മു­ഖ്യമന്ത്രി­ക്ക് തു­റന്ന കത്തെ­ഴു­തേ­ണ്ടി­ വന്ന ഒരമ്മയു­ടെ­ ഗതി­കേ­ട്...


ജിഷ്ണു പ്രണോയ്്്യെ ഈയിടെ പത്രത്താളുകളിൽ നിന്നാണ് പരിചയപ്പെട്ടത്. കോളേജിലെ മാനസിക പീഢനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥി. മാനസിക പീഢനമല്ല ശാരീരിക പീഢനവും നടന്നിട്ടുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. സംഭവം കഴിഞ്ഞ് മാസം ഒന്നായിട്ടും ഇതുവരെ അതുമായി ബന്ധപ്പെട്ട് ഊർജ്ജിതമായ അന്വേഷണമോ മറ്റോ നടന്നതായി അറിവില്ല. അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ നിരവധി തവണ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിരുന്നു. പക്ഷെ മറുപടി കിട്ടിയില്ല, ശേഷം ആ അമ്മ ഒരു തുറന്ന കത്തെഴുതിയിരിക്കുകയാണ്. കത്തിലെ ചില പ്രസക്ത ഭാഗങ്ങൾ നോക്കാം...

“ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ‍ അവർ‍കൾ‍ക്ക്, ഞാൻ‍ മഹിജ എന്നെ അങ്ങയ്ക്ക് പരിചയമുണ്ടാവില്ല. എന്നാൽ‍ എന്റെ മകനെ കുറിച്ച് നിങ്ങൾ‍ എവിടെ നിന്നെങ്കിലും കേട്ടു കാണും. എന്റെ മകനും തൃശ്ശൂർ‍ പാന്പാടി നെഹ്റു കോളേജിലെ ബി ടെക് കന്പ്യൂട്ടർ‍ സയൻ‍സ് ഒന്നാം വർ‍ഷ വിദ്യാർ‍ഥിയുമായ ജിഷ്ണു പ്രണോയി(18)യുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഞാൻ‍ അങ്ങയ്ക്ക് മൂന്ന് കത്തുകളയച്ചു. ഒന്നിനുപോലും മറുപടി ലഭിക്കാത്തതിനാലാണ് ഇങ്ങനെ ഒരു തുറന്ന കത്ത് എഴുതുന്നത്.

പ്രമുഖരായ പലരും ഞങ്ങളുടെ വീട്ടിലെത്തി. എന്റെയും കുടുംബത്തിന്റെയും കണ്ണീരും പരാതികളും ഇവരെല്ലാം കണ്ടും കേട്ടും മടങ്ങി. എന്നാൽ‍ വിഎം സുധീരനെ പോലുളള ചുരുക്കം ചിലർ‍ മാത്രമാണ് ഞങ്ങളുടെ കാര്യങ്ങൾ‍ വീണ്ടും അന്വേഷിച്ച് സഹായിച്ചിട്ടുളളത്.

