തി­രു­ത്തു­, ഈ ജനദ്രോ­ഹ തീ­രു­മാ­നം...


തെറ്റ് പറ്റാത്ത ഭരണാധികാരികളുണ്ടാകില്ല. അത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ് തിരുത്തുന്പോളാണ് അയാൾ വിവേകശാലിയെന്ന് വിലയിരുത്തപ്പെടുക. നമ്മുടെ പ്രധാനമന്ത്രിയുടെ വിവേകശൂന്യമായ ഒരു തീരുമാനത്തിന്റെ പേരിൽ ഇന്ത്യാ രാജ്യത്തെ കോടിക്കണക്കായ ജനങ്ങൾ നാലു ദിവസമായി അനുഭവിക്കുന്ന യാതനകളും വേദനകളും ഭീകരമാണെന്നാണ് രാജ്യത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാകുന്നത്. നാട് കത്തിച്ചാന്പലാകുന്പോൾ വീണ മീട്ടുന്ന നീറോ ചക്രവർത്തിയെ അനുസ്മരിപ്പിക്കും വിധം നമ്മുടെ പ്രധാനമന്ത്രി ജപ്പാനിൽ പോയി പീപീ ഊതിയും ചെണ്ട കൊട്ടിയും കളിക്കുന്ന ചി
ത്രങ്ങൾ, ജനങ്ങളെ കൂടുതൽ കുപിതരാക്കുന്ന കാഴ്ചകളാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്.

‘ഭാരത് മാതാ കി ജയ്’ വിളിച്ചിരുന്ന നാവുകൾ ഇന്ന്  ‘തേരി മാതാ കി...’ വിളിക്കുന്ന വീഡിയോകൾ നാട്ടിൽ വൈറലാകുകയാണ്‌. കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും പേര് പറഞ്ഞ് യഥാർത്ഥ കള്ളപ്പണക്കാരെ ഒഴിവാക്കി, പാവങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന നടപടി, വരാൻ പോകുന്ന ഒരു വൻ വിപത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. 

ബാങ്കിൽ ക്യൂ നിൽക്കുന്നവർക്ക് ഫോറം പൂരിപ്പിച്ച് നൽകിയാൽ തങ്ങളോടുള്ള അവരുടെ കോപം ശമിക്കുമെന്ന കുമ്മനത്തിന്റെ ആഗ്രഹം, മിതമായ പറഞ്ഞാൽ കേരള ജനതയുടെ ക്ഷമ പരീക്ഷിക്കലാണ്. ഇതിന്റെ ദോഷഫലങ്ങളെ കുറിച്ച് ആദ്യ ദിവസം തന്നെ പ്രതികരിച്ച തോമസ് ഐസക്കിനെ പൊങ്കാല ഇട്ട വരെയൊന്നും ദിവസങ്ങൾ പിന്നിടുന്തോറും മഷിയിട്ട് നോക്കിയിട്ട് കാണുന്നില്ല. സോഷ്യൽ മീഡിയയിൽ 99 ശതമാനം ജനങ്ങളും, രാജാവ് നഗ്നനാണെന്ന യാഥാർത്ഥ്യം ഉച്ചത്തിൽ വിളിച്ച് പറയാൻ ധൈര്യപ്പെടുന്നു എന്നത്, ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് സൂചിപ്പിക്കുന്നത്.

കെജ്്രിവാൾ പറഞ്ഞ പോലെ കള്ളപ്പണം ഒഴിവാക്കാൻ അഞ്ഞൂറും ആയിരവും ഒഴിവാക്കി രണ്ടായിരത്തിന്റെ നോട്ട് ഇറക്കിയതാണ് ആർക്കും മനസ്സിലാകാത്ത വസ്തുത. കള്ളപ്പണക്കാർക്ക് ഏറ്റവും ഗുണകരമായ ഒരു തീരുമാനമായാണ് ബുദ്ധിയുള്ളവർ ഇതിനെ വിലയിരുത്തുന്നത്. എല്ലാ രാജ്യവും തങ്ങളുടെ കറൻസി പിൻവലിക്കുകയും പുതിയ കറൻസി ഇറക്കുകയും ചെയ്യാറുണ്ട്. പക്ഷെ കള്ളപ്പണക്കാരെയും കള്ളനോട്ടടിക്കാരെയുമല്ലാതെ ആ നടപടി പൊതുജനത്തെ ബാധിക്കാറില്ല.  ഇവിടെ സംഭവിച്ചത് നേരെ മറിച്ചാണെന്ന് പറയാതെവയ്യ...

ബഷീർ വാണിയക്കാട്

You might also like

Most Viewed