മദ്യവും മലയാളിയും


ന്ന് കേരളത്തിലെ പുരുഷൻമാരിൽ ബഹുഭൂരിപക്ഷവും മദ്യപിക്കുന്നവരാണ്. ഏത് ആഘോഷമായാലും, സന്തോഷമായാലും, ദുഃഖമായാലും ശരി മദ്യം മലയാളിക്ക് കൂട്ടായി വേണം. പലർക്കും മദ്യവുമായുള്ള ‘ആത്മബന്ധം’ വളരെ വലുതാണ്. അതുകൊണ്ട് തന്നെയാണ് ഹൈവേ പരിസരത്തുള്ള മദ്യഷാപ്പുകൾ അടച്ചു പൂട്ടണമെന്ന് കോടതി വിധി വന്നപ്പോൾ മലയാളികൾ സോഷ്യൽ മീഡിയയിൽ തമാശ രൂപേണേ പോസ്റ്റ് ചെയ്ത ‘ഹൈവേ വേണ്ടെന്ന് വെച്ചാൽ മതി, മദ്യഷാപ്പുകൾ വേണ്ടെന്ന് വെക്കല്ലേ’ എന്ന ഡയലോഗ് വൈറലായത്.

ഒരു കെട്ടിടം വാർത്ത് കഴിയുന്പോൾ, കെട്ടിടത്തിന്റെ പണി പൂർത്തിയായി കഴിഞ്ഞാൽ, കൃഷിയിറക്ക് കഴിഞ്ഞാൽ, കൊയ്ത്ത് കഴിഞ്ഞാൽ, കല്യാണം, മരണം തുടങ്ങി എന്ത് കാര്യങ്ങൾ ആയാലും അവിടെ പണിക്ക് വരുന്നവർക്ക് മദ്യം നൽകി സൽക്കരിക്കണം എന്നത് നിർബന്ധപൂർവ്വമായ ആചാരമായി മാറിയിരിക്കുകയാണ് നമ്മുടെ കൊച്ച് കേരളത്തിലിപ്പോൾ. ഇങ്ങനെ ചെയ്തില്ലെങ്കിൽ അടുത്ത തവണ നമുക്ക് ആളെ കിട്ടാതെ വരുന്ന അവസ്ഥയും ഉണ്ടാകും. 

മദ്യപാനം മൂലം കുടുംബം നഷ്ടപ്പെട്ടവർ പോലും നമ്മുടെ നാട്ടിൽ ധാരാളം ഉണ്ട്. അതേസമയം, ഒരു ചെറിയ അളവിൽ മദ്യം സേവിക്കുന്നവരുടെ എണ്ണവും കുറവല്ല. ആർക്കും ഒരു പ്രശ്നവും ഉണ്ടാക്കാതെ അവർ ഇത് തുടരുന്നുമുണ്ട്. മദ്യം മനുഷ്യന്റെ ശത്രുവാണോ മിത്രമാണോ എന്ന് ചോദിച്ചാൽ അത് അവനൻ ഉപയോഗിക്കുന്നത് പോലെ ആയിരിക്കും എന്നേ ഉത്തരം പറയാൻ സാധിക്കുകയുള്ളൂ.

മദ്യ നിരോധനം വേണോ വേണ്ടയോ എന്നത് സർക്കാർ വലിയ തോതിൽ തന്നെ ആലോചിക്കുന്നുണ്ട്. എന്നാൽ അതിലെല്ലാമുപരി ഓരോ മനുഷ്യരും അവനവൻ മദ്യപിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവനവൻ തന്നെയാണ്. മദ്യപിക്കണം എന്ന് തീരുമാനമെടുക്കുന്നവർ അവർ കഴിക്കുന്ന മദ്യത്തിന്റെ അളവും നിർബ്ബന്ധമായും നിജപ്പെടുത്തിയിരിക്കണം. കൂടുതലായാൽ അവനവന് ദോഷം വരും എന്ന് മാത്രമല്ല, മദ്യം കഴിച്ച് ഉണ്ടാകുന്ന സംസാരവും, ബഹളവും മറ്റുള്ളവർക്ക് അതിയായ അലോസരമുണ്ടാക്കുന്നു എന്നത് വിദ്യാസന്പന്നരായ ഓരോ മലയാളിയും ബോധവാന്മാരായിരിക്കണം. അവനവന്റെ കുടുംബത്തിലും സമൂഹത്തിലും കാണിക്കേണ്ട മാന്യത അവനവൻ കാണിച്ചേ മതിയാകൂ.

 

 

അലക്സ് വർഗ്ഗീസ്, ഹിദ്ദ്

You might also like

Most Viewed