ഉമ്മൻ ചാ­ണ്ടി­യെ­ വെ­റു­തെ­ വി­ടു­ക...! അദ്ദേ­ഹത്തെ­ സ്നേ­ഹി­ച്ചു­ കൊ­ല്ലരു­തേ­!


കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ  മനസ്സിലേറ്റിയ ജനനേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തെ ഒരു വിഭാഗത്തിന്റെ നേതാവാക്കി ഇല്ലാതാക്കുവാൻ ഇനിയും ആരും ശ്രമിക്കരുതേ... ശ്രീ ഉമ്മൻ ചാണ്ടിയും ശ്രീ രമേശ്  ചെന്നിത്തലയും ശ്രീ വി.എം സുധീരനും ഒരുമയോടെ കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ നയിക്കണമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വവും കേരളത്തിലെ സാധാരണ കോൺഗ്രസ് പ്രവർത്തകരും ആഗ്രഹിക്കുന്നത്. ഈ നേതാക്കളെ സ്വാർത്ഥതാൽപ്പര്യത്തിനുവേണ്ടി ബ്രാക്കറ്റുകൾക്കുള്ളിൽ ഒതുക്കാൻ  ശ്രമിക്കരുത്! ആദരണിയനായ ശ്രീ കെ. കരുണാകരന്റെ കാലഘട്ടത്തിനു ശേഷം കേരളത്തിന്റെ ഹൈക്കമാൻഡ് ശ്രീ എ.കെ.ആന്റണിയാണെന്ന് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. എ.കെ.ആന്റണിയുടെ ആദർശ്ശപരിവേഷവും ഉമ്മൻ ചാണ്ടിയൂടെ പ്രായോഗിക നിലാപാടുകളും ആയിരുന്നു ഒരു കാലഘട്ടത്തിൽ കേരള സമൂഹത്തിന്റെ മുന്നിലും കോൺഗ്രസ്‌ പ്രവർത്തകരുടെ ഇടയിലും അവർക്ക്‌ സ്വീകാര്യത ഉണ്ടാക്കികൊടുത്തത്‌.

കെ.കരുണാകരൻ എന്ന തന്ത്രശാലിയായ രാഷ്ടീയ നേതാവുമായി യോജിക്കേണ്ടടുത്ത്‌ യോജിച്ചും വിയോജിക്കേണ്ടടുത്ത്‌ വിയോജിച്ചും സംഘടനയുടെ പൊതുനന്മക്കു വേണ്ടി അവർ കുട്ടായി എടുത്തിട്ടുള്ള നിലാപാടുകൾക്കൊപ്പം കോൺഗ്രസ്‌ പ്രവർത്തകർ അണിനിരന്നിട്ടുണ്ട്‌.

അതിന് ഒരു ഉദാഹരണമായിരുന്നു രമേശ്‌ ചെന്നിത്തല കെ. പി.സി.സി പ്രസിഡണ്ടും ഉമ്മൻ ചാണ്ടി പാർലമെന്റ്റി പാർട്ടി ലീഡറായും കേരളത്തിലെ കോൺഗ്രസിനെ നയിക്കട്ടെ എന്ന കോൺഗ്രസ്‌ നേതൃത്വത്തിന്റെ തിരുമാനം.

യുഡിഎഫ് സർ‍ക്കാരിന്‍റെ പതനത്തിന് ആരാണ് ഉത്തരവദികൾ‍? സ്വയം ആത്മവിമർ‍ശനം നടത്തുവാൻ തയ്യാറായാൽ അവരവർ‍ക്ക് അത് സ്വയം ബോധ്യമാകും! കഴിഞ്ഞ ഉമ്മൻചാണ്ടി സർ‍ക്കാരിന്റെ ഭരണത്തുടർ‍ച്ച അട്ടിമറിച്ചത് സ്വന്തം സർ‍ക്കാരിലും   പാർട്ടിയിൽ തന്നെ  ഉള്ളവരും ആണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. ജനങ്ങളെയും പാർ‍ട്ടി പ്രവർ‍ത്തകരെയും വിശ്വാസത്തിൽ എടുക്കാതെ നടത്തിയ നടപടികളും വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള പോഷക സംഘ‌ടനകളെ  വന്ധ്യംകരിച്ചതുമാണ് ഈ പ്രസ്ഥനത്തെ ഈ കോലത്തിൽ എത്തിച്ചത്.