അങ്ങയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങളും തിരക്കുകളും അറിയാത്തത് കൊണ്ടല്ല ഇവിടെ അടുത്ത് കണ്ണൂരിലും, കോഴിക്കോടും അങ്ങ് വന്നപ്പോൾ‍ ഞങ്ങളുടെ സങ്കടം കേൾ‍ക്കാനും നീതി ലഭ്യമാക്കാനും ഒരിക്കലെങ്കിലും ചാവുകിടക്കയിൽ‍ നിന്ന് എഴുന്നേൽ‍ക്കാത്ത എന്നെ തേടി വരുമെന്ന് ആഗ്രഹിച്ച് പോയി. സഖാവ് കോടിയേരി ബാലകൃഷ്ണൻ‍ പ്രസംഗിച്ച വേദിയിലേയ്ക്ക് ബോംബേറ് ഉണ്ടായപ്പോൾ‍ നിമിഷങ്ങൾ‍ വൈകാതെ അങ്ങയുടെ പ്രതിഷേധം ഫെയ്സ് ബുക്ക് പേജിൽ‍ കുറിച്ചതായി എന്റെ മകന്റെ സുഹൃത്തുക്കൾ‍ പറഞ്ഞ് കേട്ടു. ഇന്ന് എന്റെ മകനെ ഇല്ലാതാക്കിയിട്ട് ദിവസങ്ങളായിരിക്കുന്നു. ഒന്ന് എന്നെ ഫോണിൽ‍ വിളിക്കുകയോ അങ്ങയുടെ ഫെയ്സ് ബുക്ക് പേജിൽ‍ പോലും ഒരു അനുശോജന കുറിപ്പ് രേഖപ്പെടുത്തിയില്ല എന്ന് അറിയുന്നതിൽ‍ എനിക്ക് സങ്കടമുണ്ട്. അങ്ങ് ജിഷ്ണു പ്രണോയിയുടെ ഫെയ്സ് ബുക്ക് പേജ് ഒന്ന് കാണണം. അവന്റെ ഇഷ്ടപ്പെട്ട നേതാവ് ചെഗുവേരക്കൊപ്പം പിണറായി വിജയനായിരുന്നു. അവസാനമായി അവൻ‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഇടതുമുന്നണിയുടെ മനുഷ്യചങ്ങലയിൽ‍ കണ്ണിചേർ‍ന്ന് അനിയത്തിയുടെ കൈയ്യിൽ‍ ചെങ്കൊടി പിടിപ്പിച്ച ഫോട്ടോ ആയിരുന്നു.”

കത്തിന്റെ പൂർണ്ണരൂപം ഇവിടെ വിശദമാക്കുന്നതിന് സ്ഥലപരിമിതിയില്ല. നമ്മൾ അറിയേണ്ട കാര്യങ്ങൾ ചെറുതല്ല. പാർട്ടിയും പടപ്പുറപ്പാടും ഉണ്ടാകുന്നതിന് മുന്പ് യുവതലമുറ ഓർത്തിരിക്കേണ്ട കാര്യമാണ് കുടുംബം. കൊടിപിടിക്കാനും വെട്ടാനും കൊല്ലാനുമൊക്കെ പോകുന്പോൾ ആർക്കുവേണ്ടി, എന്തിന് വേണ്ടി എന്നൊക്കെ നമ്മൾ ചിന്തിക്കണം. മരണത്തിൽ അനുശോചിക്കാൻ പോലും ചിലപ്പോൾ പാർട്ടികൾ മറന്നെന്നിരിക്കും.

ജിഷ്ണുവിന്റെ കാര്യത്തിൽ പക്ഷെ അങ്ങനല്ല. നന്നായി പഠിക്കുന്ന ഒരു വിദ്യാർത്ഥി, അവൻ എന്തിന് ആത്മഹത്യ ചെയ്തു. ചോദ്യം എല്ലാവരും ചോദിക്കുന്നുണ്ട്, പക്ഷെ ഉത്തരമില്ല. അവനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പറയുന്നു. തെളിഞ്ഞിട്ടില്ല. മരണത്തിന് പിന്നിൽ ആരെങ്കിലും ഉണ്ടോ, ഇല്ലേ? ഊർജ്ജിതമായി അന്വേഷിക്കണം. അതിനുതക്ക കോംപ്ലിക്കേറ്റഡ് ആയ കേസൊന്നുമല്ല സർ... താൽപര്യക്കുറവിന്റെ പ്രശ്നമാണ് ഇവിടെ പ്രകടമാകുന്നത്. ജിഷ്ണുവുന്റെ അമ്മയുടെ തുറന്നകത്ത് വേണ്ടി വന്നു സംഭവത്തിൽ താങ്കളുടെ മറുപടി കിട്ടാൻ. നാട്ടിലെ ജനങ്ങളുടെ ജീവന് എന്ത് സംരക്ഷണമാണ് സർ സർക്കാരിന് നൽകാൻ കഴിയുന്നത്...

നിയാസ്, മനാമ

You might also like

Most Viewed