ബഹ്റിനിലും ചില ‘മലയാളികളുടെ’ വിനോദങ്ങൾ പൊറുക്കാൻ കഴിയാത്തത്
വ്യാജമായി പരക്കുന്ന വാർത്തകളിലെ അസത്യവുമായി ബന്ധപ്പെട്ട് ഫോർപി.എം ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത വാർത്തകളെ അടിസ്ഥാനമാക്കിയാണ് ഈ കുറിപ്പെഴുതുന്നത്. രാജ്യത്തെ സ്ഥിതിഗതികളിൽ ഇല്ലാ വാർത്തകൾ സോഷ്യൽ മീഡിയ വഴി പരത്തുന്ന മലയാളികളുടെ വിവരദോഷത്തെ ചൂണ്ടികാണിച്ചതിന് പത്രത്തിന് നന്ദി. ഇത്തരത്തിൽ വ്യാജ വാർത്ത സ്പ്രെഡ് ചെയ്യുന്നവരെ ശരിയായി പറഞ്ഞാൽ നിയമത്തിന് മുന്നിൽ കൊണ്ടുവരികയാണ് വേണ്ടത്. പൊതുവെ നില നല്ലരീതിയിൽ തുടരുന്ന ബഹ്റിനിൽ ഭീതി വിതയ്ക്കാൻ മനഃപൂർവ്വം തുനിയുന്നവർക്ക് ഉണ്ടാകുന്ന നേട്ടം എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
തീവ്രവാദികൾ ഇല്ലാത്ത രാജ്യം പരിമിതമാണ്. ആക്രമണം നടത്തുന്നവരെ പിടിക്കുകയും വേണ്ട ശിക്ഷ നൽകുകയും തീവ്രവാദത്തിനെതിരെ കടുത്ത നടപടികൾ കൈകൊള്ളുന്നതിലും ബഹ്റിൻ പോലീസ് അഭിനന്ദനമർഹിക്കുന്നു. വാർത്തയിലെ സത്യവും നീതിയുമൊക്കെ പൊതുജനങ്ങളിൽ എത്തിക്കാൻ മാധ്യമങ്ങൾക്കാണ് ഉത്തരവാദിത്വവും അവകാശവും. അതെറ്റേടുത്ത് പൊതുജനം മുന്നോട്ട് വരുന്പോൾ പല ഇല്ലാവാർത്തകളും ഉണ്ടാകുന്നു.
പലരും ഇത്തരത്തിൽ വാർത്തകൾ സ്പ്രെഡ് ചെയ്യുന്നുണ്ടെങ്കിലും അതിൽ മലയാളിയുെട പങ്ക് കാണുന്പോൾ ലജ്ജാകരമാണ്. നാട്ടിലും കാണാം ഇത്തരത്തിൽ വ്യാജ പ്രചരണങ്ങൾ. വളച്ചൊടിച്ച് വാർത്തകൾ വ്യാജമാക്കും എന്നിട്ട് അത് വാട്സപ്പ് ഗ്രൂപ്പുകളിലും മറ്റും ഇട്ട് ഉല്ലസിക്കും.
ഫോർ പി.എം കഴിഞ്ഞ ദിവസം വാർത്തകളിലെ ഈ ഇല്ലാകഥകളെ ചൂണ്ടികാണിച്ച് തയ്യാറാക്കിയ റിപ്പോർട്ട് ശരിയായ മാധ്യമപ്രവർത്തനത്തെ ചൂണ്ടികാട്ടുന്നു. എവിടെയും വളച്ചൊടിച്ച് വാർത്തകൾ നൽകുന്ന മറ്റ് പത്രങ്ങളിൽ നിന്നും ഫോർ പിഎം അതുകൊണ്ട് തന്നെ വേറിട്ട് നിൽക്കുന്നു. അഭിന്ദനം...
മുഹമ്മദ് ഗഫൂർ, മലപ്പുറം