പ്രധാനമന്ത്രി അഭിനന്ദനം അർഹിക്കുന്നു...


പണം ഉപയോഗിക്കുന്നതിനു പകരമായി ഒരു ‘കാഷ്‌ലെസ്സ് സൊസൈറ്റി’ക്കു വേണ്ടി പ്രേരിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അനുമോദിക്കണം. ഇത്തരം ഒരാശയം സാന്പത്തിക പുരോഗതിയുടെയും ആഗോള വീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യയെ പോലൊരു രാജ്യത്തിനു വ്യക്തമായി തിരഞ്ഞെടുക്കാവുന്നതാണ്. അതിനുള്ള സമയവും അതിക്രമിച്ചിരിക്കുന്നു എന്നു വേണം പറയാൻ.

സമൂഹത്തിന്റെ വളരെ ആഴത്തിലുള്ള അഴിമതിയെന്ന ദുർഗന്ധത്തെ തുടച്ചുനീക്കാൻ ഇത്തരമൊരു ആശയം കൊണ്ടുവന്നു സ്വാധീനിക്കാൻ കഴിയും എന്ന തോന്നൽ തന്നെ ഒരു മാറ്റത്തിന് തുടക്കമിട്ടതുപോലെയാണ്. അതുകൊണ്ടുതന്നെ ഈ ഇടപെടലിന് ദീർഘകാലാടിസ്ഥാനത്തിൽ യഥാർത്ഥ ഫലമുണ്ടാക്കാൻ കഴിയും എന്നു വേണം കരുതാൻ. അതു രാജ്യത്തിന്റെ ഗ്രാമീണ ഭാഗത്തെ മുന്നോട്ടു നയിക്കാനും കഴിയണം.

ഭൂരിപക്ഷ സമുദായവും ഇന്ന് വെല്ലുവിളിയാകുന്ന ലോകത്തിന് ഒരു യഥാർത്ഥ മാറ്റം ഇത്തരമൊരു തീരുമാനം കൊണ്ട് സാധിക്കുമെങ്കിൽ അത് ത്വരിതപ്പെടുത്താൻ കർക്കശമായ സമീപനം വേണ്ടിവരും. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ഐകകണ്ഠ്യേന പ്രധാനമന്ത്രി നരേന്ദ്ര മോഡി സർക്കാരിനൊപ്പം ചേരാനും അഴിമതിക്കെതിരെ യുദ്ധം ചെയ്യാനും തയ്യാറാവണം. ഇത് ഇന്ത്യയുടെ അല്ലെങ്കിൽ ഒരു സംസ്കാരത്തിന്റെ തന്നെ ആവശ്യമാണ് എന്ന തിരിച്ചറിവ് നമുക്ക് കൂടിയേ തീരു. 

പണം അസാധുവാക്കൽ ഇന്ത്യക്കാർക്ക് ഒരു അപ്രതീക്ഷിത തീരുമാനം ആയിരുന്നെങ്കിലും ജനം കേട്ട ഏറ്റവും വലിയ വിമർശനങ്ങൾ അതിന്റെ ദീർഘകാല ആനുകൂല്യങ്ങൾ അറിയാതെ തന്നെ രാഷ്ട്രീയ പ്രേരിതമായിരുന്നു. പക്ഷെ രാഷ്ട്രീയത്തിന്റെ നിറം രാജ്യത്തെ വിഭജിച്ചുകൊണ്ടിരിക്കുന്നു, അതു ഭൂരിപക്ഷം ജനങ്ങൾ മനസ്സിലാക്കി വരുന്പോഴേയ്ക്കും വൈകുമോ അറിയില്ല.

ഇന്ത്യയുടെ ചരിത്രത്തിൽ എപ്പോഴെങ്കിലും ഒരു പ്രധാനമന്ത്രി പൊതു ഭൂരിപക്ഷത്തിന്റെ പ്രശ്നങ്ങൾ സ്വീകരിക്കുകയും സഹകരിച്ച് ആഴത്തിലുള്ള അഴിമതി എന്ന ക്യാൻസറിനെ തുടച്ചുമാക്കാൻ അഭ്യർത്ഥിക്കുന്നത് ഇതുവരെയും കണ്ടിട്ടില്ല. ഈ പ്രയത്നം വെറുതെയാകില്ലെന്നു കരുതാം.

 

രാമചന്ദ്രൻ നായർ 

മസ്കറ്റ്, ഒമാൻ

You might also like

Most Viewed