ശരിക്ക് ആലോചിച്ചാൽ ഇവർക്കിത് പറയാൻ എന്താ അർഹത....
പ്രതികരിക്കണം പ്രതികരിക്കണം എന്ന് ഇടക്കിടക്ക് തോന്നാറുണ്ടെങ്കിലും എന്തുകൊണ്ട് അതിനൊന്നും കേരളത്തിൽ ഒരു ചലനവും സ−ൃഷ്ടിക്കാൻ കഴിയില്ല എന്നോർക്കുന്പോൾ പിന്നെ പ്രതികരണ ജ്വര നിന്നുപോകും. പക്ഷെ നേതാക്കൾ തമ്മിൽ നടക്കുന്ന വാദപ്രതിവാദങ്ങൾ കാണുന്പോഴും അറിയുന്പോഴും ലജ്ജയോടെ തലതാഴ്ത്തി ഇരുന്നാൽ ഒരു പക്ഷെ മനസ്സിന് ശാന്തത ലഭിക്കില്ല. എന്നാൽ വെറുതെ ഒരു പ്രതികരണമെഴുതിയെങ്കിലും ആശ്വാസം കണ്ടെത്തട്ടെ.
കഴിഞ്ഞ ദിവസം എടിഎം തട്ടിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫേസ്ബുക്കിലൂടെ നടത്തുന്ന ചില പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടു. എടിഎം കവർച്ച ചെയ്ത പ്രതികളിൽ ഒരാളെ പിടിച്ചതിൽ പോലീസ് മന്ത്രികൂടിയായ പിണറായി വിജയൻ ഫേസ്ബുക്കിലൂടെ കേരള പോലീസിനെ അഭിന്ദിച്ചു. കവർച്ച നടന്ന് മണിക്കൂറുകൾക്കകമാണ് കേരളപോലീസ് പ്രതികളെ പിടിച്ചതെന്ന് വീന്പുപറഞ്ഞ പിണറായി സ്വയം പുകഴ്ത്തിയത് പോലെയാണ് തോന്നിയത്. കാരണം ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നാൽ കുറ്റക്കാരെ പിടിക്കുക എന്നത് തന്നെയാണ് പോലീസിന്റെ പണി. അതിൽ വീന്പുപറയുന്നതിനൊപ്പം കഴിഞ്ഞ ഭരത്തെ ഇകഴ്ത്താനും മുഖ്യമന്ത്രി ഫേസ്ബുക്കിലിട്ട വരികളിൽ ഇടം കണ്ടെത്തിയിരിക്കുന്നു.
ഇത് കണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കിളകിയ ഹാലിൽ അദ്ദേഹവും ഇട്ടു ഫേസ്ബുക്കിലൊരു പോസ്റ്റ്. (സുക്കർബർഗിനെയാണ് ശരിക്കും തല്ലേണ്ടത്!!) ചെന്നിത്തല പറയുന്നത് അഞ്ച് പ്രതികളുണ്ട് എടിഎം കവർച്ചയിൽ, അതിൽ ഒരാളെ മാത്രമാണ് പിടിക്കാനായാത്. അതും ബാങ്കുകൾ എടിഎം സെന്ററിൽ വെച്ച സിസിടിവിയിലെ ദൃശ്യങ്ങളിൽ ആളെ വ്യക്തമായി കണ്ടതുകൊണ്ട് മാത്രം. അതിൽ മറ്റുള്ളവരെയും വ്യക്തമായി കാണുന്നുണ്ട്, അവർ വിദേശത്തേയ്ക്ക് കടന്നു. അങ്ങേക്കറിയാവുന്ന (പിണറായി) ഇന്റലിജന്റ്സ് വിഭാഗം എന്തെടുക്കുകയായിരുന്നു അപ്പോൾ... രമേശ് ചെന്നിത്തല ചോദിക്കുന്നു.
സത്യത്തിൽ പിണറായി വിജയനും രമേശ് ചെന്നിത്തലയും എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ വീന്പിളക്കുന്നത്. എന്റെ അറിവിൽ ഈ രണ്ട് രാഷ്ട്രീയ നേതാക്കൻമാരും ഐഎഎസോ എസ്ഐ ടെസ്റ്റോ ഒന്നും പാസാവത്ത ആളുകളാണ്. ഇവിടെ കഷ്ടപ്പെട്ട് പഠിച്ച് ഐഎഎസ് എടുത്തവരുടെ മിടുക്കുകൊണ്ടാകാം ഒരു പക്ഷെ ക്രിമിനലുകൾ പിടിക്കപ്പെടുന്നത്. അവരുടെയൊന്നും പേരുകൾ പോലും ഈ പറയുന്ന നേതാക്കൻമാർ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശംസാപരമായി എടുത്ത് പറയാറുമില്ല. എന്തൊരു നാട്....
മാലിനി എസ് നായർ