രാ­ഷ്ട്രീ­യ പാ­ർ­ട്ടി­കളി­ലെ­ സ്ത്രീവിരുദ്ധത


ഇന്ത്യൻ ഭരണഘടനയിൽ സ്ത്രീക്കും പുരുഷനും തുല്യപരിഗണനയാണ് നൽകിയിട്ടുള്ളത്. സ്ത്രീയും പുരുഷനും സമൂഹത്തിന്റെ രണ്ട് കാലുകൾ ആണെന്നും അതിൽ ഒരെണ്ണത്തിന് എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ സമൂഹത്തിന് ശരിയായി നടക്കാൻ കഴിയില്ലെന്നും സാമൂഹീക ചിന്തകൻ മാർ നമ്മോടെ പറയുന്നു. എന്നിട്ടും നമ്മുടെ ഇടയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾ സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നത് എന്തുകൊണ്ടാണ്?. സാക്ഷരതയിൽ 100% കൈവരിച്ച കേരളത്തിൽ പുരോഗമന പ്രസ്ഥാനങ്ങൾ ഒഴിച്ച് നിയമസഭയിൽ സംവരണ സീറ്റു മാത്രമാണ് സ്ത്രീകൾക്ക് നൽകി വരുന്നത്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കഴിഞ്ഞ ഏതാനും ദിവസം മുന്പ് കോഴിക്കോട് നടന്ന സംഭവം. മുസ്ലീ ലീഗിൻ്റെ യുവജപ്രസ്ഥാനമായ യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളന വേദിയിൽ ആകെ ഉണ്ടായിരുന്ന വനിതാ അംഗം ഖമറുനിസ അൻവർ പ്രസംഗിക്കാൻ ഏഴുന്നേറ്റപ്പോൾ ലീഗ് ജനറൽ സെക്രട്ടറി മായിൻഹാജി തടഞ്ഞു. സ്ത്രീകൾ പുരുഷൻമാരുടെ മുന്പിൽ ചെന്ന് പ്രസിംഗിക്കുന്ന പതിവില്ലത്ര!?

ഇതാണ് ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാട്. വനിതാ ലീഗ് എന്ന ഒരു വിഭാഗം ഉണ്ട് അവർ എന്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്? സ്ത്രീകളെ അടുക്കളയിൽ തളച്ചിടാനാണോ? നാളിതുവരെ ഒരു വനിതാ പ്രതിനിധിയെ പോലും നിയമസഭയിൽ എത്തിക്കാത്ത രാഷ്ട്രീയ പാർട്ടിയാണ് മുസ്ലീ ലീഗ്. എന്നിട്ടും കഴിഞ്ഞ സർക്കാരിൽ വനിതാ ക്ഷേമം കൈകാര്യം ചെയ്തത് ലീഗിന്റെ മന്ത്രി ഇത് എന്തൊരു വിരോധാഭാസമാണ്.ലീഗിൽ നല്ല രാഷ്ട്രീയ ചിന്താശേഷിയുള്ള വനിതകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മുസ്ലീം രാഷ്ട്രമായ ബംഗ്ലാദേശിൽ ബീഗം ബാലീ ദ് സിയ, ഷെയ്ക്ക് ഹസീന, പാകിസ്ഥാനിൽ ബനസീർ ബോട്ടോ, ഇന്തോനേഷ്യയിൽ, മേഘാവതി പകർത്തോ പുത്രി, എന്നീ രാഷ്ട്ര നേതാക്കൾ. ഇന്ത്യയിൽ നജ്മഹബ്ദുള്ള, ജസ്റ്റീസ ഫാത്തിമ ബീവി, എന്നിവർ ആണുങ്ങളുടെ മുന്പിൽ തന്നെയാണ് പ്രസംഗിച്ച് വളർന്നത് എന്ന ചരിത്രബോധം മുസ്ലീം ലീഗ് മറച്ചു പിടിക്കുന്നത് ആർക്കു വേണ്ടിയാണ് ?! ഇത്തരം സംഭവങ്ങൾ ലോകത്തിനു മുന്പിൽ തല ഉയർത്തി പിടിച്ച് നിൽക്കുന്ന നമ്മുടെ കേരളത്തിലെ സ്ത്രീ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്.

 

ബ്രിജി ലാൽ കൊടുങ്ങല്ലൂർ

You might also like

Most Viewed