സെലിബ്രേറ്റികളേയും, താരങ്ങളെയും വിലക്കെടുത്ത് മോഡി രാഷ്ട്രീയം കളിക്കുന്നു !
കറൻസി പിൻവലിക്കൽ വഴി കോടിക്കണക്കിന് വരുന്ന ജനങ്ങൾ ക്യൂവിൽ നിന്ന് വിയർക്കുന്പോഴും ന്യായികരണങ്ങളുമായി ബോളിവുഡ് താരങ്ങളായ ആമിർഖാൻ, സൽമാൻ ഖാൻ, ഐശ്വര്യ തുടങ്ങിയവരൊക്കെ വന്നിരിക്കുന്നു. മോഡി രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി ഇവരെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുകയാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ അവസാനമിതാ... കേരളീയരുടെ പൊതുബോധത്തെ പോലും പരിഹസിച്ച് മോഹൻലാലും മോഡിയുടെ സ്തുതിഗീതം പാടുന്നു. ക്രിക്കറ്റ് കളിയിലെ ചില താരങ്ങളും ഈ സ്തുതിപാടക സംഘത്തിലുണ്ട്.
കഷ്ടപ്പാടിന്റെ എട്ടാംപടിയും കണ്ട പൊതുജനത്തെ ഈ താരങ്ങളുടെ പ്രസ്താവനകൾ വഴി പിടിച്ച് നിർത്താം എന്നാണോ മോഡി കരുതിയത്!. സെലിബ്രിറ്റികളുടെ മടിയിലെ കനം അവരെ ഭയപ്പെടുത്തുന്നുണ്ടാകും. എന്നാലും ക്യൂവിൽ നിന്ന് മരിക്കാൻ വിധിക്കപ്പെട്ടവരും, ചികിത്സ ലഭിക്കാതെ മണ്ണിലേയ്ക്ക് യാത്രയാകേണ്ടി വന്നവരുമായ ആത്മാക്കളോട് ഈ നടി-നട-താര വൃന്ദത്തിന് യാതൊരു സഹതാപവുമില്ലേ.?
പൊതു ജനത്തെ വെച്ച് ഏറെ കാലം കുരങ്ങുകളിപ്പി
ക്കാം എന്ന് കരുതുന്നത് ഭീമാബദ്ധമാണ്. ഇത്തരക്കാർക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നതിന് വേണ്ടുവോളം ചരിത്രത്തിൽ ഉദാഹരണങ്ങൾ ഉണ്ട്.
ഇച്ചാ ശക്തിയുണ്ടെങ്കിൽ കള്ളപ്പണത്തിന്റെ കുറുക്കുവഴികളായ ബോളിവുഡിനെയും ഐപിഎൽ പോലുള്ള ക്രിക്കറ്റ് മാമങ്കങ്ങളെയും അസാധുവാക്കണം. എന്നിട്ട് മതിയായിരുന്നു സാധാരണക്കാർ വിനിമയം ചെയ്യാൻ ഉപയോഗിക്കുന്ന 500ന്റെയും 1000ത്തിന്റെയും കറൻസി അസാധുവാക്കൽ.
റഷീദ് തെന്നല