന്തുകൊണ്ടും ജയലളിതയുടെ പാത ശശികല പിന്തുടരുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. നാടിന് നന്മചെയ്യാൻ ജയലളിതയെ പോലെ അവർക്ക് കഴിഞ്ഞാൽ പിന്നെ പിന്തിരിഞ്ഞ് നോക്കേണ്ടി വരില്ല...

നിയാസ്, കൊടുങ്ങല്ലൂർ

You might also like

Most Viewed