എന്തായാലും കോൺ‍ഗ്രസ് ഹൈക്കമാൻ‍ഡിനു അത് ബോധ്യമായി തുടങ്ങിയെന്ന് ഡിസിസി പ്രസിഡണ്ടുമാരുടെ നിയമന ലിസ്റ്റ് കാണുന്ന ഏതൊരാൾ‍ക്കും മനസ്സിലാകും. ഇപ്പോഴും ലിസ്റ്റിൽ വന്നവരുടെ പേരിന്റെ കൂടെ ബ്രാക്കറ്റ് ഇടുവാൻ‍ ചില ശ്രമം നടക്കുന്നുണ്ട്. ഇപ്പോൾ ഡി.സി.സി പ്രസിഡന്റുമാരായി നിയമിതരായവർ എല്ലാം വിദ്യാർ‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ കടന്നു വന്നവരും മികവ് തെളിയിച്ചിട്ടുള്ളവരും ആണ്. എന്തുകൊണ്ടും ഈ പദവിക്ക് യോഗ്യരും ആണ്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തിരുമാനം ശരിയാെണന്നുള്ളതും അത് കോൺഗ്രസ് പ്രവർത്തകർ അംഗീകരിച്ചു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം കേരളത്തിലെ പതിനാല് ജില്ലാ കേന്ദ്രങ്ങളിൽ നടന്ന സമരത്തിലെ ജന പങ്കാളിത്തം. ഉമ്മൻ‍ ചാണ്ടിയും വി.എം സുധീരനും രമേശ് ചെന്നിത്തലയും ഒരുമയോടെ ഈ പ്രസ്ഥാനത്തെ നയിക്കുന്നതു കാണാനാണ് സാധാരണ കോൺ‍ഗ്രസ് പ്രവർ‍ത്തകർ ഇഷ്ടപ്പെടുന്നത്. നഷ്ടപ്പെട്ടു പോയ പഴയ പ്രതാപത്തിലേയ്ക്ക് കോൺ‍ഗ്രസ് പ്രസ്ഥനം തിരികെവരുമെങ്കിൽ ഈ നിലപാടിനെ ആശ്രയിച്ചിരിക്കും.

മുൻ കാലങ്ങളിലെ പോലെ കേരളത്തിലെ ഗ്രൂപ്പ്‌ നേതൃത്വങ്ങളെ വിശ്വാസത്തിൽ എടുത്തുകൊണ്ട്‌ എല്ലാവർക്കും സ്വീകാര്യമായ ഒരു ഫോർമുല രൂപപ്പെടുത്തിയെടുക്കുവാൻ ശ്രീ എ.കെ ആന്റണി മുൻകൈ എടുത്തില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസ്‌ അടുത്തകാലത്തൊന്നും ഗുണം പിടിക്കുമെന്ന് തോന്നുന്നില്ല! ഗ്രൂപ്പുകൾ‍ വഴി പാർ‍ട്ടിയെ വളർ‍ത്തേണ്ട കാലഘട്ടം അവസാനിച്ചെന്ന തിരിച്ചറിവും പാർ‍ട്ടിയ്ക്കുള്ളിൽ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ ഉയർ‍ന്നുവരുന്ന വികാരവും എന്തുകൊണ്ട് നമ്മുടെ നേതാക്കൾക്ക് മാത്രം മനസ്സിലാക്കുവാൻ‍ ക‌ഴിയുന്നില്ല! ഗ്രൂപ്പിന് പകരം പാർ‍ട്ടിയ്ക്ക് ഗുണമുള്ള എല്ലാ പ്രവർ‍ത്തകരെയും നേതാക്കളെയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന സമീപനം ഇനിയെങ്കിലും ഈ നേതാക്കന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമോ?

ജെയിംസ്‌ കൂടൽ

You might also like

  • Lulu Exchange
  • Straight Forward

Most Viewed