കമലോ, കമാലുദ്ദീനോ.....?

മലയാളികളുടെ പ്രിയ സംവിധായകൻ കമൽ ഈയിടെയായി ചലച്ചിത്രേതര വിഷയങ്ങളിലും ശ്രദ്ധാകേന്ദ്രമായി മാറി. കമൽ എന്ന സിനിമാ സംവിധായകന്റെ യഥാർത്ഥ പേര് ചിലർ പറയാൻ തുടങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. കമൽ എന്നത് വിളിപ്പേരാണെന്നും കമാലുദ്ദീൻ എന്നതാണ് കമലിന്റെ യഥാർത്ഥ പേരെന്നും ചിലർ ചൂണ്ടിക്കാട്ടി. ഇത് കമലിനെയടക്കം നിരവധി പുരോഗമനക്കാരെ ചൊടിപ്പിച്ചു. കമലിനുള്ളിലെ കമാലുദ്ദീനെ കണ്ടെത്താനുള്ള കാരണങ്ങളിൽ ചിലത് നമുക്ക് പരിശോധിക്കാം.
രണ്ട് വർഷങ്ങൾക്ക് മുന്പ് മലയാള സിനിമാ സംവിധായകൻ മേജർ രവി ഒരു ഹൈന്ദവ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചപ്പോൾ അതിനെതിരെ പ്രധിഷേധിച്ചുകൊണ്ട് ഉയർന്ന ഒരു ശബ്ദം കമലെന്ന കമാലുദ്ദീന്റെതായിരുന്നു. അതുകഴിഞ്ഞ് ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാർ ദുർഗ്ഗാ ദേവിയെ അപമാനിച്ചപ്പോൾ അതിനെതിരെ പ്രതിഷേധിച്ച മേജർ രവിക്കെതിരെ ഉയർന്ന സിനിമാ രംഗത്തെ ഓരേ ഒരു ശബ്ദം കമാലുദ്ദീന്റെതായിരുന്നു. പിന്നീട് പ്രസിദ്ധ സിനിമാ താരം സുരേഷ് ഗോപി ഭാരത പ്രധാനമന്ത്രിയെ അനുകൂലിച്ച് നിലപാടെടുത്തപ്പോൾ സുരേഷ് ഗോപിയെ അടിമ ഗോപിയെന്നും ‘സുരേഷ്ഗോപിനായർ’ എന്നും വിളിച്ച് അധിക്ഷേപിച്ചതും ഈ കമാലുദ്ദീൻ തന്നെയായിരുന്നു. മുകേഷ് ഇടതുപക്ഷത്തും ജഗദീഷ് വലതുപക്ഷത്തും ചേർന്ന് ഇലക്ഷന് മത്സരിച്ചപ്പോൾ ഒരക്ഷരം ഉരിയാടാൻ കമാലുദ്ദീൻ തയ്യാറായതുമില്ല.
കുറച്ചു മാസങ്ങൾക്കു മുന്പ് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രിക്കനുകൂലമായി നിലപാട് അറിയിച്ചപ്പോൾ മോഹൻലാലിനേയും അധിക്ഷേപിച്ചിരുന്നു കമാലുദ്ദീൻ. ഇതിനൊപ്പം തന്നെ ഭാരതത്തിന്റെ പരമോന്നത കോടതിവിധിക്ക് പുല്ലുവിലപോലും കൽപ്പിക്കാതെ രാജ്യദ്രോഹികളുടെ സേവപിടിച്ചുപറ്റാനായി ഭാരത പ്രധാനമന്ത്രി നരേന്ദ്രമോഡിയെ നരാധമൻ എന്ന് പൊതുവേദിയിൽ വിശേഷിപ്പിച്ചതോടെ കമലിൽ നിന്നും കമാലുദ്ദീനിലേക്കുള്ള പരിണാമം പൂർത്തിയായിരുന്നു.
അവസാനമായി ദേശീയ ഗാനാലാപന വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി നിലപാടെടുത്തപ്പോൾ അതിനെതിരെ രോഷാകുലനായിക്കൊണ്ടായിരുന്നു കമാലുദ്ദീൻ പ്രതികരിച്ചത്. സിനിമാ പ്രദർശനത്തിനു മുന്പ് ദേശീയ ഗാനം ആലപിക്കണമെന്നായിരുന്നു ബഹുമാനപ്പെട്ട സുപ്രീംകോടതി ഉത്തരവ്. ആലപിക്കില്ലെന്ന് കമാലുദ്ദീനും. അതിനിടെ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റ് നിൽക്കാത്തവർക്കെതിരെ പിണറായിയുടെ പോലീസ് കേസെടുത്തു. അതിന്റെ കുറ്റവും നരേന്ദ്രമോഡിയിൽ കെട്ടിവെക്കാൻ കമാലുദ്ദീൻ മറന്നില്ല. ഇത്തരം പ്രവർത്തികൾ കൊണ്ടല്ലേ കമൽ എന്ന കമാലുദ്ദീന് സ്വന്തം പേരിനെ ഭയക്കേണ്ടി വന്നത്. ഇതുകൊണ്ടുതന്നെയല്ലേ കമൽ എന്ന സംവിധായകന്റെ യഥാർത്ഥ പേര് അന്വേഷിച്ച് ജനങ്ങൾക്ക് പോകേണ്ടി വന്നത്.
ഭാരതത്തിലെ ഹിന്ദുവിശ്വാസികൾ ആരാധിക്കുന്ന ശ്രീ ഹനുമാനെ പൂർണ്ണ നഗ്നനാക്കി കാണിക്കുന്ന കാ ബോഡി സ്കേപ്പ് എന്ന സിനിമ കേന്ദ്രസർക്കാർ നിരോധിച്ചിട്ടും ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനുള്ള കമലിന്റെ ഉത്സാഹത്തിനു പിന്നിലും ചില നിക്ഷിപ്ത താൽപര്യങ്ങളുണ്ട്.
ഭാരതത്തിന്റെ പ്രധാനമന്ത്രിയേയും ഭാരതത്തിന്റെ ദേശീയ ഗാനത്തേയും അധിക്ഷേപിച്ച് അധികാര സ്ഥാപനങ്ങളിലേക്കടുക്കാൻ കമൽ എന്ന കമാലുദ്ദീൻ ശ്രമിക്കുന്പോൾ അത് സാധാരണ ജനസാമാന്യവുമായുള്ള അകൽച്ച കൂട്ടുകയാണെന്ന കാര്യം ഓർമ്മിക്കുന്നത് നന്നായിരിക്കും.
എ. ശിവപ്രസാദ്