തി­രി­ച്ചറി­യണം നവമാ­ധ്യമങ്ങളെ­...


നവമാധ്യമങ്ങൾ പുതിയ കാലത്തിന്റെ പ്രതീക്ഷയാണ്. കെട്ടഴിച്ചു വിട്ട കുതിരയെ പോലെ കുതിച്ചു ചാടാൻ കഴിവുള്ള അറിവിന്റെ ലോകം. ഒപ്പം ഇരുതല മൂർച്ചയുള്ള ആയുധവുമാണ് ഈ വേഗതയേറിയ മാധ്യമം. ചതിക്കുഴികൾ നമ്മുടെ അശ്രദ്ധ കൊണ്ട് ജീവിതം തന്നെ  തട്ടിയെടുത്തേക്കാം, തുറന്ന് പിടിച്ച കണ്ണുകൾ ഇമ വെട്ടാതെ വേണം ഈ മാധ്യമങ്ങളെ  കൈകാര്യം ചെയ്യുന്നത്. സന്ദേശങ്ങളെ കാറ്റിനേക്കാളും വേഗതയിൽ പറത്തി വിടുന്ന വാട്സാപ് ഉപകാരിയും ഒപ്പം ഉപദ്രവകാരിയും ആണ്. അത്യാസന്ന നിലയിൽ കിടക്കുന്ന രോഗിക്ക് രക്തം എത്തിക്കുന്ന വാട്സാപ് ഗ്രൂപ്പുകൾ രാഷ്ട്രദ്രോഹവും, കുടുംബഭദ്രത തകർക്കുന്ന രഹസ്യചിത്രങ്ങൾ കൈമാറ്റം നടത്തുന്ന രഹസ്യകേന്ദ്രങ്ങൾ വരെ ആയി പ്രവർത്തിക്കുന്നു. നവമാധ്യമങ്ങളിൽ നമ്മുടെ കുട്ടികൾ ആഴ്ന്നിറങ്ങി പഠിക്കണം ഇല്ലെങ്കിൽ വീണു കിട്ടുന്ന വേളകളിൽ സമയം കളയാൻ ഇത്തരം മാധ്യമങ്ങൾ ഉപയോഗിക്കുന്പോൾ അപകടങ്ങൾ വന്നേക്കാം.

കുട്ടികളെ സോഷ്യൽ മീഡിയകളിൽ നിന്നും അകറ്റി നിറുത്തരുത്. കലയുടെ, അറിവിന്റെ, നിമിഷ നേരം കൊണ്ട് സഹായ ഹസ്തവുമായി എത്തുന്ന നന്മയുടെ ഒരു വശമുണ്ട് നവ മാധ്യമങ്ങൾക്ക്. ആ വശങ്ങളിലൂടെ അവരെ കൈപിടിച്ച് നടത്തുവാൻ നമുക്ക് സാധിക്കണം. നാട്ടിൻപുറങ്ങളിലെ നന്മയുടെ  കവലകളും, വായന ശാലകളും അന്യമാവുന്ന തലമുറയ്ക്ക്് ഇവിടങ്ങളിൽ നന്മയുടെ, സ്നേഹത്തിന്റെ ഒരു ലോകം ഉണ്ടെന്ന് പറഞ്ഞു കൊടുക്കണം. ഇല്ലെങ്കിൽ ലോകം മുന്നോട്ട് കുതിക്കുന്പോൾ വെറുക്കപ്പെട്ട മാധ്യമമായി നവമാധ്യമങ്ങൾ ചില കുട്ടികളുടെ മനസിലെങ്കിലും  പതിഞ്ഞു പോകും. 

 

സജീഷ് എളയാവൂർ

You might also like

Most Viewed