ഐ.വൈ­.സി­.സി­ ബഹ്‌റിനി­ലെ­ കോ­ൺ­ഗ്രസ്സ് പ്രവർ­ത്തകരു­ടെ­ ഔദ്യോ­ഗി­ക സംഘടനയോ­ ?


ഞാൻ ഉൾപ്പടെയുള്ള കോൺഗ്രസ്സ് പ്രവർത്തകർ കോൺഗ്രസ്സുകാർ ആയതിൽ അഭിമാനിക്കുന്ന ആളുകളാണ്. പ്രവാസലോകത്തിലേയ്ക്ക് എത്തപ്പെട്ട് കഴിഞ്ഞാൽ സജീവമായ കോൺഗ്രസ്സിന്റെ പോഷക സംഘടനയിൽ അംഗമാവുന്നത് സ്വാഭാവികം. വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന കോൺഗ്രസ്സുകാരായ പ്രവാസികളെ ഒരു കുടക്കീഴിൽ കൊണ്ട് വരിക എന്ന ലക്ഷ്യം വെച്ച് തുടങ്ങിയ സംഘടനയാണ് OICC. വിവിധ രാജ്യങ്ങളിൽ അതാത് രാജ്യങ്ങളുടെ നിയമ വ്യവസ്ഥിതിയുമായി പൊരുത്തപ്പെട്ടു പോകുന്നതിന് പേരിൽ മാറ്റങ്ങൾ വരുത്തി സംഘടനകൾ പ്രവർത്തിക്കുന്നു.

ബഹ്റിനിൽ കോൺഗ്രസ്സിന്റെ ഔദ്യോഗിക സംഘടന OICCയാണ്. എന്നാൽ OICCനേതാക്കളുടെ ഭാഷയിൽ വിമത സംഘടനകൾ ഒന്നിൽ കൂടുതൽ ഉണ്ട്. ഒരു പാർട്ടിയുടെ പോഷക സംഘടനയുടെ ലക്ഷ്യവും പ്രവർത്തന മേഖലയും വിവിധങ്ങളാണ്. പാർട്ടി പരിപാടികൾ, പൊതു സമൂഹവുമായി ബന്ധപ്പെട്ട പരിപാടികൾ, അനുസ്മരണങ്ങൾ, ചർച്ചാ സദസ്സുകൾ, പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ആരോഗ്യ, സാമൂഹിക സാംസ്കാരിക മേഖലകൾ, ഇതുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കുക, പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുക. ഇതെല്ലാം പൂർണ്ണമായും നടത്തണം എന്ന് ആരും പറയില്ല. ഒരു എഴുപത്തി അഞ്ച് ശതമാനം പിന്തുടരാം അങ്ങനെയുള്ള ഒരു സംഘടനയെ വിമത സംഘടന എന്ന് പറഞ്ഞു മാറ്റി നിർത്തുവാൻ സാധിക്കുമോ? അങ്ങനെ മാറ്റി നിർത്തപ്പെടണമെങ്കിൽ ഔദ്യോഗിക സംഘടന വിമതരെക്കാൾ മികച്ച പ്രവർത്തനം കാഴ്ച്ച വെക്കേണ്ടേ? ഇത് വെറും ഇഫ്താർ വിരുന്ന് മാത്രം നടത്തുവാൻ എന്തിനാണ് ഇങ്ങനെയുള്ള സംഘടനകൾ. പ്രവർത്തനമാണ് ഔദ്യോഗികത്തിനും, വിമതനെയും നിശ്ചയിക്കുന്നതിന്റെ മാനദണ്ധമെങ്കിൽ ഐ.വൈ.സി.സിയാണ് ബഹ്‌റിനിലെ യുവാക്കളായ കോൺഗ്രസ്സുകാരുടെ ഔദ്യോഗിക യുവജന കൂട്ടായ്മ എന്ന് കാലം തെളിയിക്കും. “മരിച്ചതിനൊക്കുമേ ജീവിക്കും” എന്ന രീതിയിലുള്ള സംഘടനകളെ കെപിസിസി ഇടപെട്ട് പിരിച്ച് വിടുക.

ബേസിൽ നെല്ലിമറ്റം

You might also like

Most Viewed